റൊണാൾഡോയുടെ ‘വിവാഹത്തിൽ’ പങ്കെടുക്കാൻ പള്ളിയിലേക്ക് ഇരച്ചെത്തി ആരാധകർ, ആഡംബര കാറിൽ വന്ന് വധു; ഒടുവിൽ സംഭവിച്ചത്

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: August 09, 2026 02:14 PM IST Updated: August 09, 2026 02:22 PM IST

1 minute Read

 മഡേറയിലെ ഫിൻചാൽ കത്തീഡ്രലിൽ വിവാഹത്തിനെത്തിയ വധു (X/@ThoughtCatalog), ജോർജിനയും റൊണാൾഡോയും (Instagram/georginagio/)
മഡേറയിലെ ഫിൻചാൽ കത്തീഡ്രലിൽ വിവാഹത്തിനെത്തിയ വധു (X/@ThoughtCatalog), ജോർജിനയും റൊണാൾഡോയും (Instagram/georginagio/)

ലിസ്ബൺ ∙ പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളിയും മോഡലുമായ ജോ‍ർജിന റോഡ്രിഗസും വിവാഹിതരാകുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ മഡേറയിലെ ഫിൻചാൽ പള്ളിയിലേക്ക് എത്തി ആയിരക്കണക്കിന് ആരാധകർ. റൊണാൾഡോയും ജോ‍ർജിനയും ഈ മാസം 8ന് താരത്തിന്റെ ജന്മനാടായ പോർച്ചുഗലിലെ മഡേറയിലുള്ള ഫിൻചാൽ കത്തീഡ്രലിൽ വച്ച് വിവാഹിതരാകുമെന്നായിരുന്നു അഭ്യൂഹം. ഇക്കാര്യം പിന്നാലെ നിഷേധിച്ചിരുന്നെങ്കിലും 8ന് കത്തീഡ്രലിൽ നടന്ന മറ്റൊരു വിവാഹച്ചടങ്ങിലേക്ക് നൂറുകണക്കിന് റൊണാൾഡോ ആരാധകർ ഇരച്ചെത്തുകയായിരുന്നു.

What you should work next

റൊണാള്‍ഡോയുടെ പേരെഴുതിയ ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് രണ്ടായിരത്തോളമധികം ആരാധകരാണ് പള്ളി അങ്കണത്തിൽ തടിച്ചുകൂടിയത്. ഇതിനിടെ ഒരു ആഡംബര കാറിൽ വധു പള്ളിയിലേക്ക് എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. ആരാധകർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ച് റൊണാൾഡോയുടെ പേര് വിളിച്ചുപറഞ്ഞ് കാറിന് ചുറ്റും കൂടി. എന്നാൽ കാറിൽനിന്നിറങ്ങിയ ജോർജിന അല്ല, മറ്റൊരു യുവതിയാണ്.

ജനക്കൂട്ടത്തെ കണ്ട് അമ്പരന്ന യുവതി, മഡേറ സ്വദേശിനിയായ ഫാത്തിമ നിക്കോളാണ് താനെന്നും പങ്കാളി ഫാബിയോ റാമോസുമായുള്ള തന്റെ വിവാഹത്തിനായാണ് എത്തിയതെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ആരാധകരെ മാറ്റിയ ശേഷമാണ് വധുവിന് സുരക്ഷിതമായി കത്തീഡ്രലിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ റൊണാൾഡോയും പ്രതികരണവുമായി രംഗത്തെത്തി. പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയാണ് താരം കമന്റായി ഇട്ടത്.

ഫിഫ ലോകകപ്പിനു പിന്നാലെയാണ് റൊണാൾഡോ വിവാഹിതനാകുന്നെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. 2016ൽ സ്പെയിനിലെ മഡ്രിഡിലുള്ള ഒരു ഫാഷൻ സ്റ്റോറിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. 2017ലാണ് പ്രണയം ആരാധകരോടു വെളിപ്പെടുത്തിയത്. നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോയുടെ 5 മക്കളിൽ 2 പേർ മുപ്പത്തിരണ്ടുകാരി ജോർജിനയുമായുള്ള ബന്ധത്തിൽ നിന്നുള്ളവരാണ്. 2025 ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.

English Summary:

Cristiano Ronaldo Wedding Rumor: Thousands of fans gathered astatine Funchal's Sé Cathedral successful Madeira, Portugal, believing Cristiano Ronaldo and Georgina Rodriguez were marrying connected May 8th. They eagerly awaited the bride, lone to observe it was different couple, Fatima Nicola and Fabio Ramos, getting married. The astonishing mix-up, which saw astir 2,000 fans successful Ronaldo jerseys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article