Published: August 06, 2026 10:58 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി സ്വന്തം കരിയറിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി അജിൻക്യ രഹാനെ. ചെറുപ്രായത്തിൽ തന്നെ പ്രശസ്തനായ വൈഭവ് ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കണമെന്നും ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബം ഉറപ്പുവരുത്തണമെന്നും രഹാനെ ഒരു സ്പോർട്സ് പോഡ്കാസ്റ്റിൽ പ്രതികരിച്ചു. ‘‘ശരിയായ മാർഗ നിർദേശങ്ങൾ ലഭിക്കുകയെന്നതാണ് വൈഭവിന് ഇപ്പോൾ പ്രധാനപ്പെട്ട കാര്യം. എവിടെനിന്നാണ് അതു ലഭിക്കുക. അദ്ദേഹത്തിന്റെ കുടുംബമാണ് അതു ചെയ്യേണ്ടത്. വൈഭവിന് എന്താണ് ആവശ്യമെന്നു മനസ്സിലാക്കി കുടുംബം അതു ചെയ്യണം.’’– രഹാനെ പറഞ്ഞു.
What you should work next
ട്വന്റി20യിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന വൈഭവിനെ ടെസ്റ്റ്, ഏകദിന ടീമുകളിൽ കൂടി പരീക്ഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്നാണു രഹാനെയുടെ നിലപാട്. ‘‘അടുത്ത 10 വർഷം വൈഭവ് അച്ചടക്കത്തോടെ മുന്നോട്ടു പോകണം. വൈഭവിനെ സമ്മർദത്തിലാക്കുന്ന ഒരു കാര്യവും പറയാൻ ഞാനില്ല. കാരണം ആളുകൾ അപ്പോൾ തന്നെ അവനെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. രണ്ട് ഐപിഎൽ സീസണുകൾ മാത്രമാണ് വൈഭവ് പൂർത്തിയാക്കിയത്. ഐപിഎലും രാജ്യാന്തര ക്രിക്കറ്റും ഒരുപാട് വ്യത്യാസമുണ്ട്. രാജ്യത്തിനായി കളിക്കുമ്പോൾ താരങ്ങൾ വലിയ സമ്മര്‍ദത്തിലാകും. ഐപിഎലില്‍ അഞ്ചോവറിൽ 70 റൺസെടുക്കുകയെന്നത് എളുപ്പമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇതു ചെയ്യുകയെന്നതു ബുദ്ധിമുട്ടാകും. വൈഭവിനെ സ്വന്തം നിലയിൽ കളിച്ച് വളരാൻ അനുവദിക്കുക.’’– രഹാനെ പറഞ്ഞു.
What you should work next
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ടീമിൽ ഉള്‍പ്പെട്ടതോടെ ഇന്ത്യയ്ക്കായി കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനു സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളിൽ 14,13,15 റൺസുകളാണ് വൈഭവ് സ്കോർ ചെയ്തത്. പിന്നീട് സിംബാബ്‍വെയ്ക്കെതിരെ രണ്ട് അർധ സെഞ്ചറികൾ (81,50) നേടിക്കൊണ്ട് വൈഭവ് മികവു തെളിയിച്ചു. ഏഷ്യാകപ്പ് ക്രിക്കറ്റിലാണ് വൈഭവ് ഇനി ഇന്ത്യന്‍ ജഴ്സിയിൽ കളിക്കുക.
English Summary:
Rahane's Advice for Young Cricketer Vaibhav Suryavanshi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·