അതുകൊണ്ടുതന്നെ ഇത്തവണ കപ്പ് നേടേണ്ടത് മറ്റ് വമ്പന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഐപിഎൽ പല താരങ്ങളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര കരിയറിലെ സീറ്റിനെയടക്കം ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. ഐപിഎല്ലിന്റെ ചരിത്രം നോക്കുമ്പോൾ മികച്ച പ്രകടനംകൊണ്ട് വിസ്മയിപ്പിച്ച നിരവധി താരങ്ങളെ കാണാനാവും.
അഫ്ഗാനെതിരെ സഞ്ജുവിന് നിലനിൽപ്പിന്റെ പോരാട്ടം; ഫിറ്റ്നസ് വീണ്ടെടുത്ത് മാസ്സ് കംബാക്കിന് താരം
ഇപ്പോഴിതാ മുൻ മുംബെെ ഇന്ത്യൻസ് പേസറായ റീസെ ടോപ്ലി ഓൾടെെം ഐപിഎൽ ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ്. രോഹിത് ശർമയേയും എംഎസ് ധോണിയേയും ഒഴിവാക്കിയാണ് റീസെ ടോപ്ലി ഓൾടെെം പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തത്. ഓപ്പണർമാരായി ക്രിസ് ഗെയ്ലിനേയും ജോസ് ബട്ലറിനേയുമാണ് തിരഞ്ഞെടുത്തത്.
ക്രിസ് ഗെയ്ൽ എക്കാലത്തേയും മികച്ച ടി20 താരങ്ങളിലൊരാളാണ്. യൂനിവേഴ്സൽ ബോസായ ഗെയ്ലിന് ഐപിഎല്ലിൽ തകർപ്പൻ റെക്കോഡാണുള്ളത്. ജോസ് ബട്ലർ ഇംഗ്ലണ്ടിനൊപ്പം ഇപ്പോഴും സജീവമായാണുള്ളത്. ടി20യിൽ തകർപ്പൻ റെക്കോഡുള്ള ബട്ലർ ഇപ്പോഴും ഐപിഎല്ലിൽ സജീവമാണ്. മൂന്നാം നമ്പറിൽ വിരാട് കോഹ്ലിക്കാണ് അവസരം.
ആർസിബി താരമായ കോഹ്ലി ഐപിഎല്ലിലെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരനാണ്. അന്താരാഷ്ട്ര ടി20 മതിയാക്കിയെങ്കിലും ഇപ്പോഴും ഐപിഎല്ലിൽ ആർസിബിക്കായി കിടിലൻ പ്രകടനം നടത്തി കോഹ്ലി കെെയടി നേടുകയാണ്. നാലാം നമ്പറിൽ സൂര്യകുമാർ യാദവിനാണ് അവസരം. മുംബെെ ഇന്ത്യൻസിനായി ഗംഭീര പ്രകടനം നടത്തുന്ന സൂര്യ അടുത്ത സീസണിലും മുംബെെക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് കരുതാം.
അഞ്ചാം നമ്പറിൽ എബി ഡിവില്ലിയേഴ്സിനാണ് അവസരം. ടി20യിലെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് ഡിവില്ലിയേഴ്സ്. മെെതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന ഡിവില്ലിയേഴ്സ് എല്ലാവരുടേയും ഇഷ്ട താരങ്ങളിലൊരാളാണ്. ആറാം നമ്പറിൽ സൗത്താഫ്രിക്കയുടെ കരെൻ പൊള്ളാർഡിനാണ് അവസരം.
ടി20യിലെ ഏറ്റവും മികച്ച ഫിനിഷറായ പൊള്ളാർഡിനെയാണ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴാം നമ്പറിൽ മുൻ പാകിസ്താൻ നായകനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദിക്കാണ് അവസരം. പാകിസ്താൻ താരങ്ങൾ ഇപ്പോൾ ഐപിഎല്ലിന്റെ ഭാഗമായി കളിക്കുന്നില്ല. എട്ടാം നമ്പറിൽ ശ്രീലങ്കയുടെ ലസിത് മലിംഗയ്ക്കാണ് അവസരം. ശ്രീലങ്കൻ പേസറായ മലിംഗ മുംബെെ ഇന്ത്യൻസിനായി തകർപ്പൻ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ്.
ഒമ്പതാം നമ്പറിൽ മുംബെെ ഓസ്ട്രേലിയൻ പേസറായ ബ്രെറ്റ് ലീയ്ക്കും 10ാം നമ്പറിൽ ജസ്പ്രീത് ബുംറയ്ക്കുമാണ് അവസരം. ബുംറ മുംബെെ ഇന്ത്യൻസിനൊപ്പം ഇപ്പോഴും കിടിലൻ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ്. 11ാം നമ്പറിൽ മുത്തയ്യ മുരളീധരനാണ് അവസരം. സിഎസ്കെയ്ക്കൊപ്പം കളിച്ച മത്സരങ്ങളിലെല്ലാം മികവ് കാട്ടാൻ മുരളീധരന് സാധിച്ചിരുന്നു.
റീസെ ടോപ്ലി ഓൾടെെം ഐപിഎൽ ഇലവൻ: ക്രിസ് ഗെയ്ൽ, ജോസ് ബട്ലർ, വിരാട് കോഹ്ലി , സൂര്യകുമാർ യാദവ്, എബി ഡിവില്ലിയേഴ്സ്, കറെൻ പൊള്ളാർഡ് (ക്യാപ്റ്റൻ), ഷാഹിദ് അഫ്രീദി, ലസിത് മലിംഗ, ബ്രെറ്റ് ലീ, ജസ്പ്രീത് ബുംറ, മുത്തയ്യ മുരളീധരൻ.






English (US) ·