മെസ്സിയോളമെത്തി കിലിയൻ എംബപെ, ‌ഡബിൾ അടിച്ച് സ്വീ‍ഡനെ തകർത്തെറിഞ്ഞു, ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?

2 weeks ago 2

2026 ലോകകപ്പിൽ അർജന്റീനയുടെ ഇതിഹാസ താരം മെസ്സി ഇതുവരെ നേടിയത് ആറു ഗോളുകൾ. സ്വീഡനെതിരായ ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിലെ ഇരട്ട ഗോൾ നേട്ടത്തോടെ ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബപെയ്ക്കും ഈ ലോകകപ്പിൽ ആറു ഗോളുകളായി. ഒടുവിൽ അതു സംഭവിക്കുകയാണ്, മെസ്സിയും എംബപെയും നേർക്കുനേർ. ഒരാൾ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിൽ മറ്റൊരാൾ തുടങ്ങിയിട്ടേയുള്ളൂ. ലോകകപ്പിലെ ആറ് എഡിഷനുകളിൽനിന്ന് 19 ഗോളുകൾ അടിച്ചുകൂട്ടിയ മെസ്സിയാണ് ടോപ് സ്കോറർ. പക്ഷേ വെറും മൂന്ന് ലോകകപ്പുകളിൽനിന്ന് ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാമതെത്താൽ എംബപെയ്ക്കു സാധിച്ചു. എംബപെ ഇതുവരെ അടിച്ചുകൂട്ടിയത് 18 ഗോളുകൾ. ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനെന്ന റെക്കോർഡ് എംബപെയുടെ പേരിലാകാൻ ഇനി എത്ര മത്സരം കൂടി വേണം? അതാണ് അറിയേണ്ടത്.

ലോകകപ്പ് നോക്കൗട്ടിൽ സ്വീഡനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തുവിട്ടത്. കിലിയൻ എംബപെയുടെ ഇരട്ട ഗോളുകളും (45, 74), ബ്രാഡ്‍ലി ബാർകോള (53)യുടെ ഗോളുമാണ് ഫ്രാൻസിനു വമ്പൻ വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്വീഡനും ഫ്രാൻസിനൊപ്പം ശക്തമായ പോരാട്ടം നടത്തിയെങ്കില്‍, രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. ഗോളടിക്കാനുള്ള ഏതാനും അവസരങ്ങള്‍ മാത്രം രണ്ടാം പകുതിയിൽ സ്വീഡനും ലഭിച്ചു. പക്ഷേ അതെല്ലാം പാഴായി. മത്സരത്തിൽ ഫ്രാന്‍സ് 25 ഗോളവസരങ്ങളും 12 ഓൺടാർഗറ്റ് ഷോട്ടുകളും പായിച്ചപ്പോൾ, സ്വീഡന് രണ്ട് ഓൺടാർഗറ്റ് ഷോട്ടുകൾ മാത്രമാണ് അവകാശപ്പെടാനുള്ളത്.

വിട്ടുകൊടുക്കാതെ സ്വീഡൻ, ലീഡെടുത്ത് എംബപെ

സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിന്റെ ആക്രമണത്തോടെയാണു മത്സരത്തിനു തുടക്കമായത്. ആദ്യ 15 മിനിറ്റുകളിൽ ഇതല്ലാതെ മറ്റ് കാര്യമായ ആക്രമണങ്ങൾ ഇരു ടീമുകളില്‍നിന്നും ഉണ്ടായില്ല. പക്ഷേ പിന്നീട് സ്റ്റേഡിയം സാക്ഷിയായത് ഫ്രാൻസിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾക്കാണ്. 16–ാം മിനിറ്റിൽ ഫ്രഞ്ച് താരം ലുകാസ് ഡിഗ്നെയുടെ ഷോട്ട് സ്വീഡിഷ് ഗോളി ജേക്കബ് വിദൽ സെറ്റർസ്ട്രോം തട്ടിയകറ്റി. 19–ാം മിനിറ്റിൽ സ്വീഡന്റെ പകുതിയിൽനിന്നു പന്തെടുത്ത ഫ്രഞ്ച് താരം ബ്രാഡ്‍ലി ബർകോള പെനാൽറ്റി ഏരിയ വരെ എത്തിയെങ്കിലും അവസാന നീക്കം പാളി. 20–ാം മിനിറ്റിൽ സ്വീഡ‍ിഷ് ഗോളിയെ മറികടന്ന് കിലിംയൻ എംബപെ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും താരത്തിനെതിരെ ഓഫ് സൈഡ് വിളിച്ചതു തിരിച്ചടിയായി. 27–ാം മിനിറ്റിൽ ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ടിന്റെ ഫൗളിൽ സ്വീഡന് അനുകൂലമായ ഫ്രീകിക്ക്. എന്നാൽ ഈ അവസരം ഉപയോഗിക്കാൻ സ്വീഡനു കഴിഞ്ഞില്ല. തുടർന്ന് റാബിയോട്ടും എംബപെയും ഡെംബലെയും പന്തുമായി തുടർച്ചയായി സ്വീഡിഷ് ഗോൾമുഖത്തെത്തി. 32–ാം മിനിറ്റിൽ ജൂൾസ് കുണ്ടെയിൽനിന്ന് കിലയൻ എംബപെയിലേക്കു പന്തെത്തി. എംബപെ ഫസ്റ്റ് ടൈം ഷോട്ടിനു ശ്രമിച്ചപ്പോൾ പന്ത് പുറത്തേക്കുപോയി. 35–ാം മിനിറ്റില്‍ സ്വീഡിഷ് ബോക്സിൽനിന്നു പന്തു ലഭിച്ച ഫ്രഞ്ച് താരം മൈക്കൽ ഒലിസെ തകർപ്പനൊരു ബൈസിക്കിൾ കിക്കെടുത്തെങ്കിലും പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചു. റീബൗണ്ടിൽ ഉസ്മാൻ ഡെംബലെയുടെ ഫസ്റ്റ് ടൈം ഷോട്ട് പുറത്തേക്കുപോയി. 42–ാം മിനിറ്റിൽ പന്തുമായി കുതിച്ച ഒലിസെ ബോക്സിനു വെളിയിൽനിന്ന് സ്വീഡിഷ് പോസ്റ്റിലേക്കു ലക്ഷ്യമിട്ടെങ്കിലും ഷോട്ട് ഫലം കണ്ടില്ല. ആദ്യ പകുതിയുടെ 45–ാം മിനിറ്റിൽ എംബപെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഡെംബലെയുടെ അസിസ്റ്റിൽനിന്നാണ് എംബപെ 2026 ലോകകപ്പിലെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇലിയറ്റ് സ്ട്രൗഡിലൂടെ സ്വീഡൻ ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതിയിൽ 1–0ന് ഫ്രാൻസ് മുന്നിൽ.

 REUTERS/John Sibley)

സ്വീഡനെതിരെ കിലിയന്‍ എംബപെ ഗോൾ നേടുന്നു. (Photo: REUTERS/John Sibley)

രണ്ടാം പകുതിയിൽ ഡബിൾ, ഒന്നുമല്ലാതായി സ്വീഡൻ

ഫ്രഞ്ച് താരം ഒറേലിയൻ ചൊവേമേനിയുടെ ഗോൾ ശ്രമത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. തുടർച്ചയായ സമ്മർദങ്ങൾക്കൊടുവിൽ 53–ാം മിനിറ്റിൽ ബ്രാഡ്‍ലി ബാർകൊള ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് തുടങ്ങിയ നീക്കത്തിനൊടുവിൽ മൈക്കൽ ഒലിസെ ബോക്സിനു പുറത്തുനിന്നും ബ്രാഡ്‍ലി ബാര്‍കോളയ്ക്കു പാസ് നൽകി. തകർപ്പനൊരു ഷോട്ടിലൂടെ ബ്രാഡ്‍ലി പന്ത് വലയിലെത്തിച്ചു. സ്കോർ ഫ്രാൻസ് 2, സ്വീഡൻ 0. മത്സരം 60 മിനിറ്റിലേക്ക് എത്തുമ്പോൾ കളിയുടെ നിയന്ത്രണമെല്ലാം ഫ്രാൻസിന്റെ കയ്യിലായിക്കഴിഞ്ഞിരുന്നു. 65–ാം മിനിറ്റിൽ ഫ്രാൻസിന്റെ കൗണ്ടർ ആക്രമണത്തിൽ പന്തു വീണ്ടും സ്വീഡിഷ് ബോക്സിലെത്തി. എന്നാൽ മൈക്കൽ ഒലിസെയുടെ ഷോട്ട് പോസ്റ്റിനു ഭീഷണിയാകാതെ പുറത്തേക്കാണു പോയത്. ഗോൾ പിടിക്കുക ലക്ഷ്യമിട്ട് രണ്ടാം പകുതിയിൽ ടാഹ അലിയെയും ബെസ്ഫോർട്ട് സെനെലിയെയും സ്വീഡൻ ഇറക്കി നോക്കി. എന്നാൽ ഫ്രാൻസിന്റെ തുടർ ആക്രമണങ്ങളിൽ സ്വീഡന്റെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു

71–ാം മിനിറ്റിൽ ഫ്രഞ്ച് താരം മൈക്കൽ ഒലിസെയുടെ ഷോട്ട് സ്വിസ് ഗോൾ കീപ്പർ പ്രതിരോധിച്ചു. എന്നാൽ 74–ാം മിനിറ്റിൽ എംബപെയുടെ പാസിൽ പന്തു വാങ്ങിയ ഒലീസെ, ബോക്സിലേക്ക് ഓടിക്കയറിയ എംബപെയ്ക്കു തന്നെ പന്തു നൽകി. സ്വീഡിഷ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്തു ലഭിച്ച എംബപെ ഗോളി മാത്രം മുന്നിൽ നില്‍ക്കെ വീണ്ടും ലക്ഷ്യം കണ്ടു. ഫ്രാൻസ് മൂന്നു ഗോളുകൾക്കു മുന്നിൽ. ഇതോടെ ഈ ലോകകപ്പിലെ ഗോൾ വേട്ടക്കാരുടെ എണ്ണത്തിൽ എംബപെ മെസ്സിക്കൊപ്പമെത്തി. ഇരുവരും ആറു ഗോളുകൾ വീതമാണ് ഇതുവരെ അടിച്ചുകൂട്ടിയത്. അസിസ്റ്റുകളുടെ എണ്ണവും കൂട്ടിയാൽ എംബപെയാണ് മെസ്സിക്കും മുന്നിലുള്ളത്. ഈ ലോകകപ്പിൽ കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങളിൽ മൈക്കല്‍ ഒലീസെ ഒന്നാമതുണ്ട്. അഞ്ച് ഗോളുകള്‍ക്കാണ് താരം വഴിയൊരുക്കിയത്.

What you should work next

മൂന്നു ഗോളുകളുടെ ആധിപത്യമുണ്ടായിട്ടും മത്സരത്തിന്റെ ശേഷിക്കുന്ന നിമിഷങ്ങളിലും ആക്രമണം തന്നെയായിരുന്നു ഫ്രാൻസിന്റെ ആയുധം. രണ്ടാം പകുതിയിൽ നാലു മിനിറ്റാണ് ഇൻജറി ടൈമായി റഫറി അനുവദിച്ചത്. ഇൻ‍ജറി ടൈമില്‍ സ്വീഡനായി ഒരു ഗോളെങ്കിലും നേടാൻ മതിയാസ് സ്വാൻബെർഗ് ശ്രമിച്ചെങ്കിലും, ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നാൻ അതും തടഞ്ഞിട്ടു. ഇതോടെ 3–0ന് വിജയിച്ച് ഫ്രാൻസ് പ്രീക്വാർട്ടറിൽ കടന്നു. അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ പാരഗ്വായാണ് ഫ്രാൻസിന്റെ എതിരാളികൾ.

English Summary:

Messi and Mbappe Neck-and-Neck successful 2026 World Cup Goal Race

Read Entire Article