യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ: പിഎസ്ജി vs ആസ്റ്റൻ വില്ല; കളി നിയന്ത്രിക്കാൻ യുഎസ്എ വിലക്കേർപ്പെടുത്തിയ സൊമാലിയൻ റഫറി

1 month ago 3

മനോരമ ലേഖകൻ

Published: August 12, 2026 09:19 AM IST Updated: August 12, 2026 01:48 PM IST

1 minute Read

യുവേഫ സൂപ്പർ കപ്പ് ഫുട്ബോളിൽ പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്ന ആസ്റ്റൻ വില്ല താരങ്ങൾ പരിശീലനത്തിൽ.
യുവേഫ സൂപ്പർ കപ്പ് ഫുട്ബോളിൽ പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്ന ആസ്റ്റൻ വില്ല താരങ്ങൾ പരിശീലനത്തിൽ.

സാൽസ്ബർഗ് ( ഓസ്ട്രിയ) ∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ഇംഗ്ലിഷ് ക്ലബ് ആസ്റ്റൻ വില്ലയും തമ്മിലാണു മത്സരമെന്നതു ശരി തന്നെ! പക്ഷേ, യഥാർഥ പോരാട്ടം ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും തമ്മിലാണ്. ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പിൽ സ്വകാര്യ പങ്കാളിത്തത്തിനു പദ്ധതിയിട്ടതിന്റെ പേരിൽ വിമർശനവിധേയനായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്കെതിരെ യുവേഫ അതിശക്ത നിലപാടുകളുമായി രംഗത്തുള്ള സമയത്താണ് ഈ കളിയുടെ കിക്കോഫ് എന്നതാണു ശ്രദ്ധേയം.

What you should work next

ലോകകപ്പ് ഫൈനൽ കഴിഞ്ഞു 3 ആഴ്ച മാത്രം പിന്നിടുമ്പോൾ നടക്കുന്ന മത്സരം, ലോകകപ്പിലെ ചില മുറിവുകളെക്കൂടി ഓർമിപ്പിക്കുന്നു. സുരക്ഷാ കാരണങ്ങൾ ആരോപിച്ച്, രാജ്യത്തു പ്രവേശിക്കാൻ യുഎസ്എ വിലക്കേർപ്പെടുത്തിയ സൊമാലിയൻ റഫറി ഒമർ അർത്താനാണ് സൂപ്പർ കപ്പ് മത്സരം നിയന്ത്രിക്കുന്നത്. കഴിഞ്ഞ സീസണിൽ ആഫ്രിക്കയിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അർത്താനെ സൂപ്പർ കപ്പ് മത്സരത്തിനായി നിയോഗിച്ച യുവേഫ, ഫിഫയ്ക്കു നൽകുന്ന മറുപടിയാണിത്. ഈ നീക്കം ഫുട്ബോൾ ലോകത്തു വലിയ തോതിൽ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ, സൂപ്പർ കപ്പ് നിയന്ത്രിക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ റഫറിയാവും അർത്താൻ.

യൂറോപ്പ് ഉണരുന്നുയൂറോപ്യൻ ഫുട്ബോൾ സീസണിന്റെ തുടക്കമാണ് ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിലേറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ്. റയൽ മഡ്രിഡിനു (2016, 2017) ശേഷം സൂപ്പർ കപ്പ് നിലനിർത്തുന്ന രണ്ടാമത്തെ ടീമാവുകയാണു പിഎസ്ജിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ആർസനലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് പിഎസ്ജി ചാംപ്യൻസ് ലീഗ് കിരീടം നിലനിർത്തിയത്. ഫ്രെയ്‌ബർഗിനെ തോൽപിച്ചായിരുന്നു ആസ്റ്റൻ വില്ല യൂറോപ്പ ലീഗ് കിരീടം നേടിയത്.

പിഎസ്ജി റെഡിയാണ്!ലോകകപ്പിനു ശേഷം അവധിയിലായിരുന്ന പിഎസ്ജി താരങ്ങൾ ടീം ക്യാംപിൽ തിരിച്ചെത്തിയിട്ടുണ്ട്. ഫ്രഞ്ച് താരങ്ങളായ ഉസ്മാൻ ഡെംബലെ, ഡിസിറെ ഡുവെ, ബ്രാഡ്‌ലി ബാർകോള എന്നിവർ തിങ്കളാഴ്ചയാണു ടീമിനൊപ്പം ചേർന്നത്. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ഫാബിയൻ റൂയിസും പാരിസിലെത്തി. ആസ്റ്റൻ വില്ലയിൽനിന്നു കഴിഞ്ഞ ദിവസം പിഎസ്ജിയിലേക്കു തിരിച്ചെത്തിയ ലൂക്കാ ഡിഞ്ഞ ഇന്നു കളിക്കാനിടയില്ല. ഒരു കോടി യൂറോയ്ക്കാണ് (ഏകദേശം 110 കോടി രൂപ) ഡിഞ്ഞയെ വില്ല പിഎസ്ജിക്കു കൈമാറിയത്. ഖത്തർ ആസ്ഥാനമായ ബിസിനസ് ഗ്രൂപ്പ് പിഎസ്ജി ഏറ്റെടുത്ത ആദ്യ ഘട്ടത്തിൽ ടീമിലുണ്ടായിരുന്ന താരങ്ങളിലൊരാളാണ് മൂപ്പത്തിമൂന്നുകാരനായ ഈ ലെഫ്റ്റ് ബാക്ക്. പിന്നീട് ഇംഗ്ലിഷ് പ്രിമിയർ ലീഗിലേക്കു ചേക്കേറി.

മാറ്റങ്ങളുമായി വില്ലമുൻ പിഎസ്ജി പരിശീലകൻ ഉനായ് എമറിയുടെ കീഴിൽ നാലാം സീസണിനിറങ്ങുന്ന ആസ്റ്റൺ വില്ലയുടെ ടീം ലൈനപ്പിൽ മാറ്റങ്ങളേറെ. മധ്യനിര താരങ്ങളായ മോർഗൻ റോജേഴ്സ് (ചെൽസി), യൂറി ടിലമാൻസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്) എന്നിവരും ലൂക്കാ ‍ഡിഞ്ഞയ്ക്കൊപ്പം ടീം വിട്ടു. പകരം, സ്വിറ്റ്സർലൻഡ് താരം യൊഹാൻ മൻസാംബി, ബ്രസീലിയൻ താരം ജോവ ഗോമസ് എന്നിവർ വില്ലയിലെത്തിയിട്ടുണ്ട്. ലോകകപ്പിനിടെ പരുക്കിന്റെ പിടിയിലായ മൻസാംബി ഇന്നു കളിക്കില്ല.

English Summary:

The UEFA Super Cup is acceptable to beryllium a large clash betwixt PSG and Aston Villa, but the existent conflict lies betwixt football's governing bodies, FIFA and UEFA. This lucifer highlights ongoing tensions and FIFA President Gianni Infantino's controversies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article