രാജാവും രാജകുമാരനും തമ്മിൽ..? പന്ത് വലിച്ചെറിഞ്ഞ്, അലറിക്കൊണ്ട് കോലിയുടെ ആഘോഷം; മത്സരശേഷം പരിഹാസ പോസ്‌റ്റുമായി ഗിൽ

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 01, 2026 03:47 PM IST Updated: May 01, 2026 06:13 PM IST

1 minute Read

 X/@StarSportsIndia
ശുഭ്‌മൻ ഗില്ലിന്റെ ക്യാച്ച് എടുത്തപ്പോൾ വിരാട് കോലിയുടെ ആഘോഷം. ചിത്രം: X/@StarSportsIndia

അഹമ്മദാബാദ് ∙ വിരാട് കോലിയുടെ പിൻഗാമിയായാണ് ശുഭ്മൻ ഗില്ലിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്; രാജാവിനു പകരമെത്തിയ രാജകുമാരൻ. ഇരുവരും തമ്മിൽ അടുത്ത സൗഹൃദവുമുണ്ട്. മൈതാനത്തും കളത്തിനു പുറത്തും അതു പലതവണ അതു വ്യക്തമാക്കപ്പെട്ടതാണ്. ഐപിഎലിൽ ആർസിബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വരുമ്പോഴും അതിനു മാറ്റമില്ല. ഈ സീസണിൽ ഏപ്രിൽ 24നാണ് ആർസിബിയുടെ ഗുജറാത്തും ആദ്യം ഏറ്റുമുട്ടിയത്. ആ മത്സരത്തിൽ ബെംഗളൂരു വിജയിക്കുകയും ചെയ്തു. മത്സരത്തിനിടെ കോലിയും ഗില്ലും പരസ്‌പരം സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദീർഘനാളുകൾക്കുശേഷമായിരുന്നു ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ പുറത്തുവരുന്നത്.

എന്നാൽ ഇന്നലെ, ആർസിബിയും ഗുജറാത്തും തമ്മിലുള്ള രണ്ടാമത്തെ മത്സരത്തിൽ കാര്യങ്ങൾ അത്ര ‘കൂൾ’ ആയിരുന്നില്ല. മത്സരത്തിൽ ഗിൽ പുറത്തായപ്പോൾ കോലി വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത്. 155 റൺസ് ലക്ഷ്യമിട്ട് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തകർപ്പൻ തുടക്കമാണ് നൽകിയത്. പവർപ്ലേയിലെ ആദ്യ രണ്ട് ഓവറുകളിൽ ഭുവനേശ്വർ കുമാറിനെയും ജോഷ് ഹെയ്സൽവുഡിനെയും പ്രഹരിച്ച ഗിൽ, 18 പന്തിൽ 4 ഫോറും 3 സിക്സും സഹിതം 43 റൺസാണ് എടുത്തത്. അഞ്ചാം ഓവറിൽ ഭുവനേശ്വർ കുമാർ തന്നെയാണ് ഗില്ലിനെ കോലിയുടെ കൈകളിൽ എത്തിച്ചത്.

എന്നാൽ ക്യാച്ചെടുത്ത കോലിയുടെ ‘വിന്റേജ്’ ആഘോഷത്തിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗില്ലിനെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം ഉച്ചത്തിൽ അലറിക്കൊണ്ട്ന കോലി പന്ത് താഴേയ്ക്കു വലിച്ചെറിഞ്ഞു. ഗില്ലിന് നേരെ തിരിഞ്ഞ് ആവേശത്തോടെ ‘കമോൺ’ എന്ന് വിളിച്ചുപറയുകയും ചെയ്തു. ഗുജറാത്തിനെ ഗിൽ അതിവേഗം വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ച നിമിഷമായതിനാൽ ആ വിക്കറ്റിന് അത്രമേൽ പ്രാധാന്യമുണ്ടായിരുന്നു. കോലി അവിടെയും നിർത്തിയില്ല. അൽപസമയത്തിന് ശേഷം ബിഗ് സ്ക്രീനിൽ തന്റെ തന്നെ ആഘോഷത്തിന്റെ റീപ്ലേ കണ്ട കോലി നിറഞ്ഞ ചിരിയോടെ അത് ആസ്വദിക്കുകയും ചെയ്തു.

ആർസിബി ക്യാപ്റ്റൻ രജത് പാട്ടീദാറിനെ പുറത്താക്കിയ ജയ്സൻ‌ ഹോൾഡറുടെ വിവാദ ക്യാച്ചിനെ ചൊല്ലി അംപയറുമായി കോലി നേരത്തെ തർക്കത്തിൽ ഏർപ്പെട്ടിരുന്നു; അതിന് പിന്നാലെയാണ് ഈ ആവേശകരമായ ആഘോഷം നടന്നത്. മത്സരശേഷം കോലിയും ഗില്ലും ഏറെനേരം സംസാരിക്കുന്നതും കാണാമായിരുന്നു. ഒരുപക്ഷേ, വിവാദ ക്യാച്ചു സംബന്ധിച്ചായിരിക്കാം സംസാരമെന്നാണ് ആരാധകർ പറയുന്നത്.

മത്സരശേഷം ഗിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന്റെ കാപ്‌ഷനും ശ്രദ്ധനേടി. കോലിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ആർസിബിയുടെ ‘പ്ലേ ബോൾഡ്’ എന്ന ടാഗ്‌ലൈനിനെ പരിഹസിച്ചാണ് ഗിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടത്. ‘‘പ്ലേ ഹോൾഡ് ജയ്സൻ ഹോൾഡർ, ടീമിന്റെ ഇന്നത്തെ ബോൾഡ് പ്രകടനം’’ എന്നായിരുന്നു ഗിൽ നൽകിയ അടിക്കുറിപ്പ്. കുറച്ച് ദിവസങ്ങൾക്ക് മുൻ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഗുജറാത്തിന്റെ വിജയത്തിന് ശേഷവും,ഗിൽ സമാനമായ രീതിയിൽ പരിഹസിച്ചിരുന്നു. വിസിൽ കയ്യിൽപിടിച്ചുകൊണ്ടാണ് ഗിൽ ചിത്രം പോസ്റ്റ് ചെയ്തത്.

English Summary:

Virat Kohli's aggravated solemnisation of Shubman Gill's wicket during the RCB vs GT IPL lucifer has go a large talking point. While the 2 cricketers stock a adjacent enslaved off-field, the on-field rivalry was evident with Kohli's fiery absorption to taking Gill's catch.

Read Entire Article