Published: July 31, 2026 03:10 PM IST Updated: July 31, 2026 03:22 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ബോളിവുഡ് താരം മൃണാൾ ഠാക്കൂർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലാണ് സമൂഹമാധ്യമത്തിൽ വൻ ചർച്ചയാകുന്ന ഡേറ്റിങ് അഭ്യൂഹങ്ങൾക്കെതിരെ മൃണാൾ പ്രതികരിച്ചത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വിഡിയോയ്ക്കൊപ്പം ‘ഞാൻ പങ്കെടുക്കുന്ന ഒരേയൊരു ഡേറ്റ്!’ എന്നാണ് മൃണാൾ കുറിച്ചത്. യശസ്വി ജയ്സ്വാളും മൃണാളും ഒരു റസ്റ്റോറന്റിൽനിന്നു പുറത്തുവരുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്.
What you should work next
ബാന്ദ്ര വെസ്റ്റിലുള്ള ഒരു കഫേയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. യശസ്വി ജയ്‌സ്വാൾ കഫേയിൽനിന്നു പുറത്തേക്ക് നടന്നുവരുന്നതും മൃണാൽ ഠാക്കൂർ അപ്പോഴും കഫേയ്ക്കുള്ളിൽ തുടരുന്നതുമാണ് വിഡിയോയിൽ കാണുന്നത്. ദൃശ്യങ്ങളിൽ ഇരുവരും തമ്മിൽ യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ല. എങ്കിലും ഒട്ടേറെ ഫാൻ പേജുകൾ ഇരുവരും പ്രണയത്തിലാണെന്ന സൂചന നൽകുന്ന അടിക്കുറിപ്പുകളോടെ ഈ വിഡിയോ പങ്കുവയ്ക്കുകയും മണിക്കൂറുകൾക്കകം ഗോസിപ്പ് കാട്ടുതീ പോലെ പടരുകയുമായിരുന്നു.
What you should work next
ഇരുവരുടെയും പ്രായത്തെ സംബന്ധിച്ചുള്ള ചർച്ചകളും കമന്‍റ് ബോക്സില്‍ കത്തിപ്പടർന്നു. 24 വസ്സുകാരനായ ജയ്സ്വാളും 33 വയസ്സുകാരിയായ മൃണാളും തമ്മില്‍ പ്രായത്തിലുള്ള അന്തരമാണ് ചർച്ചാവിഷയം. ഇരുവരും ഡേറ്റിങ്ങിലാണെന്നതിന് യാതൊരുവിധ സ്ഥിരീകരണവുമില്ല. നേരത്തെ, വിദേശവനിതയായ മാഡി ഹാമിൾട്ടനുമായി ജയ്‌സ്വാൾ പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജയ്സ്വാൾ കളിക്കുന്ന മത്സരങ്ങളില്‍ പതിവായെത്തിയതോടെയാണ് മാഡി ഹാമിൽട്ടൻ ആദ്യം ശ്രദ്ധ നേടുന്നത്. യശസ്വി ജയ്സ്വാൾ മാഡിക്കൊപ്പമുള്ള ചിത്രങ്ങളും പിന്നീടു പുറത്തുവന്നു. മാഡി ഹാമിൽട്ടനും സഹോദരൻ ഹെൻറി ഹാമിൽട്ടനും ഗാലറിയിലിരുന്ന് ജയ്സ്വാളിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരനൊപ്പം ഇന്ത്യയിലെത്തിയതിന്റെ ചിത്രങ്ങൾ മാഡി ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.
English Summary:
Mrinal Thakur Clarifies Relationship Status with Yashasvi Jaiswal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·