മൂന്നു തവണ 90 മീറ്റർ പിന്നിട്ട ജാവലിനുകൾക്കു കേടുപാട്, പുതിയ ജാവലിൻ ഉപയോഗിക്കാൻ റുമേഷ് പതിരഗെ

3 days ago 2

മനോരമ ലേഖകൻ

Published: September 16, 2026 02:14 PM IST

1 minute Read

റുമേഷ് തരംഗ
റുമേഷ് പതിരാഗെ

കൊളംബോ ∙ ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ പ്രതീക്ഷയായ ശ്രീലങ്കൻതാരം റുമേഷ് പതിരഗെയുടെ ജാവലിനുകൾക്ക് വിമാനയാത്രയ്ക്കിടെ കേടുപാട്. ലോക അത്‌ലറ്റിക്സ് അൾട്ടിമേറ്റ് ചാംപ്യൻഷിപ്പിൽ മത്സരിച്ച ശേഷം ബുഡാപെസ്റ്റിൽനിന്ന് ശ്രീലങ്കയിലേക്കു മടങ്ങുമ്പോഴാണു സംഭവം.ഈ വർഷം 3 തവണ 90 മീറ്റർ ദൂരം പിന്നിട്ടപ്പോഴും കോമൺവെൽത്ത് ഗെയിംസിൽ സ്വർണം സ്വന്തമാക്കിയപ്പോഴും ഡയമണ്ട് ലീഗ് ഫൈനലിൽ ജേതാവായപ്പോഴും ഇതേ ജാവലിനുകളാണ് പതിരഗെ ഉപയോഗിച്ചിരുന്നത്. ഡയമണ്ട് ലീഗ് ഫൈനൽ ഉൾപ്പെടെ കഴിഞ്ഞ 12 രാജ്യാന്തര മത്സരങ്ങളിൽ പതിനൊന്നിലും ജേതാവായിരുന്നു പതിരഗെ.

ഏഷ്യൻ ഗെയിംസിലും ഒളിംപിക്സിലും ഈ ജാവലിനുകൾ ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്ന് ഇരുപത്തിമൂന്നുകാരൻ പതിരഗെ പറഞ്ഞു. എന്നാൽ, ഇവയ്ക്കു കേടുപാടു സംഭവിച്ചതിനാൽ ഇനി പുതിയ ജാവലിൻ ഉപയോഗിച്ചാവും താൻ അടുത്തദിവസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കുകയെന്നും പതിരഗെ പറഞ്ഞു. ജൂലൈയിൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്നു സ്വർണം നേടിയതോടെയാണ് റുമേഷ് പതിരഗെ ശ്രദ്ധേയനായത്. പരുക്കുമൂലം നീരജ് ചോപ്ര ഏഷ്യൻ ഗെയിംസിൽ മത്സരരംഗത്തില്ല.

English Summary:

Rumesh Buddhika Pathirana's javelins were damaged during aerial travel, impacting his Asian Games preparations. These are the aforesaid javelins helium utilized to execute implicit 90 meters aggregate times this twelvemonth and unafraid golden successful the Commonwealth Games and Diamond League final.

Read Entire Article