Published: February 08, 2026 09:51 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സനലിന്റെ മുൻ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു. രതിചിത്ര നടി ടിയാന ട്രംപുമായുള്ള വിയ്യാറയൽ താരത്തിന്റെ വിവാഹം ഉടൻ നടക്കുമെന്നാണു വിവരം. വിവാഹതീയതി പുറത്തുവിട്ടിട്ടില്ല. ഒന്നര വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. രാജ്യാന്തര ഫുട്ബോളിൽ ഐവറികോസ്റ്റിന്റെ താരമാണ് പെപ്പെ.
സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്റെ വിഐപി ബോക്സിൽ പെപ്പെയെ പ്രോത്സാഹിപ്പിക്കുന്നതിനായി ടിയാന എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. ഏറെക്കാലം ഈ ബന്ധം രഹസ്യമായിരുന്നെങ്കിലും നടിയുമായി പ്രണയത്തിലാണെന്നു പെപ്പെ തന്നെ പിന്നീടു സ്ഥിരീകരിക്കുകയായിരുന്നു. അടുത്തിടെ അഭിനയം നിർത്തിയ ടിയാനയെ പിന്തുണയ്ക്കുന്നതായി നിക്കോളാസ് പെപ്പെ അറിയിച്ചിരുന്നു.
2020 ൽ അഡൽറ്റ് ഫിലിമുകളിൽ അഭിനയിക്കുന്നതു നിർത്തിയ ടിയാന, ഓണ്‍ലൈൻ പ്ലാറ്റ്ഫോം മേഖലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പെപ്പെയുടെ രണ്ടാം വിവാഹമാണിത്. ഫ്രഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാനി ബിയുമായുള്ള വിവാഹബന്ധം പെപ്പെ 2023 ൽ അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തിൽ പെപ്പെയ്ക്ക് രണ്ട് ആൺമക്കളുണ്ട്.
English Summary:







English (US) ·