യുവേഫ സൂപ്പർ കപ്പ് ചാംപ്യന്മാരായി പിഎസ്‌ജി, വീഴ്ത്തിയത് ആസ്റ്റൻ വില്ലയെ (2–1); കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീം

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 13, 2026 09:35 AM IST Updated: August 13, 2026 12:43 PM IST

1 minute Read

യുവേഫ സൂപ്പർ കപ്പ് ജേതാക്കളായ പിഎസ്‌ജി ടീം കിരീടവുമായി.   (Photo by FRANCK FIFE / AFP)
യുവേഫ സൂപ്പർ കപ്പ് ജേതാക്കളായ പിഎസ്‌ജി ടീം കിരീടവുമായി. (Photo by FRANCK FIFE / AFP)

സാൽസ്ബർഗ് (ഓസ്ട്രിയ)∙ ആസ്റ്റൻ വില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി തുടർച്ചയായ രണ്ടാം വർഷവും യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്‍ജി. യൂറോപ്യൻ ഫുട്ബോൾ സീസണു തുടക്കം കുറിച്ച് സാൽസ്ബർഗിലെ റെഡ്ബുൾ അരീനയിൽ നടന്ന പോരാട്ടത്തിൽ പിഎസ്ജിക്കു വേണ്ടി, ഖ്വിച്ച ക്വാരാത്‌സ്‌ഖേലി (20'), ഡിസിറെ ഡുവെ (61') എന്നിവരാണ് ഗോൾ നേടിയത്. ആസ്റ്റൻ വില്ലയ്ക്കു വേണ്ടി അരങ്ങേറ്റക്കാരനായ പതിനേഴുകാരൻ ബ്രയാൻ മാഡ്ജോ (45') ആണ് ഗോൾ നേടിയത്. റയൽ മഡ്രിഡിന് (2016, 2017 വർഷങ്ങളിൽ) ശേഷം ആദ്യമായാണ് ഒരു ടീം തുടർച്ചയായി സൂപ്പർ കപ്പ് കിരീടങ്ങൾ നേടുന്നത്.

What you should work next

ഓരോ സീസണിന്റെയും തുടക്കത്തിൽ, കഴിഞ്ഞ സീസണിലെ ചാംപ്യൻസ് ലീഗ് വിജയികളും (പിഎസ്ജി) യൂറോപ്പ ലീഗ് വിജയികളും (വില്ല) തമ്മിൽ നടത്തുന്ന വാർഷിക മത്സരമാണ് യുവേഫ സൂപ്പർ കപ്പ്. കഴിഞ്ഞ വർഷം ആർസനലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് പിഎസ്ജി ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തിയത്. ഫ്രെയ്‌ബർഗിനെ തോൽപിച്ചായിരുന്നു ആസ്റ്റൻ വില്ല യൂറോപ്പ ലീഗ് കിരീടം നേടിയത്.

മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഖ്വിച്ച ക്വാരാത്‌സ്‌ഖേലിയയുടെ കരുത്തുറ്റ ഷോട്ടിലൂടെ പിഎസ്ജി ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ്, 45–ാം മിനിറ്റിൽ വില്ല സമനില പിടിച്ചു. ഫിഫയുമായുള്ള റജിസ്ട്രേഷൻ തർക്കങ്ങൾക്ക് ശേഷം കളിക്കാൻ അനുമതി ലഭിച്ച് ദിവസങ്ങൾക്കകം വില്ലയ്ക്കായി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിക്കാനിറങ്ങിയ പതിനേഴുകാരൻ സ്ട്രൈക്കർ ബ്രയാൻ മാഡ്ജോയാണ് ഒരു വോളിയിലൂടെ പിഎസ്‍ജി വല കുലുക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഡിസിറെ ഡുവെ നേടിയ ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. ഉസ്മാൻ ഡെംബെലെയുടെ പാസ് സ്വീകരിച്ച് കുതിച്ച ഡുവെ 61-ാം മിനിറ്റിൽ നേടിയ ഗോൾ ആദ്യം ഓഫ്‌സൈഡ് എന്ന് വിധിച്ച് തള്ളിയെങ്കിലും, വാർ പരിശോധനയിൽ ഗോൾ അനുവദിക്കുകയായിരുന്നു.

സൊമാലിയൻ റഫറിയായ ഒമർ അർത്താൻ ആണ് മത്സരം നിയന്ത്രിച്ചത്. ഫിഫ ലോകകപ്പിന്, സുരക്ഷാ കാരണങ്ങൾ ആരോപിച്ച്, രാജ്യത്തു പ്രവേശിക്കാൻ യുഎസ്എ വിലക്കേർപ്പെടുത്തിയ റഫറിയാണ് ഒമർ അർത്താൻ. കഴിഞ്ഞ സീസണിൽ ആഫ്രിക്കയിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അർത്താനെ സൂപ്പർ കപ്പ് മത്സരത്തിനായി നിയോഗിച്ച യുവേഫ, ഫിഫയ്ക്കു നൽകുന്ന മറുപടിയാണിത്. ഈ നീക്കം ഫുട്ബോൾ ലോകത്തു വലിയ തോതിൽ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ, സൂപ്പർ കപ്പ് നിയന്ത്രിക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ റഫറിയായി അർത്താൻ.

English Summary:

PSG has secured the UEFA Super Cup for the 2nd consecutive twelvemonth by defeating Aston Villa. This triumph marks a important accomplishment for the French club, continuing their dominance successful European football.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article