മെസ്സി എന്തുകൊണ്ട് ടീമിനൊപ്പം അർജന്റീനയിൽ തിരിച്ചെത്തിയില്ല?: യുഎസിൽ തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി അധികൃതർ

1 month ago 5

ഓണ്‍ലൈൻ ഡെസ്‌ക്

Published: July 21, 2026 08:28 PM IST Updated: July 21, 2026 10:51 PM IST

1 minute Read

ലയണൽ മെസ്സി (Photo by Michael Reaves / Getty Images via AFP)
ലയണൽ മെസ്സി (Photo by Michael Reaves / Getty Images via AFP)

ന്യൂജഴ്സി ∙ ഫിഫ ലോകകപ്പ് കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടത്തിന്റെ തൊട്ടരികിലെത്തിയിരുന്നു അർജന്റീന. എന്നാൽ അതു സംഭവിച്ചില്ല. കലാശപ്പോരിൽ സ്പെയിനിന്റെ സമ്പൂർണ ആധിപത്യത്തിന് മുന്നിൽ എക്സ്ട്രാ ടൈമിൽ അവർ വീണു. തോൽവിക്ക് ശേഷവും, നാട്ടിൽ തിരിച്ചെത്തിയ അർജന്റീന ടീമിന് റെഡ് കാർപറ്റും മിലിറ്ററി ബാൻഡും ഉൾപ്പെടെ വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

What you should work next

എസൈസയിലെ മിനിസ്ട്രോ പിസ്റ്ററിനി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഓഫിസിന് പുറത്ത് ആയിരക്കണക്കിന് ആരാധകർ ഒത്തുകൂടി ദേശീയ ടീമിന് പിന്തുണ അറിയിച്ചു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം, സംഘം പുറത്തേയ്ക്കു വരുന്നത് സുഗമമാക്കുന്നതിനായി വിമാനം പ്രൈവറ്റ് ഫ്ലൈറ്റ് ഏരിയയിലേക്ക് മാറ്റിയിരുന്നു.

കോച്ച് ലയണൽ സ്കലോനിയെയും മറ്റു ടീം അംഗങ്ങളെയും ടാർമാക്കിൽ റെഡ് കാർപറ്റ് വിരിച്ചാണ് സ്വീകരിച്ചത്. വെളുപ്പും നീലയും കുടകൾ പിടിച്ചും ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ 10-ാം നമ്പർ ജഴ്സി അണിഞ്ഞുമാണ് ആരാധകർ എത്തിയത്. എന്നാൽ മെസ്സി ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. മെസ്സി ഉൾപ്പെടെ പല ടീം അംഗങ്ങളും ഒപ്പം യാത്ര ചെയ്യുന്നില്ലെന്ന് എഎഫ്‌എ നേരത്തെ അറിയിച്ചിരുന്നു. മെസ്സി എത്താത്തതിൽ ആരാധകർ നിരാശരായെങ്കിലും സൂപ്പർതാരം വരാതിരുന്നതിന്റെ കാരണം അധികൃതർ പിന്നീട് അറിയിച്ചു.

മേജർ ലീഗ് സോക്കർ സീസണിൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയുടെ ആദ്യ മത്സരം ജൂലൈ 23നാണ്. ഇതോടെ മെസ്സി യുഎസിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എങ്കിലും, ലോകകപ്പിനു ശേഷം വിശ്രമം ആവശ്യമായതിനാൽ ആദ്യ മത്സരങ്ങളിൽ താരം കളിച്ചേക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 22ന് ചിക്കാഗോ ഫയർ എഫ്‌സിക്കെതിരെയുള്ള മത്സരവും ജൂലൈ 25ന് സിഎഫ് മോൺട്രിയലിനെതിരെയുള്ള മത്സരവും മെസ്സിക്കും അദ്ദേഹത്തിന്റെ അർജന്റീന, ഇന്റർ മയാമി സഹതാരം റോഡ്രിഗോ ഡി പോളിനും നഷ്ടമാകും.

English Summary:

Lionel Messi's Absence: Despite a expansive invited for the Argentina shot squad successful Argentina aft the World Cup final, prima subordinate Lionel Messi did not instrumentality with them. Officials revealed helium remained successful the US for his Inter Miami MLS season, with his archetypal lucifer connected July 23. Messi is expected to miss aboriginal games owed to rest.

Read Entire Article