മേരി കോമിന്റെ സിനിമ പ്രചോദനം, വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇടിക്കൂട്ടിലേക്ക്, പാക്കിസ്ഥാന് ചരിത്ര മെഡൽ

1 month ago 7

മനോരമ ലേഖകൻ

Published: August 02, 2026 11:17 AM IST

1 minute Read

മേരി കോം, ഫാത്തിമ സഹറ
മേരി കോം, ഫാത്തിമ സഹറ

ഗ്ലാസ്ഗോ ∙ ഇന്ത്യൻ വനിതാ ബോക്സിങ് താരമായ എം.സി.മേരി കോമിന്റെ മെഡൽ നേട്ടങ്ങൾ, പാക്കിസ്ഥാന് സമ്മാനിച്ചത് ചരിത്ര മെഡലാണ്. മേരി കോമിന്റെ ‘ഇടിയിൽ’ ആകൃഷ്ടയായി ബോക്സിങ് റിങ്ങിലെത്തിയ പാക്കിസ്ഥാൻ താരം ഫാത്തിമ സഹറ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ പാക്ക് വനിതയായി. വനിതകളുടെ ബോക്സിങ്ങിൽ (60 കിലോഗ്രാം) വെങ്കലം നേടിയ ഇരുപത്തിരണ്ടുകാരി, തന്റെ നേട്ടങ്ങൾക്കു കാരണം മേരി കോമിന്റെ ജീവിതമാണെന്ന് മത്സരശേഷം വെളിപ്പെടുത്തി. 

What you should work next

ഒളിംപിക്സ് വെങ്കലമെഡൽ ജേതാവും 6 തവണ വനിതാ ലോകചാംപ്യനുമായ മേരി കോമിനെ കേന്ദ്രീകരിച്ച് ഇറങ്ങിയ ബോളിവുഡ് ചിത്രമാണ്, ഫാത്തിമയുടെ ജീവിതചിത്രം മാറ്റിമറിച്ചത്. 2014ൽ തനിക്കു 10 വയസ്സുള്ളപ്പോൾ കണ്ട സിനിമ മനസ്സിൽ മായാതെ കൊണ്ടുനടന്ന ഫാത്തിമ വീട്ടുകാരുടെയും സമൂഹത്തിന്റെയും എതിർപ്പുകൾ മറികടന്നാണ് ഇടിക്കൂട്ടിലേക്കു വരുന്നത്. 

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച ഫാത്തിമ, തന്റെ ജീവിതവുമായി ഏറെ സാമ്യമുള്ള മേരി കോമിനെ റോൾ മോഡലായി സ്വീകരിച്ചു. തന്റെ നേട്ടം പാക്കിസ്ഥാൻ വനിതാ ബോക്സിങ്ങിൽ പുതു വിപ്ലവം രചിക്കുമെന്ന പ്രതീക്ഷയിലാണ് ഫാത്തിമ.

English Summary:

Mary Kom's Triumph Inspires Pakistan's First Female Boxing Medalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article