‘മെസ്സി, മെസ്സി..’: കോംഗോയ്‌ക്കെതിരെ നിറംമങ്ങിയ റൊണാൾഡോയെ കളിയാക്കി കാണികൾ– വിഡിയോ

6 hours ago 3

ഓൺലൈൻ ഡെസ്‌ക്

Published: June 18, 2026 09:06 AM IST Updated: June 18, 2026 09:17 AM IST

1 minute Read

ഫിഫ ലോകകപ്പിൽ ഡിആർ കോംഗോയ്‌ക്കെതിരായ മത്സരശേഷം നിരാശയോടെ മടങ്ങുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. (Photo by Alex Slitz / GETTY IMAGES NORTH AMERICA / Getty Images via AFP)
ഫിഫ ലോകകപ്പിൽ ഡിആർ കോംഗോയ്‌ക്കെതിരായ മത്സരശേഷം നിരാശയോടെ മടങ്ങുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. (Photo by Alex Slitz / GETTY IMAGES NORTH AMERICA / Getty Images via AFP)

ഹൂസ്റ്റൻ ∙ ഫിഫ ലോകകപ്പ് പോരാട്ടത്തിൽ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചതോടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു നേരെ ‘മെസ്സി, മെസ്സി’ വിളികളുമായി കാണികൾ. മത്സരത്തിൽ റൊണാൾഡോയ്ക്കു തിളങ്ങാൻ സാധിക്കാതെ പോയതോടയാണ് മെസ്സിയുടെ ഹാട്രിക് ഓർമിപ്പിച്ച് കാണികളുടെ പരിഹാസം.  മത്സരത്തിലുടനീളം വെറും 25 ടച്ചുകൾ മാത്രം ലഭിച്ച റൊണാൾഡോ, മൂന്നു ഷോട്ടുകൾ പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒന്നു പോലും ഉതിർക്കാൻ സാധിച്ചുമില്ല. റൊണാൾഡോയുടെ ആറാം ലോകകപ്പ് ടൂർണമെന്റാണിത്.

What you should work next

ആറാം ലോകകപ്പ് കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ സ്വന്തമാക്കിയ മെസ്സി, ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അൽജീരിയയ്‌ക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ താരം, ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. മറുവശത്ത്, ആദ്യ മത്സരത്തിൽ പതറുന്ന റൊണാൾഡോയെയാണ് കണ്ടത്.

ഒരു ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറങ്ങിയിട്ടും റൊണാൾഡോയ്ക്ക് ഏറ്റവും കുറവ് ടച്ചുകൾ ലഭിക്കുന്ന രണ്ടാമത്തെ മത്സരമാണ് ഇത്. പ്രധാന ടൂർണമെന്റുകളിൽ താരത്തിന്റെ ഫോമിനെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്നതിനിടയിലാണ് ലോകകപ്പിലെ നിരാശാജനകമായ തുടക്കവും. രാജ്യാന്തര തലത്തിൽ പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായ പത്താം മത്സരത്തിലാണ് റൊണാൾ‍ഡോ ഗോൾ അടിക്കാതിരിക്കുന്നത്.

ഗ്രൂപ്പ് കെ മത്സരത്തിൽ, ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ 43–ാം സ്ഥാനക്കാരായ ആഫ്രിക്കൻ രാജ്യം ഡിആർ കോംഗോ, 1-1നാണ് സമനിലയിൽ തളച്ചത്. പോർച്ചുഗലിനു വേണ്ടി ജോവ നെവസ്(6–ാം മിനിറ്റ്), കോംഗോയ്ക്കു വേണ്ടി യൊവാൻ ബിസ്സ(45+5) എന്നിവരാണ് ഗോൾ നേടിയത്.ആറാം മിനിറ്റിൽ ലീഡ് നേടിയ പറങ്കിപ്പടയ്ക്ക് പിന്നീട് മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കാനായില്ല. ആദ്യപകുതി തീരുന്നതിനു തൊട്ടുമുൻപ് സമനില ഗോൾ നേടിയ കോംഗോ പിന്നീട് പൊരുതിയത് നെഞ്ചുറപ്പോടെ.

പ്രതിരോധനിരയിൽ 5 പേരുമായി ഇറങ്ങിയ കോംഗോ ഗോൾമുഖത്തിനു മുന്നിൽ വൻമതിലായതോടെ പോർച്ചുഗലിന്റെ സൂപ്പർതാരങ്ങൾ നിഷ്പ്രഭരായി. ആദ്യ പകുതിയിൽ വളരെ നേരത്തേ ലീഡ് നേടിയതിനു ശേഷം പോർച്ചുഗൽ താളം കൈവിട്ടതാണ് കോംഗോ മുതലെടുത്തത്. ഇടവേളയ്ക്കു മുൻപ് പന്തവകാശത്തിൽ നേടിയ മേധാവിത്വം ഷോട്ടുകളിൽ പോർച്ചുഗലിനു നിലനിർത്താനായില്ല.

English Summary:

Cristiano Ronaldo faced 'Messi, Messi' chants from the assemblage aft Portugal's gully against DR Congo successful the FIFA World Cup, a stark opposition to Lionel Messi's stellar performance. Ronaldo's show was notably subdued, with constricted touches and shots connected goal, raising concerns astir his signifier successful large tournaments.

Read Entire Article