മൂന്നാം വിവാഹത്തിന് ഒരുങ്ങി ശുഐബ് മാലിക്? സാനിയയ്ക്ക് പിന്നാലെ സനയുമായും പിരിയുന്നു? പ്രതികരിച്ച് പാക്ക് താരം

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: March 01, 2026 06:56 PM IST Updated: March 01, 2026 07:12 PM IST

1 minute Read

 FB@SanaJaved
ശുഐബ് മാലിക്കും സന ജാവേദും. Photo: FB@SanaJaved

ലഹോർ∙ മൂന്നാം വിവാഹത്തിനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ തള്ളി പാക്കിസ്ഥാൻ വെറ്ററൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്. തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണു തനിക്കെതിരെ ഇപ്പോള്‍ ഉയരുന്നതെന്ന് മാലിക് പ്രതികരിച്ചു. 2023ൽ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം, പാക്കിസ്ഥാനി നടി സന ജാവേദിനെ മാലിക് വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

2024 ജനുവരിയിൽ കറാച്ചിയിൽവച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു മാലിക്– സന ജാവേദ് വിവാഹം. ‘‘2023ലാണ് ഞാൻ ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചത്. പരസ്പര സമ്മതത്തോടെയാണു ഞങ്ങൾ പിരിഞ്ഞത്. മകനെ ഞങ്ങൾ ഒരുമിച്ചാണു വളര്‍ത്തുന്നത്. അതിനു ശേഷമാണു ഞാൻ വീണ്ടും വിവാഹം കഴിച്ചത്. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണു ഞാൻ ആഗ്രഹിച്ചത്. എങ്കിലും എന്റെ മൗനത്തെ ചിലരെങ്കിലും നിസാരമായാണു കണ്ടത്. ഇതിനെ നേരിടേണ്ട സമയമായെന്നാണ് എനിക്കു തോന്നുന്നത്.’’

‘‘പുറത്തുവരുന്ന ഇത്തരം അഭ്യൂഹങ്ങളെല്ലാം വായിക്കാനുള്ള പ്രായത്തിലേക്ക് എന്റെ മകൻ എത്തിയിട്ടുണ്ട്. കുറച്ചു വ്യൂസിനും ചെറിയ വരുമാനത്തിനും വേണ്ടിയാണ് ആളുകൾ ഇതൊക്കെ ചെയ്യുന്നത്. ലൈക്കുകൾക്കപ്പുറം ഒരു ജീവിതമുണ്ട്. നിങ്ങള്‍ക്കെല്ലാവർക്കും ഉള്ളതുപോലെ എനിക്കും ഒരു കുടുംബമുണ്ട്. എന്റെ ജീവിതത്തെപ്പറ്റിയുടെ അഭ്യൂഹങ്ങളും തമാശകളും ഇനിയെങ്കിലും അവസാനിപ്പിക്കണം.’’– മാലിക് പ്രസ്താവനയിൽ അറിയിച്ചു. അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാലിക് മുന്നറിയിപ്പു നൽകി.

English Summary:

Shoaib Malik 3rd matrimony rumors person been denied by the Pakistani seasoned cricketer. He stated that mendacious and fabricated allegations are being made against him and that helium wishes to support his idiosyncratic beingness private, but helium feels it is clip to code the ongoing speculations.

Read Entire Article