Published: April 20, 2026 09:05 AM IST
1 minute Read
ഹൈദരാബാദ് ∙ ഐപിഎലിൽ വീണ്ടം തലപൊക്കി വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച സൗജന്യ ടിക്കറ്റുകൾ നടിയുടെ കയ്യിലെത്തിയതാണ് വിവാദമായത്. നടിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ കുഷിത കല്ലാപുവാണ് മുഖ്യമന്ത്രിയുടെ രണ്ടു കോംപ്ലിമെന്‍ററി ടിക്കറ്റുകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്– ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്‍റെ ടിക്കറ്റുകളാണ് നടിയുടെ കയ്യിലെത്തിയത്. ടിക്കറ്റിന്‍റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.
40,000 രൂപ വിലയുള്ള സൺറൈസേഴ്സ് എലൈറ്റ് ലോഞ്ചിലെ രണ്ടു ടിക്കറ്റുകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ആരാണ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതെന്നും എന്താണ് ഇതിനു പിന്നിലെ ഉദ്യേശമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. ഇവര്‍ ടിക്കറ്റ് ഉപയോഗിച്ച് കളി കാണാന്‍ പോയോ എന്നതില്‍ വ്യക്തതയില്ല. നടിയും മോഡലുമായ കുഷിത കല്ലാപു, ചംഗുരെ ബംഗാരു രാജ, നീതോനെ നേനു, ബാബു - നമ്പർ 1 ബുൾഷിറ്റ് ഗൈ, മനോഹരം എന്നി തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ട കുഷിതയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യൻ ഫോളോവേഴ്സുണ്ട്.
The complimentary tickets of the Indian Premier League (IPL) lucifer betwixt Sunrisers Hyderabad (SRH) and Chennai Super Kings (CSK) astatine Uppal stadium connected Saturday, April 18, meant for Telangana Chief Minister A Revanth Reddy ended up successful the hands of a young actress, sparking a… pic.twitter.com/wLKo5rDhHw
— The Siasat Daily (@TheSiasatDaily) April 18, 2026സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 10 റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് തോല്‍പ്പിച്ചത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ 184 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ചെന്നൈയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കാനേ സാധിച്ചുള്ളൂ. . ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച് ക്ലാസന്റെയും അര്‍ധസെഞ്ചറി പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു.
ബാറ്റിങ്ങിന്റെ തുടക്കത്തിൽ സഞ്ജു സാംസൺ (3 പന്തിൽ 7) വീണതോടെ ചെന്നൈയുടെ ചേസിങ്ങിന്റെ താളം തെറ്റുകയായിരുന്നു. ആഞ്ഞടിച്ച് സ്കോറുയർത്തിയ ആയുഷ് മാത്രെയെയും (13 പന്തിൽ 30) ഋതുരാജ് ഗെയ്‌ക്‌വാദിനെയും (13 പന്തിൽ 10) പവർപ്ലേയ്ക്കുള്ളിൽ പുറത്താക്കിയ ഹൈദരാബാദ് മത്സരത്തിൽ പിടിമുറുക്കി. മാത്യു ഷോർട് (30 പന്തിൽ 34), സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവർക്കും കൂടുതൽ നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.
English Summary:








English (US) ·