‘റഫറീ, ദേ നോക്ക്’; സ്പെയിൻ താരത്തിനെതിരെ പരാതി; മെസ്സി ഇങ്ങനെ ചെയ്യരുതായിരുന്നു, വ്യാപക വിമർശനം– വൈറൽ വിഡിയോ

1 day ago 1

2026 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ സ്പെയിൻ കിരീടമുയർത്തിയെങ്കിലും മത്സരത്തിനിടെ അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയും സ്പാനിഷ് പ്രതിരോധ താരം മാർക്ക് കുക്കുറേയയും തമ്മിലുണ്ടായ തർക്കവും തുടർന്നുണ്ടായ വിവാദങ്ങളും ഇനിയും കെട്ടടിങ്ങിയിട്ടില്ല. മത്സരത്തിനിടെ കുക്കുറേയയ്ക്ക് ചുവപ്പ് കാർഡ് വാങ്ങിനൽകാൻ മെസ്സി നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ച. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെസ്സിയുടെ ഈ പെരുമാറ്റത്തെ മുൻ ഇംഗ്ലണ്ട് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.

What you should work next

∙ ചുവപ്പ് കാർഡ് വിവാദത്തിന് പിന്നിൽമത്സരത്തിന്റെ രണ്ടാം പകുതിയിൽ അർജന്റീനൻ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം. റഫറിയുടെ തീരുമാനത്തിനെതിരെ അർജന്റീനൻ താരങ്ങൾ പ്രതിഷേധിക്കുന്നതിനിടെ, സ്പാനിഷ് താരം മാർക്ക് കുക്കുറേയ മെസ്സിയുടെ അരികിലേക്ക് എത്തി. ഈ സമയത്ത് കുക്കുറേയ തന്റെ കൈകൊണ്ട് ഭാഗികമായി വായ മൂടിക്കൊണ്ട് എന്തോ സംസാരിക്കുകയും, തൊട്ടുപിന്നാലെ കൈ താഴ്ത്തുകയും ചെയ്തു.

ഇതു ശ്രദ്ധയിൽപ്പെട്ട മെസ്സി ഉടൻ തന്നെ റഫറി സ്ലാവ്കോ വിൻചിച്ചിന് അരികിലേക്ക് ഓടിയെത്തുകയും, കുക്കുറേയയ്ക്ക് ചുവപ്പ് കാർഡ് നൽകണമെന്ന് ശക്തമായി വാദിക്കുകയുമായിരുന്നു. വായ മൂടി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട ഫിഫയുടെ പുതിയ നിയമം ചൂണ്ടിക്കാണിച്ചായിരുന്നു മെസ്സിയുടെ ഈ നീക്കം. എന്നാൽ റഫറിമാരുടെ ദീർഘമായ പരിശോധനകൾക്കൊടുവിൽ കുക്കുറേയയുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തി ചുവപ്പ് കാർഡ് നൽകത്തക്ക ഗൗരവമുള്ളതല്ലെന്ന് വിലയിരുത്തി മെസ്സിയുടെ ആവശ്യം റഫറി നിരാകരിക്കുകയായിരുന്നു.

Messi alitaka hapa Cucurella apigwe reddish paper kwa kuziba mdomo huku hakuwa anamuongelesha vibaya ila uzee Misso misondo anachekesha sana😅😅👇 pic.twitter.com/NcQuW7aIFJ

— Vunga (@VungaEl74) July 20, 2026

∙ ഫിഫയുടെ നിയമംമത്സരത്തിനിടയിലെ വാഗ്വാദങ്ങൾക്കിടയിൽ കളിക്കാർ വായ മൂടി സംസാരിക്കുന്നത് തടയാൻ ഇത്തവണത്തെ ലോകകപ്പിൽ ഫിഫ കർശനമായ നിയമം കൊണ്ടുവന്നിരുന്നു. എതിരാളികളുമായുള്ള തർക്കത്തിനിടയിൽ വായ മൂടി സംസാരിക്കുന്ന താരത്തിന് നേരിട്ട് ചുവപ്പ് കാർഡ് നൽകാം എന്നതായിരുന്നു നിയമം. ഈ ലോകകപ്പിൽ തന്നെ നേരത്തേ പാരഗ്വേയുടെ മിഗ്വൽ അൽമിറോൺ, ഇക്വഡോറിന്റെ പിയറോ ഹിൻകാപ്പി എന്നിവർ ഇതേ കുറ്റത്തിന് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഇതാണ് കുക്കുറേയയ്‌ക്കെതിരെയും പ്രയോഗിക്കാൻ മെസ്സി ശ്രമിച്ചത്. എന്നാൽ ഫൈനലിലെ തർക്കം ആ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു റഫറിയുടെ കണ്ടെത്തൽ.

∙ 'കുട്ടിക്കളി' എന്ന് മുൻ താരങ്ങളുടെ വിമർശനംമത്സരത്തിന് പിന്നാലെ മെസ്സിയുടെ ഈ പെരുമാറ്റത്തിനെതിരെ മുൻ ഇംഗ്ലണ്ട് പ്രതിരോധ താരം ലീ ഡിക്സൺ രംഗത്തെത്തി. ഐടിവി ചാനലിലെ ചർച്ചയ്ക്കിടയിലാണ് ഡിക്സൺ മെസ്സിയെ '‘കുട്ടി’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഇത്തരം നിസ്സാര കാര്യങ്ങൾക്ക് ബുക്കിങ്ങും ചുവപ്പ് കാർഡും നൽകാൻ തുടങ്ങിയാൽ കളി കൈവിട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഇങ്ങനെയൊരു കാര്യത്തിന് മറ്റൊരാളെ പുറത്താക്കാൻ ശ്രമിക്കാൻ മാത്രം ഒരു കുട്ടിയാകരുത് നിങ്ങൾ, ഇത് തികച്ചും വിഡ്ഢിത്തമാണ്.’’– ഡിക്സൺ വ്യക്തമാക്കി.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണിയും മെസ്സിയുടെ പെരുമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി. അർജന്റീന ഇത്തരം തന്ത്രങ്ങൾ പയറ്റാറുണ്ടെന്ന് നമുക്കറിയാമെന്ന് പറഞ്ഞ റൂണി, കളിയിൽ എപ്പോഴും നല്ല സ്പോർട്സ്മാൻഷിപ്പാണ് പ്രതീക്ഷിക്കുന്നതെന്നും മെസ്സിയെപ്പോലൊരു താരം ഇങ്ങനെ ചെയ്യുന്നത് കാണുന്നത് സങ്കടകരമാണെന്നും കൂട്ടിച്ചേർത്തു.

മത്സരത്തിൽ പത്തുപേരുമായി ചുരുങ്ങിയ അർജന്റീനയെ കടുത്ത പോരാട്ടത്തിനൊടുവിൽ അധിക സമയത്ത് ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടെങ്കിലും, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ലയണൽ മെസ്സിയുടെ കരിയറിലെ കറുത്ത അധ്യായമായി ഈ വിവാദം അവശേഷിക്കും.

English Summary:

Lionel Messi's effort to get Marc Cucurella a reddish paper during the 2026 World Cup last has sparked important debate. This incident, involving an alleged usurpation of FIFA's regularisation against covering one's rima portion speaking, has drawn disapproval from erstwhile shot stars.

Read Entire Article