മുനയൊടിയുന്ന ബുമ്രാസ്ത്രം! കളിക്കുമ്പോൾ പരുക്ക്, തിരിച്ചുവന്നാൽ ‘വർക്ക് ലോഡ് മാനേജ്മെന്റ്’; കരിയറിൽ നഷ്ടമായത് ഏകദേശം ഒന്നരവർഷം

1 month ago 8

ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ‘വർക്ക് ലോഡ് മാനേജ്മെന്റ്’ എന്ന വാക്ക് പരിചയപ്പെടുത്തിയതിന്റെ ‘ക്രെഡിറ്റ്’ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് അവകാശപ്പെട്ടതാണ്. ഫോം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ കളിക്കാരെ ടീമിൽനിന്നു പുറത്താക്കുന്ന പതിവു മാറി, ജോലി ഭാരം കുറയ്ക്കാൻ ടീമിൽനിന്ന് മാറ്റിനിർത്തുന്ന രീതിക്ക് പ്രചാരം ലഭിച്ചത് ബുമ്രയുടെ വരവോടെയാണ്.

What you should work next

ബോളിങ് ആക്‌ഷനിലെ പ്രത്യേകതമൂലം ഒരുവശത്ത് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായി വാഴ്ത്തപ്പെടുമ്പോഴും മറുവശത്ത് വിവിധ പരുക്കുകൾമൂലം കരിയറിൽ ഒന്നരവർഷത്തോളമാണ് മുപ്പത്തിരണ്ടുകാരൻ ബുമ്രയ്ക്ക് ടീമിന് പുറത്തിരിക്കേണ്ടിവന്നത്.

തുടർപരുക്കുകൾ കാരണം, പല നിർണായക പര്യടനങ്ങളിൽനിന്നും ടൂർണമെന്റുകളിൽനിന്നും ടീം മാനേജ്മെന്റ് വർക്ക് ലോഡ് മാനേജ്മെന്റിന്റെ പേരുപറഞ്ഞ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. പരുക്കുകളോടു പടവെട്ടി, 15ന് ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയിലൂടെ ബുമ്ര ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കെയാണ് വീണ്ടും ഫിറ്റ്നസ് വില്ലനായത്. അതോടെ ബുമ്രയെ മാറ്റി, ജമ്മു കശ്മീർ പേസർ അക്വിബ് നബിയെ ലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി.

ബുമ്രയുടെ കരിയറിലെ പ്രധാന പരുക്കുകൾ

2018 ജൂൺ:

കരിയറിലെ ആദ്യ പ്രധാന പരുക്ക്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിൽ ബോളിങ്ങിനിടെ റിട്ടേൺ ക്യാച്ച് എടുക്കാൻ ശ്രമിച്ചപ്പോൾ ഇടതുകൈയിലെ തള്ളവിരലിന് പരുക്കേറ്റു. പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായി.

2019 സെപ്റ്റംബർ: വെസ്റ്റിൻഡീസ് പര്യടനത്തിനു പിന്നാലെ പുറംവേദനയും പേശിവലിവും. 3 മാസത്തെ വിശ്രമം. ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് പരമ്പരകൾ നഷ്ടം.

2021 ജനുവരി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡിങ്ങിനിടെ അടിവയറ്റിൽ പരുക്കേറ്റു. പരമ്പര നഷ്ടം.

2022 ഓഗസ്റ്റ്: പുറംവേദന വീണ്ടും രൂക്ഷം. ഏഷ്യാ കപ്പും ട്വന്റി20 ലോകകപ്പും നഷ്ടമായി.

2023 മാർച്ച്: ന്യൂസീലൻഡ് പര്യടനത്തിനിടെ വീണ്ടും പുറംവേദന. ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഐപിഎലും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും നഷ്ടമായി.

2025 ജനുവരി: ഓസ്ട്രേലിയൻ പര്യടനത്തിനിടെ വീണ്ടും പുറംവേദന. പിന്നാലെ നടന്ന ചാംപ്യൻസ് ട്രോഫിയിൽനിന്നു വിട്ടുനിന്നു.

2026 ജൂലൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ കാൽമുട്ടിന് പരുക്ക്. പരമ്പര നഷ്ടം. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിൽനിന്നും പുറത്ത്.

jasprit-bumrah-career-table

2024ബുമ്രയുടെ കരിയറിലെ പ്രധാന വർഷം. ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ, ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം എന്നിവ നേടി.

05മുംബൈ ഇന്ത്യൻസിന്റെ അഞ്ച് കിരീട വിജയങ്ങളിലും ജസ്പ്രീത് ബുമ്ര ഭാഗമായിരുന്നു.

English Summary:

Jasprit Bumrah's vocation has been importantly impacted by injuries, starring to extended breaks and the popularization of 'workload management' successful Indian cricket. Despite being hailed arsenic 1 of the world's champion pacers, Bumrah has faced galore setbacks, missing important tournaments and bid owed to recurring carnal issues.

Read Entire Article