Published: July 02, 2026 09:46 AM IST
1 minute Read
മെക്സിക്കോ സിറ്റി∙ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഇക്വഡോറിനെതിരെ മെക്സിക്കോയുടെ വിജയം ആഘോഷിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 3 പേർ ശ്വാസംമുട്ടി മരിച്ചു. നഗരത്തിലെ എയ്ഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ് സ്മാരകത്തിനു സമീപം ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയിരുന്നു. 44 വയസ്സുള്ള പുരുഷനും 19, 48 വയസ്സുകാരായ സ്ത്രീകളുമാണ് മരിച്ചത്. ജനക്കൂട്ടത്തിനിടയിൽപെട്ട് ഇവർക്ക് ശ്വാസംമുട്ടുകയായിരുന്നു. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Video de la aglomeración de personas que celebraban la victoria de la selección mexicana ante Ecuador en el Mundial, en Paseo de la Reforma y calle Lancaster, en la colonia Juárez, CDMX. Un grupo de personas trató de salir de la zona, mientras otro igual de numeroso trataba de… pic.twitter.com/AtgOzW6xpd
— La Silla Rota (@lasillarota) July 2, 2026നോക്കൗട്ട് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇക്വഡോറിനെ മെക്സിക്കോ തകർത്തത്. കാലാവസ്ഥ മൂലം ഒരു മണിക്കൂർ വൈകിയാണ് മെക്സിക്കോ ഇക്വഡോർ മത്സരം ആരംഭിച്ചത്. മത്സരം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ മെക്സിക്കോ രണ്ട് ഗോളുകൾ നേടി.
What you should work next
മത്സരത്തിന്റെ 22–ാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 31–ാം മിനിറ്റിൽ റൗൾ ജിമെനെസുമാണ് മെക്സിക്കോയ്ക്കു വേണ്ടി ഗോൾ നേടിയത്. 40 വർഷങ്ങൾക്ക് ശേഷമാണ് മെക്സിക്കോ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. 1986 ലോകകപ്പിലായിരുന്നു ഇതിനു മുൻപുള്ള വിജയം. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് ആണ് മെക്സിക്കോയുടെ എതിരാളികൾ.
English Summary:





English (US) ·