രണ്ടടിച്ച് സ്വിറ്റ്സർലൻഡ് ; അൾജീരിയയ്ക്കെതിരെ മുന്നിൽ (2-0)

2 weeks ago 4

മനോരമ ലേഖകൻ

Published: July 03, 2026 09:21 AM IST Updated: July 03, 2026 09:42 AM IST

1 minute Read

സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോൾ നേടിയ ബ്രീൽ എംബോളോ (Photo by Emilee Chinn / GETTY IMAGES NORTH AMERICA / Getty Images via AFP)
സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോൾ നേടിയ ബ്രീൽ എംബോളോ (Photo by Emilee Chinn / GETTY IMAGES NORTH AMERICA / Getty Images via AFP)

2026 ഫിഫ ലോകകപ്പ് സ്വിറ്റ്സർലൻഡ് അൾജീരിയ നോക്കൗട്ട് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വിറ്റ്സർലൻഡ് മുന്നിൽ‌.  മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ സ്വിസ് താരം ജോഹൻ മൻസാംബിയുടെ അസിസ്റ്റിൽ ബ്രീൽ എംബോളോ നേടിയ ഗോളും രണ്ടാം പകുതി ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കകം ഡാൻ എൻഡോയെ നേടിയ ഗോളുമാണ് സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ അൾജീരിയയുടെ മേധാവിത്തമാണ് കാണാനായത്. 68 ശതമാനം പന്തവകാശത്തോടെ അൾജീരിയ ആദ്യ പകുതി നിയന്ത്രിച്ചെങ്കിലും ഗോൾ നേടാനായില്ല. മറുവശത്ത്, അൾജീരിയൻ ഡിഫൻഡിങ്ങിലെ പിഴവ് മുതലെടുത്ത് സ്വിസ്പ്പട കൃത്യമായി സ്കോർ ചെയ്യുകയും ചെയ്തു. അഞ്ചാം മിനിറ്റിൽ അൾജീരിയ്ക്ക് ഗോൾ നേടാൻ മനോഹരമായൊരു അവസരം ലഭിച്ചിരുന്നു. പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന് അൾജീരിയൻ ഷോട്ട് തൊടുത്തെങ്കിലും പുറത്തേക്ക് തെറിക്കുകയായിരുന്നു.

ഏഴാം മിനിറ്റിൽ അൾജീരിയ തൊടുത്ത ഷോട്ട് ഗോളി കയ്യടക്കുന്നു. പത്താം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോൾ. പാസ് ലഭിച്ച പന്തുമായി മധ്യവരയ്ക്ക് സമീപത്തു നിന്നും ഒറ്റയ്ക്ക് മുന്നേറിയ ജോഹൻ മൻസാംബി ഇടതുവിങ്ങിൽ ഡിഫൻഡർമാരെ വെട്ടിച്ച് നൽകിയ ക്രോസ് പോസ്റ്റിന് മുന്നിൽ നിന്നും ബ്രീൽ എംബോളോ തട്ടി വലയിലെത്തിക്കുകയായിരുന്നു.

ആദ്യ ഗോളിന് ശേഷം അൾജീരിയ പ്രതിരോധം ശക്തമാക്കി. തുടർന്ന് സ്വിറ്റ്സർലൻഡിന്റെ സമാന ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അതേസമയം ഗോൾ മടക്കാനും അൾജീരിയയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. 14–ാം മിനിറ്റിൽ അൾജീരിയയുടെ ഗോൾ ശ്രമം ഗോൾകീപ്പർ കൈപ്പിടിയിലൊതുക്കി. 15-ാം മിനിറ്റിലും മൻസാംബിയുടെ മുന്നേറ്റത്തിൽ സ്വിസ് ടീമിന് മികച്ച അവസരം ലഭിച്ചെങ്കിലും ഡെനിസ സകരിയ പോസ്റ്റിന് മുന്നിൽ നിന്നും തൊടുത്ത ദുർബലമായ ഷോട്ട് ഗോൾ കീപ്പർ അനായാസം പിടിച്ചെടുത്തു. പാഴായ നിരവധി ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കുമൊടുവിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ സ്വിറ്റ്സർലൻഡ്–1 അൾജീരിയ–0.

English Summary:

Switzerland vs Algeria LIVE Score and FIFA World Cup 2026 lucifer updates. Get unrecorded goals, lineups, squad news, statistics, results and minute-by-minute sum

Read Entire Article