‘രാജാവിന്’ ഇഷ്ടപ്പെട്ടില്ല, രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യിച്ചു; സച്ചിനെ സമ്മർദത്തിലാക്കി: ഗുരുതര ആരോപണം

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: February 13, 2026 11:12 AM IST

1 minute Read

സച്ചിനും കുടുംബവും രാഹുൽ ഗാന്ധിക്കൊപ്പം. (X/@sachin_rt)
സച്ചിനും കുടുംബവും രാഹുൽ ഗാന്ധിക്കൊപ്പം. (X/@sachin_rt)

Follow Us

Facebook

WhatsApp

ന്യൂഡൽഹി∙ മകൻ അർജുന്റെ തെൻഡുൽക്കറുടെ വിവാഹം രാഷ്ട്രപതിയെയും രാഷ്ട്രീയ പ്രമുഖരെയും ക്ഷണിച്ച വിവരം ചിത്രങ്ങൾ സഹിതം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുബവും നേരിട്ടെത്തി വിവാഹം ക്ഷണിച്ചത്.

എന്നാൽ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച പോസ്റ്റ് ഇപ്പോൾ വിവാദമായിരിക്കുകയാണ്. എക്സിൽ പങ്കുവച്ച പോസ്റ്റ് സച്ചിന്‍ നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള സമ്മർദം മൂലമാണ് സച്ചിന്‍ ഇത് ചെയ്തതെന്നാണ് കോൺഗ്രസിന്റെ കേരള ഘടകം ആരോപിച്ചു. ഇക്കാര്യം ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവയ്ക്കുകയും ചെയ്തു.

കുറിപ്പ് ഇങ്ങനെ:‘‘മകൻ അർജുന്റെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചുകൊണ്ട് സച്ചിൻ ഇന്നലെ ഡൽഹിയിലായിരുന്നു, ഇതിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു. മോദിക്കൊപ്പമുള്ള ചിത്രം വൈകിട്ട് 7:13 ന്, അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം രാത്രി 8:18 ന്, രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പമുള്ള ചിത്രം രാത്രി 8:48 ന്, രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം രാത്രി 9:22ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റ് വൈറലായി, വെറും രണ്ട് മണിക്കൂറിനുള്ളിൽ 6,27,000 വ്യൂസ് നേടി.

പ്രത്യക്ഷത്തിൽ, അത് രാജാവിന് ഇഷ്ടപ്പെട്ടില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാനും അതേ റീച്ച് ലഭിക്കില്ലെന്ന് പ്രതീക്ഷിച്ച്, മിക്ക ആളുകളും ഉറങ്ങിക്കിടക്കുമ്പോൾ, പുലർച്ചെ 12:19 ന് നിശബ്ദമായി അത് വീണ്ടും പോസ്റ്റ് ചെയ്യാനും രാജാവിന്റെ ആളുകൾ സച്ചിനെ സമ്മർദത്തിലാക്കിയതായി പറയപ്പെടുന്നു. പക്ഷേ അപ്പോഴേക്കും ആളുകൾ അത് ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് സോഷ്യൽ മീഡിയ റീച്ചിൽ അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കിൽ, അത് ശക്തിയല്ല. അധികാരത്തിന്റെ വേഷം ധരിച്ച ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണ്.’’

വിഷയത്തില്‍ സമൂഹമാധ്യമത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. പോസ്റ്റിലെ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനായിരിക്കാം സച്ചിന്‍ അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തി. എക്സിലെ പോസ്റ്റ് മാത്രമാണ് ഡിലീറ്റ് ചെയ്തിട്ട് വീണ്ടും പോസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലേത് ഉൾപ്പെടെ ഡിലീറ്റ് ചെയ്തിരുന്നില്ല.

CHEAPO KING | Sachin Tendulkar was successful Delhi yesterday inviting governmental leaders for his lad Arjun’s wedding and shared photos from the meetings.

He posted his representation with Modi astatine 7:13 PM, with Amit Shah astatine 8:18 PM, with Honourable President Smt. Droupadi Murmu astatine 8:48 PM, and… https://t.co/qTGIwTiBhL

— Congress Kerala (@INCKerala) February 11, 2026

മാർച്ച് മൂന്നിനാണ് അർജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മാർച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമായ അർജുൻ, കഴിഞ്ഞ സീസൺ വരെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിലാണ് കളിച്ചിരുന്നത്. എന്നാൽ നാമമാത്രമായ അവസരങ്ങൾ മാത്രമാണ് സൂപ്പർ താരങ്ങൾ തിങ്ങിനിറഞ്ഞ മുംബൈയിൽ അർജുന് ലഭിച്ചത്. ലക്നൗവിലേക്കു മാറിയതോടെ ഐപിഎലിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അർജുൻ. വ്യവസായ പ്രമുഖനായ രവി ഘായിയുടെ കൊച്ചുമകളാണ് സംരംഭകയായ സാനിയ ചന്ദോക്ക്.

English Summary:

Sachin Tendulkar's lad Arjun's wedding invitation to governmental leaders has sparked a controversy, peculiarly concerning a photograph with Rahul Gandhi. The removal and re-posting of this representation connected societal media person led to accusations of governmental pressure, with the Congress enactment alleging undue influence.

Read Entire Article