റണ്ണൗട്ടിന്റെ കേട് തീർത്ത് സൽമാൻ ആഗ (106), പക്ഷേ കളി തോറ്റ് തുന്നം പാടി പാക്കിസ്ഥാൻ; പരമ്പര ബംഗ്ലദേശിന് മുന്നിൽ അടിയറവ് വച്ചു

6 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 16, 2026 07:59 AM IST Updated: March 16, 2026 08:48 AM IST

1 minute Read

പാക്കിസ്ഥാൻ താരം സൽമാൻ ആഗയുടെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് ബോളർ ടസ്‌കിൻ അഹമ്മദിന്റെ ((വലത്) ആഹ്ലാദം. (Photo by MUNIR UZ ZAMAN / AFP)
പാക്കിസ്ഥാൻ താരം സൽമാൻ ആഗയുടെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് ബോളർ ടസ്‌കിൻ അഹമ്മദിന്റെ ((വലത്) ആഹ്ലാദം. (Photo by MUNIR UZ ZAMAN / AFP)

ധാക്ക ∙ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാന് തോൽവിയും പരമ്പര നഷ്ടവും. നിർണായകമായ മൂന്നാം മത്സരത്തിൽ 11 റൺസിനാണ് പാക്കിസ്ഥാനെ ബംഗ്ലദേശ് തോൽപ്പിച്ചത്. പരമ്പരയിൽ ബംഗ്ലദേശ് 2–1നു ജേതാക്കളായി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടിയപ്പോൾ‌ പാക്കിസ്ഥാൻ 279 റൺസിന് ഓൾഔട്ടായി. സൽമാൻ ആഗ (106) സെഞ്ചറി നേടിയപ്പോൾ മറ്റു പാക്ക് ബാറ്റർമാർ നിരാശപ്പെടുത്തി.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിനെ ഓപ്പണർ തൻസിദ് ഹസന്റെ സെഞ്ചറിയാണ് (107) മികച്ച സ്കോറിലെത്തിച്ചത്. തൗഹിക് ഹൃദോയ് (48), ലിറ്റൻ ദാസ് (41) എന്നിവരും തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫ് മാത്രമാണ് പാക്ക് ബോളർമാരിൽ തിളങ്ങിയത്. ക്യാപ്റ്റൻ ഷഹീൻ അഫ്രീദി ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ, കഴിഞ്ഞ മത്സരത്തിൽ റണ്ണൗട്ടായതിന്റെ നിരാശ തീർത്ത് സൽമാൻ ആഗ സെഞ്ചറി നേടിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ആറാമനായി ക്രീസിലെത്തിയ സൽമാൻ, 98 പന്തിൽ 4 സിക്സറുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെയാണ് 106 റൺസെടുത്തത്. 48–ാം ഓവറിൽ സൽമാൻ പുറത്തായതോടെയാണ് പാക്കിസ്ഥാന്റെ വിജയപ്രതീക്ഷകളും അസ്തമിച്ചത്. നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദ്, മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുർ റഹ്മാൻ എന്നിവർ ചേർന്നാണ് പാക്ക് ബാറ്റിങ് നിരയെ തകർത്തത്.

English Summary:

Pakistan mislaid the last ODI against Bangladesh and the series, with Bangladesh winning by 11 runs successful a important match. Salman Agha's period was not capable to unafraid a triumph for Pakistan arsenic they were bowled out.

Read Entire Article