യശസ്വി ജയ്‌സ്വാളും മൃണാൽ ഠാക്കൂറും ഡേറ്റിങ്ങിൽ? വൈറലായി കഫേയിൽനിന്നുള്ള ദൃശ്യങ്ങൾ– വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: July 28, 2026 02:21 PM IST Updated: July 28, 2026 10:20 PM IST

1 minute Read

മൃണാൽ ഠാക്കൂറും യശസ്വി ജയ്‌സ്വാളും മുംബൈയിലെ കഫേയിലെത്തിയപ്പോൾ. (X/@offpacedelivery)
മൃണാൽ ഠാക്കൂറും യശസ്വി ജയ്‌സ്വാളും മുംബൈയിലെ കഫേയിലെത്തിയപ്പോൾ. (X/@offpacedelivery)

മുബൈ ∙ സൈബർലോകത്ത് വീണ്ടും ചർച്ചയായി ഒരു ക്രിക്കറ്റ്–സിനിമ സെലിബ്രിറ്റി പ്രണയവാർത്ത. ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും നടി മൃണാൽ ഠാക്കൂറും തമ്മിൽ ഡേറ്റിങ്ങിലാണെന്നാണ് അഭ്യൂഹം. ഇരുവരും മുംബൈയിലെ ഒരു കഫേയിൽ ഒരുമിച്ചു നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഗോസിപ്പ് പരന്നത്. ബാന്ദ്ര വെസ്റ്റിലുള്ള ഒരു കഫേയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. യശസ്വി ജയ്‌സ്വാൾ കഫേയിൽനിന്നു പുറത്തേക്ക് നടന്നുവരുന്നതും മൃണാൽ ഠാക്കൂർ അപ്പോഴും കഫേയ്ക്കുള്ളിൽ തുടരുന്നതുമാണ് വിഡിയോയിൽ കാണുന്നത്.

What you should work next

ദൃശ്യങ്ങളിൽ ഇരുവരും തമ്മിൽ യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ല. എങ്കിലും ഒട്ടേറെ ഫാൻ പേജുകൾ ഇരുവരും പ്രണയത്തിലാണെന്ന സൂചന നൽകുന്ന അടിക്കുറിപ്പുകളോടെ ഈ വിഡിയോ പങ്കുവയ്ക്കുകയും മണിക്കൂറുകൾക്കകം ഗോസിപ്പ് കാട്ടുതീ പോലെ പടരുകയുമായിരുന്നു. മാത്രമല്ല ഇരുവരുടെയും പ്രായത്തെ സംബന്ധിച്ചുള്ള ചർച്ചകളും കമന്‍റ് ബോക്സില്‍ പൊടിപൊടിക്കുകയാണ്. 24 വസ്സുകാരനായ ജയ്സ്വാളും 33 വയസ്സുകാരിയായ മൃണാളും തമ്മില്‍ പ്രായത്തിലുള്ള അന്തരമാണ് ചർച്ചാവിഷയം. ഇരുവരും ഡേറ്റിങ്ങിലാണെന്നതിന് യാതൊരുവിധ സ്ഥിരീകരണവുമില്ല. വൈറലായ വിഡിയോയെക്കുറിച്ചോ അഭ്യൂഹങ്ങളെക്കുറിച്ചോ ജയ്‌സ്വാളോ മൃണാലോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2023ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഇന്ത്യയുടെ ഏറ്റവും മികച്ച യുവ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി വളർന്ന താരമാണ് യശസ്വി ജയ്‌സ്വാൾ. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ ജയ്സ്വാൾ, അടുത്തിടെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ പുറത്താകാതെ സെഞ്ചറി നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ജയ്‌സ്വാൾ ഇടം നേടിയിട്ടുണ്ട്.

മാഡി ഹാമിൽട്ടൻ ഗാലറിയിൽ, യശസ്വി ജയ്സ്വാൾ

മാഡി ഹാമിൽട്ടൻ ഗാലറിയിൽ, യശസ്വി ജയ്സ്വാൾ

നേരത്തെ, വിദേശവനിതയായ മാഡി ഹാമിൾട്ടനുമായി ജയ്‌സ്വാൾ പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജയ്സ്വാൾ‌ കളിക്കുന്ന മത്സരങ്ങളില്‍ പതിവായെത്തിയതോടെയാണ് മാഡി ഹാമിൽട്ടൻ ആദ്യം ശ്രദ്ധ നേടുന്നത്. യശസ്വി ജയ്സ്വാൾ ‍മാ‍ഡിക്കൊപ്പമുള്ള ചിത്രങ്ങളും പിന്നീടു പുറത്തുവന്നു. മാഡ‍ി ഹാമിൽട്ടനും സഹോദരൻ ഹെൻറി ഹാമിൽട്ടനും ഗാലറിയിലിരുന്ന് ജയ്സ്വാളിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരനൊപ്പം ഇന്ത്യയിലെത്തിയതിന്റെ ചിത്രങ്ങൾ മാഡി ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

വരുൺ ധവാനും പൂജ ഹെഗ്ഡെയ്‌ക്കുമൊപ്പം അഭിനയിച്ച ‘ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ’ എന്ന ഹിന്ദി ചിത്രമാണ് മൃണാൽ ഠാക്കൂറിന്റേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. നേരത്തേ നടന്‍ ധനുഷുമായി മൃണാള്‍ പ്രണയത്തിലാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുവരേയും പല പരിപാടികളിലും ഒന്നിച്ചു കണ്ടതോടെയാണ് ഇത്തരം സംശയങ്ങള്‍ ആരാധകരിലുണ്ടായത്.

 mrunalthakur/ Instagram

മൃണാൾ താക്കൂർ∙ ചിത്രം: mrunalthakur/ Instagram

മൃണാൾ നായികാവേഷം ചെയ്ത ‘സൺ ഓഫ് സർദാർ 2’ സിനിമയുടെ ഷോയ്ക്കിടെയാണ് ഇവരുടെ പ്രണയവാർത്ത ആദ്യമായി തലപൊക്കുന്നത്. ഇവിടെ ധനുഷും പങ്കെടുത്തിരുന്നു. ധനുഷിന്റെ സഹോദരിമാരായ കാർത്തിക, വിമല ഗീത എന്നിവരെ മൃണാൾ താക്കൂർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹം നടക്കുമെന്ന തരത്തില്‍പ്പോലും സൈബറിടത്ത് ചര്‍ച്ചകള്‍ പലത് നടന്നു. ഒടുവില്‍ ഇവർ പിരിഞ്ഞു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യശസ്വി ജയ്‍സ്വാളിനെ ചേർത്തുള്ള അഭ്യൂഹങ്ങൾ.

English Summary:

Yashasvi Jaiswal and Mrunal Thakur: Indian cricketer Yashasvi Jaiswal and histrion Mrunal Thakur are presently astatine the halfway of dating rumors aft a video of them astatine a Mumbai cafe went viral connected societal media. Despite nary authoritative confirmation from either celebrity, the viral footage has fueled extended online discussions, including statement astir their property difference. Jaiswal, a rising cricket star, and Thakur, a salient actress, person yet to remark connected the speculations.

Read Entire Article