Published: November 17, 2026 01:46 PM IST
1 minute Read
ബ്രസൽസ് ∙ ബൽജിയം ഫുട്ബോളിന്റെ ടോപ്സ്കോറർ റൊമേലു ലുക്കാക്കു രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 16 വർഷം നീണ്ട കരിയറിനൊടുവിലാണ് മുപ്പത്തിമൂന്നുകാരനായ ലുക്കാകുവിന്റെ തീരുമാനം. ബൽജിയത്തിനായി 135 മത്സരങ്ങളിൽനിന്ന് 94 ഗോളുകൾ നേടിയിട്ടുണ്ട്. പുരുഷ ഫുട്ബോൾ ചരിത്രത്തിലെ ടോപ്സ്കോറർമാരിൽ അഞ്ചാം സ്ഥാനക്കാരനാണ് ലുക്കാകു. ബൽജിയം ഫുട്ബോളിന്റെ സുവർണ തലമുറ എന്നു വിശേഷിപ്പിക്കപ്പെട്ട താരപ്രമുഖരിലൊരാളായിരുന്നു. 2018 ഫിഫ ലോകകപ്പിൽ ബൽജിയത്തെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
‘‘കഴിഞ്ഞ 16 വർഷം ഞാൻ ദേശീയ ടീമിനു സർവതും നൽകി. സാധ്യമായ എല്ലാ വികാരങ്ങളും ഞാൻ അനുഭവിച്ചറിഞ്ഞു. എന്നെ പിന്തുണച്ച സഹതാരങ്ങൾക്കും പരിശീലകർക്കും നന്ദി’’– ലുക്കാകു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞായറാഴ്ച യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിക്കെതിരെ ബൽജിയം 4-1 ന് വിജയിച്ച മത്സരത്തിൽ ലുക്കാകു കളത്തിലിറങ്ങിയിരുന്നില്ല. ബൽജിയൻ ക്ലബായ ആൻഡർലെക്റ്റിൽ കരിയർ തുടങ്ങിയ ലുക്കാകു പിന്നീട് ചെൽസി, എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ തുടങ്ങിയ ടീമുകളുടെ ഭാഗമായി. നിലവിൽ തുർക്കി ക്ലബ് ഫെനർബാച്ചെ താരമാണ്.
English Summary:





English (US) ·