‘രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിയത് പോരേ?’ രജത് പാട്ടിദാറിനെ ടീമിലെടുക്കാത്തതിന്റെ കാരണം പറഞ്ഞ് അഗാർക്കർ

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: June 07, 2026 01:17 PM IST Updated: June 07, 2026 03:38 PM IST

1 minute Read

Royal Challengers Bengaluru's skipper  Indian cricket subordinate    Rajat Patidar fields the shot  during the 2026 Indian Premier League (IPL) T20 last  lucifer  betwixt  Gujarat Titans and Royal Challengers Bengaluru astatine  the Narendra Modi Stadium successful  Ahmedabad connected  May 31, 2026. (Photo by Shammi MEHRA / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
രജത് പാട്ടിദാർ (Photo by Shammi MEHRA / AFP)

മുംബൈ ∙ പ്രതിഭകളുടെ ധാരാളിത്തം മൂലം അർഹതപ്പെട്ടവർക്ക് പലപ്പോഴും അവസരങ്ങൾ ലഭിക്കാത്ത അവസ്ഥയാണ് ഇന്ത്യൻ ക്രിക്കറ്റിൽ. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരെ ഉൾപ്പെടുത്തി തന്നെ പ്ലേയിങ് ഇലവനുകൾ സൃഷ്ടിക്കാമെന്ന അവസ്ഥ. അങ്ങനെയൊരു പ്ലേയിങ് ഇലവനുണ്ടെങ്കിൽ അതിന്റെ ക്യാപ്റ്റൻ ആരാകും? സംശയമെന്ത്, ഐപിഎലിൽ തുടർച്ചയായ രണ്ടു തവണ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) കിരീടത്തിലേക്കു നയിച്ച രജത് പാട്ടിദാർ തന്നെ. എന്നാൽ അയർലൻഡ് – ഇംഗ്ലണ്ട് പര്യടനത്തിനും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ പാട്ടിദാറിനു സ്ഥാനമുണ്ടായിരുന്നില്ല.

What you should work next

സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുകയും പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ ടീമിലേക്ക് കൊണ്ടുവരികയും ചെയ്തുകൊണ്ട് സെലക്ഷൻ കമ്മിറ്റി ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയപ്പോഴും രജത് പാട്ടിദാർ അവഗണിക്കപ്പെട്ടു. പാട്ടിദാറിനെ തഴഞ്ഞ തീരുമാനത്തെക്കുറിച്ച് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറോട് ചോദിച്ചപ്പോൾ, 15 പേരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ അർഹരായ എല്ലാ കളിക്കാരെയും തിരഞ്ഞെടുക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘‘ഞങ്ങൾ ഒരുപാട് താരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഈ 15 പേർ ടീമിൽ ഉണ്ടാകാൻ അർഹരാണെന്ന് ഞങ്ങൾ കരുതുന്നു. ഇന്ത്യയിൽ മികച്ച കളിക്കാർ ഒരുപാടുണ്ട്. ടീമിലേക്ക് നേരിട്ട് നടന്നു കയറാൻ ശേഷിയുള്ള ഒട്ടേറെ പേരുണ്ട്, എന്നാൽ നിലവിൽ കളിക്കുന്നവരും അവരുടെ പരമാവധി നന്നായി കളിക്കുന്നുണ്ട്. ഞങ്ങൾ ഒരു നല്ല ടീമിനെയാണ് തിരഞ്ഞെടുത്തതെന്ന് കരുതുന്നു. എപ്പോഴും ചില താരങ്ങൾക്ക് അവസരം നഷ്ടപ്പെടും. എന്നാൽ ഞങ്ങൾ നല്ലൊരു ടീമിനെയാണ് തിരഞ്ഞെടുത്തത്, ഇതിൽ ഞങ്ങൾ സന്തുഷ്ടരാണ്.’’– ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അഗാർക്കർ പറഞ്ഞു

ഐപിഎൽ 2026 സീസണിൽ 192.69 സ്ട്രൈക്ക് റേറ്റിൽ 501 റൺസാണ് പാട്ടിദാർ അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ മധ്യനിര ബാറ്റർമാരിൽ ഏറ്റവും മികച്ച പ്രകടനവും പാട്ടിദാറിന്റേതായിരുന്നു. എന്നാൽ താരത്തിനു പകരം നാലും അഞ്ചും പൊസിഷനുകളിൽ തിലക് വർമ, ശിവം ദുബെ എന്നിവരെ നിലനിർത്താനാണ് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.

അയർലൻഡ്/ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, ഹർഷിത് റാണ, രവി ബിഷ്ണോയ്

English Summary:

Rajat Patidar: Indian cricketer Rajat Patidar was excluded from the T20 squads announced for the Ireland/England circuit and Asian Games. Despite his stellar IPL 2026 performance, scoring 501 runs astatine a 192.69 onslaught rate, helium was overlooked. Chief selector Ajit Agarkar cited constricted squad spots, explaining that deserving players often miss opportunities successful competitory selections.

Read Entire Article