മെസ്സിക്ക് ശേഷം ഇനി ആര്? അർജന്റീന ടീമിൽ ഇനി എന്തൊക്കെ മാറ്റങ്ങൾ? എങ്കിലും ഒരുകാര്യം ‘മിസ്’ ചെയ്യും

2 weeks ago 5

എ. ഹരിപ്രസാദ്

എ. ഹരിപ്രസാദ്

Published: September 02, 2026 10:33 AM IST

1 minute Read

നിക്കോ പാസ് (മുകളിൽ), ഫ്രാങ്കോ മസ്റ്റാന്റുവോനോ (മധ്യത്തിൽ), വാലന്റിൻ ബാർക്കോ (താഴെ).
നിക്കോ പാസ് (മുകളിൽ), ഫ്രാങ്കോ മസ്റ്റാന്റുവോനോ (മധ്യത്തിൽ), വാലന്റിൻ ബാർക്കോ (താഴെ).

അർജന്റീന ഫുട്ബോൾ ടീമിൽ ലയണൽ മെസ്സിയുടെ പിൻഗാമിയായി ഇനി ആര്? രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി ബാക്കിവയ്ക്കുന്നത് ഉത്തരം കിട്ടാത്തൊരു ചോദ്യം. തുടർച്ചയായ രണ്ടു ലോകകപ്പുകളുടെ ഫൈനലിലേക്കു ടീമിനെ നയിച്ച മെസ്സിക്കു പകരം വയ്ക്കാൻ പോന്നൊരു പേര് അർജന്റീനയിലെന്നല്ല, ലോകത്തേതു ടീമിൽ തേടിയാലും കിട്ടാനിടയില്ല. അതിനാൽ, പുതിയ മെസ്സിയെ തേടുകയല്ല, പുതിയൊരു അർജന്റീനയെ സൃഷ്ടിക്കുകയാവും അർജന്റീന കോച്ച് ലയണൽ സ്കലോനിയുടെ ദൗത്യം.

What you should work next

ലയണൽ മെസ്സിയെ ചുറ്റിക്കറങ്ങുന്ന ഒന്നായിരുന്നു അർജന്റീനയുടെ ഗെയിം പ്ലാൻ. മെസ്സിക്കു കളത്തിൽ സ്വാതന്ത്ര്യം നൽകി, സഹതാരങ്ങളെ അതിനെ കേന്ദ്രീകരിച്ചു കളിപ്പിക്കുന്നതായിരുന്നു ലയണൽ സ്കലോനിയുടെ ശൈലി. മെസ്സിക്കു പന്ത് എത്തിക്കൂ, മെസ്സി തീരുമാനിക്കട്ടെ എന്ന എളുപ്പവഴിയിൽനിന്നു കൂട്ടുത്തരവാദിത്തത്തിന്റെ കളത്തിലേക്കാകും അർജന്റീന ഇനിയിറങ്ങുന്നത്.

കഴിഞ്ഞ ലോകകപ്പിലെ മിക്ക കളികളിലും മെസ്സിക്കൊപ്പം മുന്നേറ്റനിരയിൽ യൂലിയൻ അൽവാരസിനെയാണ് സ്‌കലോനി ആശ്രയിച്ചത്. അൽവാരസിന്റെ പ്രസ്സിങ് മികവായിരുന്നു മെസ്സി തക്കം പാർത്തിരിക്കുന്ന ആക്രമണത്തിലെ ടാക്ടിക്കൽ കോംബിനേഷൻ. അൽവാരസ് ഇനി ഗോൾവേട്ടയ്ക്കു ചുക്കാൻ പിടിക്കുമെന്നാണു വിലയിരുത്തൽ. വിങ്ങർമാരുടെയും മിഡ്‌ഫീൽഡർമാരുടെയും പ്രൈമറി ടാർഗറ്റ് എന്ന വലിയ റോളിലേക്കുള്ള യുവതാരത്തിന്റെ എൻട്രിയാണ് അർജന്റീനയുടെ തന്ത്രങ്ങളിൽ വരാൻ പോകുന്ന വലിയ മാറ്റം.

അൽവാരസും ലൗറ്റാരോ മാർട്ടിനെസും ആദ്യ ഇലവനിൽ ഒരുമിച്ചെത്തുന്ന അർജന്റീനയെയാകും ഇനി കാണാനാവുക. തിയാഗോ അൽമാഡയും നിക്കോ പാസും വിങ്ങുകളിലുള്ള ടീമിൽ സെൻട്രൽ സ്ട്രൈക്കർ റോളിൽ ലൗറ്റാരോ മാർട്ടിനെസ് കൂടി വരുന്നതോടെ അർജന്റീന അപകടകാരികളാകും. മധ്യത്തിലും മുന്നിലുമായി പഴുതുകളെല്ലാം അടച്ചാലും അർജന്റീന ‘മിസ്’ ചെയ്യുന്നൊരു ഘടകം ബാക്കിയാണ് – ഫൈനൽ തേഡിൽ മെസ്സിക്കു മാത്രം സാധ്യമായിരുന്ന ‘അസാധ്യകാര്യങ്ങൾ’ !

മെസ്സിയുടെ വിരമിക്കലോടെ ശ്രദ്ധ നേടുന്ന താരങ്ങൾ

നിക്കോ പാസ്

മെസ്സിയുടെ അഭാവത്തിൽ 10–ാം നമ്പറിലെ ക്രിയേറ്റീവ് ദൗത്യം ഇനി യുവതാരം നിക്കോ പാസിനാകും. ഇറ്റാലിയൻ ക്ലബ് കോമോയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലാണ് ഇരുപത്തൊന്നുകാരൻ നിക്കോ പാസ് ഇപ്പോൾ കളിക്കുന്നത്. അർജന്റീന ടീമിനു മെസ്സിയിൽനിന്നു ലഭിച്ചതുപോലെ ഒരു നമ്പർ 10 ഇഫക്ട് യുവതാരത്തിൽ നിന്നു പ്രതീക്ഷിക്കാനാവില്ല. ഇതു മറികടക്കാൻ എൻസോ ഫെർണാണ്ടസും അലക്‌സിസ് മക്കാലിസ്റ്ററും ചെൽസി താരം വാലന്റിൻ ബാർക്കോയുമടങ്ങുന്ന മധ്യനിരയിൽനിന്ന് കൂടുതൽ ക്രിയേറ്റിവിറ്റി കോച്ച് തേടേണ്ടി വരും.

ഫ്രാങ്കോ മസ്റ്റാന്റുവോനോ

പത്തൊൻപതു വയസ്സുകാരൻ ഫ്രാങ്കോ മസ്റ്റാന്റുവോനോ ഇപ്പോൾ ഇറ്റലിയിലാണു കളിക്കുന്നത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്ന് വായ്പക്കരാറിൽ സീരി എ ക്ലബ് ഫിയോറന്റീനയിലാണ് വിങ്ങർ പൊസിഷനിൽ കളിക്കുന്ന ഫ്രാങ്കോയുള്ളത്. മെസ്സിക്കു ശേഷം അർജന്റീന ടീമിലേക്കു വരാൻ സാധ്യതയുള്ള യുവതാരങ്ങളുടെ നിരയിൽ മുൻപന്തിയിൽ ഫ്രാങ്കോ വരാനുള്ള കാരണം കളിശൈലി തന്നെ.

English Summary:

Lionel Messi's successor successful the Argentina shot squad is simply a question that remains unanswered aft his status from planetary football. The absorption is present shifting towards gathering a caller Argentina, alternatively than uncovering a nonstop replacement for Messi, with players similar Julian Alvarez and Lautaro Martinez expected to play important roles.

Read Entire Article