റഫറിയുടെ തെറ്റിന് ശിക്ഷ കിട്ടിയത് ഞങ്ങൾക്കെന്ന് സ്വിസ് കോച്ച്; ഭാഗ്യം ഞങ്ങളുടെ കൂടെയാണെന്ന് അർജന്റീന കോച്ച്

1 week ago 3

കൻസാസ് സിറ്റി ∙ അർ‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോളോയെ മഞ്ഞകാർഡ് കാട്ടി പുറത്താക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് സ്വിസ് കോച്ച് മുറാത്ത് യാക്കിൻ. ആ നടപടി തീർത്തും അസ്വീകാര്യമായിരുന്നു എന്ന് യാകിൻ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തിൽ നിന്ന് ഇത്തരത്തിൽ പുറത്തായതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What you should work next

സ്വിറ്റ്സർലൻഡ് – അർജന്റീന മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വിസ് താരം ബ്രീൽ എംബോളോയെ അർജന്റീനയുടെ ലിയാൻഡ്രോ പരെഡെസ് ഫൗൾ ചെയ്തതായി തോന്നിപ്പിച്ച ഒരു നിമിഷമായിരുന്നു അത്. റഫറി ജോവോ പിൻഹീറോ പരെഡെസിന് മഞ്ഞക്കാർഡ് നൽകി. എന്നാൽ വാർ പരിശോധനയിൽ എംബോളോയെ പരെഡെസ് സ്പർശിച്ചിട്ടുപോലുമില്ലെന്നും എംബോളോ ഡൈവ് ചെയ്തതാണെന്നും വ്യക്തമായി.

ഫിഫയുടെ ‘മിസ്റ്റേക്കൻ ഐഡന്റിറ്റി’ നിയമത്തിന്റെ പുതിയ വ്യാഖ്യാനത്തിന്റെ ബലത്തിൽ റഫറി എംബോളോയ്ക്ക് മഞ്ഞ കാർഡ് നൽകുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു മഞ്ഞക്കാർഡ് വാങ്ങിയിരുന്ന എംബോളോയ്ക്ക് അത് ചുവപ്പ് കാർഡായി മാറി. സാധാരണഗതിയിൽ ഒരേ ടീമിലെ കളിക്കാർ മാറിപ്പോകുമ്പോഴാണ് ഈ നിയമം ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവിടെ, തെറ്റായ കളിക്കാരനാണ് (ഫൗൾ ചെയ്യാത്ത പരെഡെസിന്) കാർഡ് നൽകിയത് എന്ന നിഗമനത്തിൽ, റഫറി പരെഡെസിന്റെ മഞ്ഞക്കാർഡ് പിൻവലിക്കുകയും ഡൈവ് ചെയ്തതിന് എംബോളോയ്ക്ക് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു.

‘എന്റെ അഭിപ്രായത്തിൽ, പൂർണമായും അസ്വീകാര്യമായ ഒരു നിയമം കാരണം ഞങ്ങൾ ശിക്ഷിക്കപ്പെടുകയാണുണ്ടായത്. ഞങ്ങൾ ഈ രീതിയിൽ പുറത്തായതിൽ വളരെ വേദനയുണ്ട്. ഇന്ന് ഞങ്ങളിതല്ല അർഹിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തിൽ, എന്റെ കുട്ടികളാണ് യഥാർഥ ഹീറോകൾ. അവർ പൂർണമനസ്സോടെയും അഭിനിവേശത്തോടെയും പോരാടി. അതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. അവരും വളരെ അഭിമാനത്തിലാണ്’– സ്വിസ് കോച്ച് പറഞ്ഞു.

ബ്രീൽ‌ എംബോളോയുടേത് നിരുപദ്രവകരമായ ഫൗൾ ആയിരുന്നു എന്നും കോച്ച് അഭിപ്രായപ്പെട്ടു. ‘എന്റെ അഭിപ്രായത്തിൽ, അതൊരു ഫൗളാണെങ്കിൽ പോലും ‌ഒരു നിരുപദ്രവകരമായ ഫൗളായിരുന്നു. റഫറിയാണ് തെറ്റായ തീരുമാനമെടുത്തത്. അവർ അവരുടെ റഫറിയെ സംരക്ഷിക്കുമെന്ന് എനിക്കറിയാം, പക്ഷേ ഈ നിയമം ഇന്ന് ഞങ്ങളുടെ കളിയെ നശിപ്പിച്ചു, അത് വളരെ വേദനാജനകമാണ്. ഇങ്ങനെ പുറത്താകുന്നത് വളരെയധികം വേദനിപ്പിക്കുന്നു.’– മുറാത്ത് യാക്കിനിന്റെ വാക്കുകൾ.

ആ റെഡ് കാർഡ് തങ്ങളുടെ കളിയെ ബാധിച്ചു എന്ന് സ്വിസ് ക്യാപ്റ്റൻ ഗ്രാനിറ്റ് ജാക്കയും പറഞ്ഞു. ‘‘ആ ചുവപ്പ് കാർഡ് ഞങ്ങളുടെ കളി മാറ്റിമറിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ആ തീരുമാനം ഇപ്പോഴും അംഗീകരിക്കാൻ ഞങ്ങൾക്ക് പ്രയാസമാണ്. ഡ്രസ്സിങ് റൂമിൽ എല്ലാവരും കടുത്ത നിരാശയിലാണിരുന്നത്.’’– ഗ്രാനിറ്റ് ജാക്ക പറഞ്ഞു.

അതേസമയം, ഇന്ന് ഭാഗ്യം തങ്ങളുടെ കൂടെയായിരുന്നു എന്നാണ് അർജന്റീന കോച്ച് ലയണൽ സ്കലോനി പ്രതികരിച്ചത്. ‘‘ഇന്ന് ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു. കാരണം അവരുടെ കളിക്കാരിൽ ഒരാൾക്ക് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തു പോകേണ്ടിവന്നു.’’– ലയണൽ സ്കലോനിയുടെ വാക്കുകൾ.‌‌‌‌‌‌

English Summary:

Switzerland manager Murat Yakin expressed his dissatisfaction with Breel Embolo's reddish paper successful the pre-quarterfinal lucifer against Argentina. The manager stated that the determination was wholly unacceptable and that the squad was wounded by exiting the lucifer successful this manner.

Read Entire Article