മുന്നറിയിപ്പ് കിട്ടിയിട്ടും സ്ലെ‍ഡ്ജിങ്, ജയ്സ്വാളിനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കി; വിലക്ക് ഒഴിവാക്കാൻ വേണ്ടിയെന്ന് രഹാനെ

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: August 10, 2026 12:07 PM IST

1 minute Read

 X@BCCI
അജിൻക്യ രഹാനെ, യശസ്വി ജയ്സ്വാൾ. Photo: X@BCCI

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ടീമിനെ നയിക്കുന്ന സമയത്ത് ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനെ പുറത്താക്കേണ്ടിവന്നതിനെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. 2022 ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിനിടെയാണ് ജയ്സ്വാളിനെ രഹാനെ ഗ്രൗണ്ടിൽനിന്നു പറഞ്ഞുവിട്ടത്. സൗത്ത് സോൺ ബാറ്റർ ടി. രവിതേജയെയാണ് വെസ്റ്റ് സോൺ താരമായ ജയ്സ്വാൾ തുടർച്ചയായി സ്ലെഡ്ജ് ചെയ്തത്. തുടർന്ന് രണ്ടു താരങ്ങളും പരസ്പരം വാക്കേറ്റമായി. ഇതോടെയാണ് അംപയർമാർ വിഷയത്തിൽ ഇടപെട്ട് ജയ്സ്വാളിന്റെ ക്യാപ്റ്റനായ രഹാനെയോടു സംസാരിച്ചത്.

എന്നാൽ രഹാനെയുടെ മുന്നറിയിപ്പു കിട്ടിയിട്ടും രവിതേജയെ സ്ലെഡ്ജ് ചെയ്യുന്നതു ജയ്സ്വാൾ തുടർന്നു. പിന്നാലെ ജയ്സ്വാളിനോട് ഗ്രൗണ്ട് വിടാൻ രഹാനെ ആവശ്യപ്പെട്ടു. ഈ സമയത്ത് സ്വയം പിറുപിറുത്തുകൊണ്ട് ജയ്സ്വാൾ ഡ്രസിങ് റൂമിലേക്കു തിരികെപോകുകയും ചെയ്തു. കൂടുതൽ നടപടികൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ജയ്സ്വാളിനെ ഗ്രൗണ്ടിൽനിന്നു പുറത്താക്കിയതെന്ന് രഹാനെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘‘സ്ലെ‍ഡ്ജിങ് എന്നതു മത്സരങ്ങളിൽ സാധാരണ കാര്യമാണ്. അതു സംഭവിക്കാം. ചിലപ്പോഴൊക്കെ കുറച്ചു രസം കാണും. അന്നത്തെ സാഹചര്യം ഞാന്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നു.’’– രഹാനെ പറഞ്ഞു.

‘‘അന്ന് നടപടിയെടുത്തതിൽ യശസ്വി ജയ്സ്വാളിന് അതൃപ്തിയുണ്ടാകും. അതു ശരിയാണ്. എന്നാൽ എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. താരങ്ങളെ കളിയിൽനിന്നു വിലിക്കുന്നത് ഞാൻ ഒരുപാടു തവണ കണ്ടിട്ടുണ്ട്. തർക്കിച്ചിരുന്ന രണ്ടു താരങ്ങൾക്കും നിയന്ത്രണം നഷ്ടമാകുകയായിരുന്നു. സഹതാരത്തെ തടയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞാൻ അതു ചെയ്തു.’’– രഹാനെ വ്യക്തമാക്കി.

What you should work next

മാച്ച് റഫറി പോലും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും രഹാനെ പറഞ്ഞു. ‘‘ഇങ്ങനെയൊരു കാര്യം എന്നിൽനിന്നും ഉണ്ടാകുമെന്ന് അവർ കരുതിയില്ല. ജയ്സ്വാളിന് നാല് മത്സരങ്ങളിൽ വിലക്കു നൽകാൻ അവര്‍ തയാറായി നിൽക്കുകയായിരുന്നു. അതിനുള്ള കത്തു വരെ തയാറായിരുന്നതാണ്. ഞാൻ ജയ്സ്വാളിനെ പുറത്താക്കിയതു കൊണ്ടു മാത്രം അതു വേണ്ടെന്നു വയ്ക്കുകയാണെന്നു മാച്ച് റഫറി എന്നോടു പറഞ്ഞു. ജയ്സ്വാളിന് വിലക്ക് കിട്ടാത്തതിൽ എനിക്കു സന്തോഷമുണ്ട്. അദ്ദേഹമിപ്പോൾ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നു. അന്ന് അതു സംഭവിച്ചിരുന്നെങ്കിൽ ചിലപ്പോള്‍ ജയ്സ്വാളിനു കളിക്കാനേ സാധിക്കില്ലായിരുന്നു. ജയ്സ്വാൾ മികച്ചൊരു താരമാണ്. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് ഞാൻ എടുക്കുന്നില്ല. എന്നാൽ എന്താണു സംഭവിക്കുന്നതെന്നു നിങ്ങൾക്ക് അറിയില്ല.’’– രഹാനെ പ്രതികരിച്ചു.

English Summary:

Ajinkya Rahane has opened up astir sending Yashasvi Jaiswal disconnected the tract during the Duleep Trophy last successful 2022 owed to unsportsmanlike conduct. Rahane explained his determination was to forestall a harsher penalty, perchance a four-match ban, for Jaiswal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article