Published: August 25, 2026 05:39 PM IST Updated: August 25, 2026 05:49 PM IST
2 minute Read
കൊളംബോ ∙ കിണഞ്ഞു ശ്രമിച്ചിട്ടും ഇന്ത്യയ്ക്ക് അതു സാധിച്ചില്ല, മൂന്നാം ദിനം മുഴുവൻ ‘മുട്ടി’ നിന്ന ലങ്കയെ ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മഴയെ തുടർന്ന് മൂന്നാം ദിനം കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ 8ന് 265 റൺസെന്ന നിലയിലാണ് ശ്രീലങ്ക. അർധസെഞ്ചറിയുമായി പൊരുതുന്ന സോനൽ ദിനുഷ (137 പന്തിൽ 85*), വാലറ്റക്കരൻ ലഹരി കുമാര (50 പന്തിൽ 8*) എന്നിവരാണ് ക്രീസിൽ. രണ്ടു വിക്കറ്റ് കയ്യിലിരിക്കെ ഫോളോഓൺ ഒഴിവാക്കാൻ ലങ്കയ്ക്ക് ഇനി 39 റൺസ് കൂടി മതി. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറിനേക്കാൾ 238 റൺസ് പിന്നിലാണ് ലങ്ക ഇപ്പോഴും. അർധസെഞ്ചറി നേടിയ പസിന്ദു സൂര്യബന്ദര (133 പന്തിൽ 80), കമിന്ദു മെൻഡിസ് (58 പന്തിൽ 32) എന്നിവർ കൂടി ചേർന്നാണ് മൂന്നാം ദിനം ലങ്കൻ ഇന്നിങ്സിനെ താങ്ങിനിർത്തിയത്. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അരങ്ങേറ്റക്കാരൻ സാരാംശ് ജെയിനിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.
What you should work next
മഴയെ തുടർന്ന് ഇന്നലെ ഓവറുകൾ നഷ്ടമായതിനാൽ ഇന്ന് 15 മിനിറ്റ് നേരത്തെ തുടങ്ങിയ മത്സരത്തിൽ 2ന് 8 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 35ൽ നിൽക്കെ ഓപ്പൺ കാമിൽ മിഷാരയെ പ്രസിദ്ധ്, കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിൽ എത്തിച്ചു. ഇതോടെ എത്രയും വേഗം ലങ്കയുടെ മുൻനിര വിക്കറ്റുകൾ വീഴ്ത്താമെന്ന് ഇന്ത്യ കരുതി. എന്നാൽ ഇന്ത്യയുടെ ആ ശ്രമങ്ങൾ ശ്രീലങ്ക ചെറുക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഒന്നിച്ച പസിന്ദു സൂര്യബന്ദര, കമിന്ദു മെൻഡിസ് കമിന്ദു മെൻഡിസ് എന്നിവർ നിലയുറപ്പിച്ചതോടെ ലങ്കൻ ഇന്നിങ്സ് കരകയറി. ടെസ്റ്റ് കരിയറിലെ ആദ്യ അർധസെഞ്ചറിയുമായി സൂര്യബന്ദരയാണ് ബാറ്റിങ്ങിന് ചുക്കാൻ പിടിച്ചത്. 76 പന്തിലാണ് താരം 50 റൺസ് തികച്ചത്.
പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നീ പേസർമാരെ വച്ച് ബോളിങ് ആരംഭിച്ചതും സ്റ്റാർ സ്പിന്നർ മാനവ് സുതാറിനെ പന്തേൽപ്പിക്കാൻ വൈകിയതുമായ ഗില്ലിന്റെ തീരുമാനങ്ങളും തിരിച്ചടിയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് മെൻഡിസിനെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ സെഷൻ അവസാനിച്ചപ്പോൾ 4ന് 130 എന്ന നിലയിലായിരുന്നു ലങ്ക.
രണ്ടാം സെഷൻ ആരംഭിച്ച് അധികം വൈകാതെ തന്നെ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയെ (14 പന്തിൽ 8) മാനവ് സുതാർ വീഴ്ത്തി. എങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന സൂര്യബന്ദര ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. സെഞ്ചറിയിലേക്ക് ബാറ്റുവീശിയ സൂര്യബന്ദരയെ 45–ാം ഓവറിൽ രവീന്ദ്ര ജഡേജയാണ് ക്ലീൻ ബൗൾഡാക്കിയത്. തൊട്ടടുത്ത ഓവറിൽ തന്നെ നിരോഷൻ ഡിക്ക്‌വെല്ലയെ (0) മുഹമ്മദ് സിറാജും പുറത്താക്കി. എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച സോനൽ– ന്യുവന്ത സഖ്യം ലങ്കൻ സ്കോർ 200 കടത്തുകയായിരുന്നു. എട്ടാം വിക്കറ്റിൽ ഇവർ 57 റൺസാണ് കൂട്ടിച്ചേർത്തത് മൂന്നാം സെഷൻ തുടങ്ങിയതിനു പിന്നാലെ കെഷാറ ന്യുവന്തയെ (74 പന്തിൽ 18) മാനവ് സുതാൽ വീഴ്ത്തി. എന്നാൽ പിന്നീടിറങ്ങിയ ലഹരി കുമാര പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യയ്ക്ക് വിക്കറ്റ് വീഴത്താനായില്ല. ഇതിനിടെ മഴ എത്തിയതോടെ മൂന്നാം ദിനം കളി നേരത്തെ അവസാനിപ്പിച്ചു.
∙ ജയ് ജുറേൽകരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചറിയുമായി കളംപിടിച്ച ജുറേലിന്റെ (177 പന്തിൽ 115*) കരുത്തിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 9ന് 503 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. രണ്ടാം ദിനം 5ന് 300 റൺസ് എന്ന നിലയിൽ ബാറ്റി ങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു രണ്ടാം ഓവറിൽ തന്നെ സാരാംശ് ജെയിനിന്റെ (6) വിക്കറ്റ് നഷ്ടമായി. ഇതോടെ ഇന്ത്യയുടെ വാലറ്റം അതിവേഗം തകരുമെന്ന് കരുതിയെങ്കിലും പന്തിനെ കൂട്ടുപിടിച്ച് ജുറേൽ ഇന്ത്യയുടെ സ്കോറിങ് വേഗത്തിലാക്കി.
ഏഴാം വിക്കറ്റിൽ 112 റൺസ് ചേർത്ത പന്ത് – ജുറേൽ സഖ്യമാണ് ടീമിനു കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 39 റൺസിന്റെ ഇടവേളയിൽ പന്തിനെയും മാനവ് സുതാറിനെയും (51 പന്തിൽ 18) നഷ്ടമായെങ്കിലും പിന്നാലെയെത്തിയ മുഹമ്മദ് സിറാജ് (29 പന്തിൽ 3) സ്ട്രൈക് കൈമാറുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയതോടെ ജുറേൽ തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കി. 9 ഫോറും 2 സിക്സും അടങ്ങുന്നതാണ് ജുറേലിന്റെ തകർപ്പൻ ഇന്നിങ്സ്. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 2ന് 8 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. ഓപ്പണർ ലഹിരു ഉദാരയെ (1) പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയപ്പോൾ പ്രഭത് ജയസൂര്യ (2) മാനവ് സുതാറിന്റെ മുന്നിൽ കീഴടങ്ങി. ബാറ്റിങ്ങിനിടെ പന്തിന്റെ വലതു തോളിന് പരുക്കേറ്റതോടെ ധ്രുവ് വിക്കറ്റ് കീപ്പറായി.
English Summary:






English (US) ·