റഷ്യൻ മിസൈല്‍ പതിച്ച് വനിതാ ടെന്നിസ് താരത്തിന്റെ വീട് തകർന്നു, ബാക്കിയായത് ഫ്രഞ്ച് ഓപ്പണിലെ ടവൽ മാത്രം- വിഡിയോ

6 days ago 5

ഓൺലൈൻ ഡെസ്ക്

Published: September 13, 2026 02:41 PM IST

1 minute Read

 Instagram@dayana_yastremskay
ഡയാന യസ്ട്രെംസക, താരത്തിന്റെ വീട് മിസൈൽ ആക്രമണത്തിൽ തകർന്നപ്പോൾ. Photo: Instagram@dayana_yastremskay

കീവ്∙ യുക്രെയ്ൻ നഗരമായ ഒഡെസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ടെന്നിസ് താരം ഡയാന യസ്ട്രെംസകയുടെ വീട് തകർന്നു. വീട് തകര്‍ന്നതിന്റെ ദൃശ്യങ്ങൾ ‍‍‍ഡയാന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഫ്രഞ്ച് ഓപ്പണിനിടെ ലഭിച്ച ഒരു ടവൽ മാത്രമാണു ബാക്കിയായതെന്നും ടെന്നിസ് താരം വ്യക്തമാക്കി. കാലിബർ മിസൈലാണ് റഷ്യ ഒഡേസയിൽ പ്രയോഗിച്ചതെന്നാണു വിവരം.

What you should work next

മിസൈൽ പതിച്ച് അപ്പാർട്ട്മെന്റിൽ താരത്തിന്റെ വീടുണ്ടായിരുന്ന ഭാഗം പൂർണമായും കത്തിനശിച്ചതായി വിഡിയോയിൽ വ്യക്തമാണ്. ‘‘ഇങ്ങനെയാണ് ‘റഷ്യൻ ലോകം’. കാലിബര്‍ ക്രൂസ് മിസൈൽ നേരിട്ടു പതിക്കുകയായിരുന്നു. ഒഡേസയിലെ അപ്പാർട്ട്മെന്റ് തകർന്നുപോയി. റോളാങ് ഗാരോസിലെ ഒരു ടവൽ മാത്രമാണ് ബാക്കിയായത്.’’– ചിത്രങ്ങൾക്കൊപ്പം യുക്രെയ്ൻ താരം കുറിച്ചു. ‍ഡയാന 2024 ലെ ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ കളിച്ചിരുന്നു.

What you should work next

‘‘ലോക ടെന്നിസിന്റെ ഒരു ഭാഗം മാത്രം അവശേഷിച്ചു. പക്ഷേ ഞങ്ങളുടെ വീട് നശിച്ചുപോയി. ഇതാണ് നിങ്ങളുടെ നിഷ്പക്ഷത.’’– ലോക ടെന്നിസ് അസോസിയേഷന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് യുക്രെയ്ൻ താരം കുറിച്ചു. 2024 ഡിസംബർ 31ന് യുക്രെയ്നിലേക്ക് റഷ്യ നടത്തിയ ആക്രമണത്തിൽ താരത്തിന്റെ അമ്മൂമ്മ താമസിച്ചിരുന്ന വീടും നശിച്ചിരുന്നു. യുഎസ് ഓപ്പണിൽ മത്സരിച്ച ഡയാന ആദ്യ റൗണ്ടിൽ ലുക്രെസിയ സ്റ്റെഫാനിനിയോടു തോറ്റു പുറത്തായിരുന്നു.

English Summary:

Russian Missile Strike Destroys Ukranian Tennis Player's Apartment

Read Entire Article