'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ-ഡ്രാമയിൽ മമ്മൂട്ടിക്കൊപ്പം ധനുഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ചന്ദനക്കടത്തും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. അധികാരവും നിയമവും അതിജീവനവും നേർക്കുനേർ ഏറ്റുമുട്ടുന്ന ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ശക്തമായ ആക്ഷൻ രംഗങ്ങൾക്കൊപ്പം ഓരോ കഥാപാത്രവും കടന്നുപോകുന്ന വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. മമ്മൂട്ടിയുടെയും ധനുഷിന്റെയും പ്രകടനങ്ങൾ തിയേറ്ററുകളിൽ വലിയ വിരുന്നൊരുക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിലെ ദൃശ്യങ്ങൾ നൽകുന്നത്.
അയാള്‍ എന്നെ കാണാനും സംസാരിക്കാനും ശ്രമിച്ചിരുന്നു; നോബിയെ അനുമോള്‍ ചൊറിയന്‍ എന്ന് വിളിക്കാനുള്ള കാരണം
കാട്ടിലെ നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാൻ നിർണായക ദൗത്യവുമായി ഇറങ്ങുന്ന നിത്യ റെഡ്ഡി എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥയായി വേഷമിടുന്നു. 'മാരി 2' എന്ന ചിത്രത്തിന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വ്യത്യസ്ത തലമുറകളിലെ മികച്ച അഭിനേതാക്കളെ ഒന്നിപ്പിക്കുന്ന ചിത്രത്തിൽ ശ്രീലീല, നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരുടെ ശക്തമായ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നു. സായ് അഭ്യങ്കർ ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവുമാണ് ട്രെയ്‌ലറിലെ ദൃശ്യങ്ങൾക്ക് കൂടുതൽ മാസ്സ് പരിവേഷം നൽകുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.
ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20-ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. എഴിൽ അരസൻ ഛായാഗ്രഹണവും ആർ. കലയ്വാനൻ എഡിറ്റിംഗും യാനിക് ബെൻ ആക്ഷൻ രംഗങ്ങളും രാജീവൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. മമ്മൂട്ടിയുടെ മറ്റൊരു തകർപ്പൻ വേഷം ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.




English (US) ·