രാജ്യാന്തര കരിയറിലെ നാലാം പന്തിൽ വിക്കറ്റു വീഴ്ത്തി, 25–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: August 07, 2026 11:59 PM IST

1 minute Read

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജോൺ ടേണർ. Photo by RANDY BROOKS / AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജോൺ ടേണർ. Photo by RANDY BROOKS / AFP

ലണ്ടൻ∙ 25–ാം വയസ്സില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണര്‍. തുടർച്ചയായുള്ള പരുക്കുകളെ തുടർന്ന് ക്രിക്കറ്റ് തുടർന്നുപോകാൻ സാധിക്കാതിരുന്നതോടെയാണ് താരം വിരമിച്ചത്. 2024 ല്‍ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രണ്ടു വീതം ട്വന്റി20, ഏകദിന മത്സരങ്ങൾ കളിച്ചതിനു പിന്നാലെ താരം ടീമിൽനിന്നു പുറത്തായിരുന്നു. പരുക്കുകൾ തുടർക്കഥയായതോടെ കരിയർ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടേണർ, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയതോടെയാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.

What you should work next

‘‘പ്രഫഷനൽ ക്രിക്കറ്റ് താരമാകുകയെന്നതു കുട്ടിക്കാലം മുതൽ എന്റെ സ്വപ്നമായിരുന്നു. എന്നാൽ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനം ഇപ്പോൾ എടുക്കുകയാണ്. ഞാൻ ക്രിക്കറ്റിൽനിന്നു വിരമിക്കുന്നു. പരുക്കുകൾ കാരണം ഒരു വര്‍ഷത്തോളമായി ഞാൻ കളിച്ചിട്ടില്ല. തുടർച്ചയായുള്ള പരുക്കുകൾ കാരണമാണ് ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയെന്ന തീരുമാനത്തിലേക്ക് എത്തിയത്.’’– ടേണർ പ്രസ്താവനയിൽ അറിയിച്ചു.

2025 ജൂണിനു ശേഷം താരം ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ല. 2025ൽ ആഭ്യന്തര ട്വന്റി20 മത്സരത്തിലാണ് ഒടുവിൽ ഇറങ്ങിയത്. വിവിധ ഫോർമാറ്റുകളിൽ 53 മത്സരങ്ങൾ കളിച്ച ടേണർ 97 വിക്കറ്റുകളാണ് ആകെ നേടിയത്. 2021 ൽ റോയൽ ലണ്ടൻ കപ്പില്‍ അരങ്ങേറിയ താരം മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിക്കറ്റ് വീഴ്ത്തിയാണു തുടങ്ങിയത്. ആറ് കൗണ്ടി മത്സരങ്ങളിൽ 16 വിക്കറ്റുകളുമായി തിളങ്ങിയതോടെ ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴി തുറന്നു.

What you should work next

രാജ്യാന്തര കരിയറിലെ നാലാം പന്തിൽ വിന്‍ഡീസ് താരം ബ്രാണ്ടൻ കിങ്ങിന്റെ വിക്കറ്റു വീഴ്ത്തി ഗംഭീര തുടക്കമിട്ടു. എന്നാൽ പരുക്കു വില്ലനായെത്തിയതോടെ ടീമിൽനിന്നു പുറത്തായി. ആഭ്യന്തര ലീഗായ വിറ്റാലിറ്റി ബ്ലാസ്റ്റിൽ 27 മത്സരങ്ങളും ദ് ഹണ്ട്രഡിൽ അഞ്ച് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ലങ്കാഷെയർ, ഹാംഷെയർ, ട്രെന്റ് റോക്കറ്റ്സ് ടീമുകൾക്കു വേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ട്.

English Summary:

Young England Cricketer John Turner Announces Retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article