മെസ്സിയെക്കുറിച്ച് ഷക്കീറയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ, പ്രതികരണവുമായി താരത്തിന്റെ ഭാര്യ

3 days ago 4

ഓൺലൈൻ ഡെസ്‌ക്

Published: July 18, 2026 09:59 AM IST

1 minute Read

ഷക്കീറ  (Photo by CHARLY TRIBALLEAU / AFP), മെസ്സിയും ഭാര്യയും (Photo by JULIEN DE ROSA / AFP)
ഷക്കീറ (Photo by CHARLY TRIBALLEAU / AFP), മെസ്സിയും ഭാര്യയും (Photo by JULIEN DE ROSA / AFP)

അറ്റ്‌ലാന്റ∙ ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് സ്പെയിനിനെതിരെ കളിക്കാനിറങ്ങുന്ന ലയണൽ മെസ്സിയെ പ്രശംസിച്ച് ഗായിക ഷക്കീറ. പ്രായത്തെ മറികടക്കുന്ന മെസ്സിയുടെ പ്രകടനത്തെ ഷക്കീറ അഭിനന്ദിച്ചു. മെസ്സിക്ക് പിന്തുണ നൽകുന്ന, ഭാര്യ അന്റോണല റൊക്കുസ്സോയെയും ഷക്കീറ പ്രശംസിച്ചു.

What you should work next

‘‘ലിയോ മെസ്സി ചെയ്യുന്ന കാര്യങ്ങൾ അസാധാരണമാണ്! പ്രതിബദ്ധതയും അച്ചടക്കവുമുള്ള, സമയത്തെയും സാധ്യതകളെയും വെല്ലുവിളിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. പ്രായമോ മറ്റുള്ളവർ പറയുന്നതോ അല്ല ഒരു വ്യക്തിയെ നിർവചിക്കുന്നത് എന്നതിന്റെ തെളിവ്.’’– ഷക്കീറ കുറിച്ചു.

മെസ്സിയുടെ ഭാര്യ അന്റോണല റൊക്കുസ്സോയെയും അവർ പ്രശംസിച്ചു. ‘‘അന്റോണല റൊക്കുസ്സോയെപ്പോലുള്ള ഒരു സ്ത്രീ തന്റെ കൂടെയുള്ളത് അദ്ദേഹത്തിന് ശക്തിയും പ്രചോദനവും നൽകുന്നുണ്ടെന്ന് എനിക്കറിയാം.’’– ഷക്കീറ കൂട്ടിച്ചേർത്തു. റൊക്കുസ്സോ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഷക്കീറയുടെ സ്റ്റോറി റീഷെയർ ചെയ്തു. ബാല്യകാല സുഹൃത്തുക്കളായിരുന്ന മെസ്സിയും റൊക്കുസ്സോയും 2017ൽ ആണ് വിവാഹിതരായത്. ഇരുവർക്കും മൂന്ന് ആൺമക്കളുണ്ട്.

അതിനിടെ, അർജന്റീനയോട് സംഘാടകർ പക്ഷപാതം കാണിക്കുന്നുണ്ട് എന്ന ആരോപണങ്ങളോട് മെസ്സി പ്രതികരിച്ചു. ‘‘കഴിഞ്ഞ നാല് വർഷത്തിലധികമായി ഞങ്ങൾ മികച്ച ടീമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് അങ്ങനെത്തന്നെയാണ്. ഒരിക്കൽ കൂടി, ലോകത്തിലെ മികച്ച രണ്ട് ടീമുകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ഞങ്ങൾ ചെയ്തതെല്ലാം യാദൃശ്ചികമല്ലെന്നും ഞങ്ങൾക്ക് ഒന്നും വെറുതെ കിട്ടിയതല്ലെന്നും ഇത് തെളിയിക്കുന്നു.’’– ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം മെസ്സി പറഞ്ഞു.

English Summary:

Shakira has praised Lionel Messi's bonzer show successful the World Cup, highlighting his dedication and subject successful defying property and expectations. She besides commended his wife, Antonela Roccuzzo, for providing him with spot and inspiration.

Read Entire Article