Published: July 24, 2026 09:08 AM IST
1 minute Read
ന്യൂയോര്‍ക്ക്∙ ഫിഫ ലോകകപ്പിലെ അർജന്റീന– സ്പെയിൻ ഫൈനൽ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യം. ലോകകപ്പിൽ അര്‍ജന്റീന 1–0ന് തോറ്റതോടെയാണ് ഒരു വിഭാഗം അർജന്റീന ആരാധകർ വിചിത്രമായ ആവശ്യവുമായി ഓൺലൈൻ ക്യാംപെയ്ൻ തുടങ്ങിയത്. ഇതിനകം ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് ക്യാംപെയ്നിൽ ഒപ്പിട്ടിരിക്കുന്നത്. ഫൈനൽ പോരാട്ടം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറി കാരണം മത്സരം അർജന്റീനയ്ക്ക് എതിരായെന്നാണ് ഇവർ വാദിക്കുന്നത്. ഗിസെല സാഞ്ചസ് എന്ന ആരാധികയാണ് ഓൺലൈനിൽ ‘റീമാച്ചിനായുള്ള’ ക്യാംപെയ്ന് തുടക്കമിട്ടത്. ലോകകപ്പ് ഫൈനലിൽ റഫറി എടുത്ത എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. കൃത്രിമം നടന്നതായി ആരോപിക്കുന്നുണ്ടെങ്കിലും ഇതിനായുള്ള തെളിവുകളൊന്നും ആവശ്യക്കാരുടെ പക്കലില്ല.
What you should work next
എന്നാൽ അർജന്റീന ആരാധകരെല്ലാം ഇരച്ചെത്തിയതോടെ ക്യാംപെയ്ൻ ശക്തി പ്രാപിക്കുകയായിരുന്നു. ലോകകപ്പിലെ സ്പെയിൻ– ഫ്രാൻസ് സെമി ഫൈനലിനു പിന്നാലെ ഫ്രഞ്ച് ആരാധകരും ഓൺലൈൻ ക്യാംപെയ്ൻ തുടങ്ങിയിരുന്നു. ചെയ്ഞ്ച് എന്ന വെബ്സൈറ്റ് വഴി തുടങ്ങിയ ക്യാംപെയ്ന് വൻ ജനപ്രീതി ലഭിക്കുകയും ചെയ്തു. സമാനമായ നീക്കമാണ് അർജന്റീന ആരാധകരുടെ ഭാഗത്തുനിന്നുമുണ്ടായത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്പെയിൻ ഫ്രാൻസിനെ തോൽപിച്ചത്. മത്സരത്തിൽ സ്പെയിൻ നേടിയ ആദ്യ ഗോൾ വിശദമായി പരിശോധിക്കണമെന്നായിരുന്നു ആവശ്യം.
ആരാധകരുടെ പ്രതിഷേധത്തിന്റെ പേരിൽ പൂർത്തിയായ ഒരു മത്സരം വീണ്ടും നടത്തുന്ന രീതി ഫിഫയ്ക്കില്ല. ഫിഫ ലോകകപ്പ് ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിന്റെ പിൻബലത്തിലാണ് സ്പെയിൻ മത്സരം ജയിച്ചത്. മത്സരത്തിൽ നിറം മങ്ങിയ അർജന്റീനയ്ക്ക് രണ്ട് ഗോൾ ശ്രമങ്ങൾ മാത്രം നടത്താനാണു സാധിച്ചത്. ഓൺടാർഗറ്റ് ഷോട്ടുകളൊന്നുമില്ലാതെ അർജന്റീനയെ നാണം കെടുത്താനും സ്പെയിനു സാധിച്ചു. സ്പാനിഷ് താരങ്ങൾ മുഴുവൻ സമയവും പന്തു നിയന്ത്രണത്തിലാക്കിയതോടെ ഫൗളുകളുമായി എതിരാളികളെ പരീക്ഷിക്കാനായിരുന്നു അർജന്റീനയുടെ ശ്രമം.
What you should work next
സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന്റെ പേരിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പു കാർഡ് കണ്ടു പുറത്തായി. കളി തോറ്റതിനു പിന്നാലെ സ്പാനിഷ് താരങ്ങളെ അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽവച്ച് മർദിക്കാൻ ശ്രമിച്ചതും വിവാദമായി. മത്സരത്തിൽ 20 ഗോൾ ശ്രമങ്ങൾ നടത്തിയ സ്പെയിന് 11 ഓൺടാർഗറ്റ് ഷോട്ടുകൾ നേടാനും സാധിച്ചു. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ പ്രകടനമാണ് അർജന്റീനയുടെ തോൽവി ഭാരം കുറച്ചത്. സ്പെയിൻ ഫൈനലിൽ 803 പാസുകൾ പൂർത്തിയാക്കിയപ്പോൾ, അർജന്റീന 445 പാസുകളാണ് കളിച്ചത്.
English Summary:





English (US) ·