റബാദ ഐപിഎൽ വിട്ടത് വെറുതെയല്ല; നിരോധിത ഉൽപന്നം ഉപയോഗിച്ചതിന് വിലക്ക്, ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ല

9 months ago 7

മനോരമ ലേഖകൻ

Published: May 04 , 2025 07:45 AM IST

1 minute Read

kagiso-rabada
കഗീസോ റബാദ ഗുജറാത്ത് ടൈറ്റൻസ് ജഴ്സിയിൽ (ഫയൽ ചിത്രം)

ജൊഹാനസ്ബർഗ് ∙ നിരോധിത ഉൽപന്നം ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതിനാലാണ് താൻ ഐപിഎൽ സീസണിൽ നിന്നു പിൻമാറിയതെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കഗീസോ റബാദയുടെ വെളിപ്പെടുത്തൽ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇരുപത്തൊൻപതുകാരൻ റബാദ വിലക്കിന്റെ കാര്യം വെളിപ്പെടുത്തിയത്.

ഫെബ്രുവരിയിൽ എസ്എ20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് റബാദ പരാജയപ്പെട്ടത് എന്നാണ് സൂചന. എന്നാ‍ൽ ഏത് ഉൽപന്നമാണ് ഉപയോഗിച്ചത് എന്നതിനു സ്ഥിരീകരണമില്ല.ഗുജറാത്ത് ടൈറ്റൻസ് താരമായ റബാദ സീസണിൽ 2 മത്സരം മാത്രം കളിച്ച ശേഷം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിയിരുന്നു.

താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് റബാദയെ സ്വന്തമാക്കിയത്. വിലക്കു വന്നതോടെ ജൂണിൽ നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും റബാദയുടെ പങ്കാളിത്തം സംശയത്തിലായി. ലോഡ്സിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയെയാണ് ദക്ഷിണാഫ്രിക്ക നേരിടുന്നത്.

English Summary:

Rabada's IPL Ban: Kagiso Rabada Admits to Using Banned Substance, Misses IPL

Read Entire Article