രോഹന് സെഞ്ചറി: തിരിച്ചടിച്ച് കേരളം, ഒന്നാം ഇന്നിങ്സ് ലീ‍ഡിന് ഇനി 119 റൺസ് കൂടി

1 month ago 6

മനോരമ ലേഖകൻ

Published: January 31, 2026 07:01 AM IST Updated: January 31, 2026 10:59 AM IST

1 minute Read

rohan-kunnummal
രോഹൻ കുന്നുമ്മൽ(ഫയൽ ചിത്രം)

Follow Us

Facebook

WhatsApp

പനജി (ഗോവ)∙ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ അപരാജിത സെഞ്ചറിക്കരുത്തിൽ (132), ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം ഭേദപ്പെട്ട നിലയിൽ. ഒന്നാം ഇന്നിങ്സിൽ ഗോവയെ 355 റൺസിന് പുറത്താക്കിയ കേരളം, രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 2ന് 237 എന്ന നിലയിലാണ്.

25 റൺസുമായി സൽമാൻ നിസാറാണ് രോഹനൊപ്പം ക്രീസിൽ. അഭിഷേക് നായർ (32), സച്ചിൻ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഗോവയുടെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ കേരളത്തിന് ഇനി 119 റൺസ് കൂടി വേണം.

English Summary:

Rohan S Kunnummal: Rohan Kunnummal scored an unbeaten period (132) to pb Kerala to a respectable presumption against Goa successful the Ranji Trophy cricket match. Kerala is astatine 237/2, needing 119 runs to surpass Goa's archetypal innings people of 355.

Read Entire Article