Published: September 11, 2026 03:49 PM IST Updated: September 11, 2026 04:53 PM IST
1 minute Read
ദുബായ്∙ വനിതാ ഏഷ്യാകപ്പിൽ ബംഗ്ലദേശിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ 40 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സെടുത്തപ്പോൾ, ബംഗ്ലദേശിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109 റൺസിൽ അവസാനിച്ചു. അർധ സെഞ്ചറി നേടിയ ഷെഫാലി വർമയുടെ ഇന്നിങ്സാണ് നിർണായക മത്സരത്തിൽ ഇന്ത്യയ്ക്കു മികച്ച വിജയം നേടിക്കൊടുത്തത്. 40 പന്തുകൾ നേരിട്ട ഷെഫാലി 64 റൺസാണു സ്കോർ ചെയ്തത്.
What you should work next
മൂന്നു സിക്സുകളും ഏഴു ഫോറുകളും ഷെഫാലി ബൗണ്ടറി കടത്തി. ഓപ്പണർ സ്മൃതി മന്ഥനയെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്കു നഷ്ടമായപ്പോൾ, ഷെഫാലിയുടെ ഇന്നിങ്സ് കരുത്തായി. ബാറ്റിങ്ങിനിടെ ഷെഫാലിയെ പുറത്താക്കാൻ പല തവണ ബംഗ്ലദേശ് താരങ്ങൾക്ക് അവസരം ലഭിച്ചതാണ്. എന്നാൽ തുടർച്ചയായി സംഭവിച്ച ഫീൽഡിങ് പിഴവുകൾ നാലു വട്ടമാണ് ഷെഫാലിക്ക് ‘ലൈഫ്’ നീട്ടി നൽകിയത്. മൂന്നു തവണ ഷെഫാലിയെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള അവസരങ്ങൾ ബംഗ്ലദേശ് ഫീൽഡർമാർ കളഞ്ഞുകുളിച്ചു.
ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കത്തിൽ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഫഹിമ ഖാത്തൂനാണ് ഷെഫാലിയുടെ ക്യാച്ച് ആദ്യം പാഴാക്കിയത്. മറൂഫ അക്തർ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ നഹിദ അക്തറും ഷെഫാലിയെ വിട്ടുകളഞ്ഞു. മുന്നിലേക്ക് ഓടി ഡൈവ് ചെയ്തു നോക്കിയെങ്കിലും പന്ത് കൈപ്പിടിയിലാക്കാൻ നഹിദയ്ക്കു സാധിച്ചിരുന്നില്ല.
What you should work next
13–ാം ഓവറിൽ ഷെഫാലിയെ റൺഔട്ടാക്കാനുള്ള അവസരത്തിലും ബംഗ്ലദേശ് ഫീൽഡർമാർക്ക് ലക്ഷ്യം കാണാനായില്ല. ഷെഫാലി തകർത്തടിക്കുന്നതിനിടെ 14–ാം ഓവറിലായിരുന്നു അടുത്ത മിസ്. സുൽത്താന ഖാത്തുന്റെ മൂന്നാം പന്തിൽ ലെഗ് സൈഡിലേക്കു പോയ ഷോട്ട് ബൗണ്ടറി ലൈനിൽവച്ച് പിടിച്ചെടുക്കാൻ ഷൊർണ അക്തർ ശ്രമിച്ചെങ്കിലും പന്ത് ബൗണ്ടറി കടന്നുപോയി. ഇതേ ഓവറിലെ ആറാം പന്തിൽ ഫർജാന ഈസ്മിൻ ക്യാച്ചെടുത്താണ് ഷെഫാലി ഒടുവിൽ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു.
English Summary:






English (US) ·