റെയിൽവേ സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറ്റിയ പ്രതി, ഇന്ത്യയിൽ കോഴ വിവാദത്തിലും പെട്ടു; ഇന്ന് ലോകകപ്പിൽ യുഎസിന്റെ ഹീറോ

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 09, 2026 08:05 AM IST

1 minute Read

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഹർമീത് സിങ്, 2017ൽ ഹർമീത് സിങ്ങിനെ പൊലീസ് അറസ്റ്റുചെയ്തപ്പോൾ.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഹർമീത് സിങ്, 2017ൽ ഹർമീത് സിങ്ങിനെ പൊലീസ് അറസ്റ്റുചെയ്തപ്പോൾ.

Follow Us

Facebook

WhatsApp

മുംബൈ∙ ഇന്ത്യ–യുഎസ് ട്വന്റി20 ലോകകപ്പ് മത്സരത്തിൽ, ഹാർദിക് പാണ്ഡ്യയുടെയും അക്ഷർ പട്ടേലിന്റെയും വിക്കറ്റെടുത്തു ഹീറോയായ യുഎസ് താരം ഹർമീത് സിങ്ങിനു പിന്നാലെയാണ് ഇപ്പോൾ ആരാധകർ. മുംബൈയിൽ ജനിച്ചു വളർന്ന ഹർമീത്, കൂടുതൽ അവസരങ്ങൾക്കായാണ് യുഎസിലേക്കു ചേക്കേറിയത്.

ഇന്ത്യയിലായിരുന്ന കാലത്ത് ഒന്നിലേറെ വിവാദങ്ങളിലെ നായകനായിരുന്നു ഹർമീത് എങ്കിൽ ഇപ്പോൾ അമേരിക്കൻ ക്രിക്കറ്റ് പ്രേമികളുടെ വീരനായകനായി മാറിയിരിക്കുന്നു, മുപ്പത്തിമൂന്നുകാരൻ താരം. മുംബൈ അന്ധേരി റെയിൽവേ സ്റ്റേഷനിലേക്കു കാറിടിച്ചു കയറ്റിയതിന് 2017ൽ ഹർമീത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ, ത്രിപുര ടീമുകൾക്കു വേണ്ടി കളിച്ച ഹർമീത് 2012ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയും കളിച്ചു. 2013ൽ ഐപിഎൽ കോഴ വിവാദത്തിൽ ഹർമീതിനെതിരെ കേസെടുത്തെങ്കിലും നിരപരാധിയാണെന്നു തെളിഞ്ഞു. പിന്നീട് യുഎസിലേക്കു കുടിയേറിയ അദ്ദേഹം 2024 മുതൽ യുഎസ് ദേശീയ ടീമിൽ അംഗമാണ്. യുഎസിനു വേണ്ടി 22 ഏകദിനങ്ങളും 25 ട്വന്റി20കളും കളിച്ചു.

English Summary:

Harmeet Singh, a Mumbai-born cricketer, has go a leader for American cricket fans aft taking cardinal wickets successful the India vs USA T20 World Cup match. He moved to the US seeking much opportunities, a stark opposition to his past controversies successful India.

Read Entire Article