ക്ലബ് ഫുട്ബോൾ ലോകത്ത് കിരീടങ്ങൾ കൊണ്ടു കൊട്ടാരം പണിത ടീമാണ് റയൽ മഡ്രിഡ്. എന്നാൽ കഴിഞ്ഞ 2 സീസണുകളിൽ മേജർ കിരീടങ്ങളില്ലാതെ സ്പാനിഷ് ക്ലബ് നിറം മങ്ങി. കാരണങ്ങൾ പലതായിരുന്നു. കളിക്കാരും പരിശീലകരും തമ്മിലുള്ള തർക്കത്തിൽ തുടങ്ങി താരങ്ങളുടെ തമ്മിൽത്തല്ലടക്കം ടീമിന്റെ ശോഭകെടുത്തിയ ഒട്ടേറെ വാർത്തകൾ പുറത്തുവന്നു. പിന്നാലെയാണ് ടീം അടിമുടി ഉടച്ചുവാർക്കാൻ ക്ലബ് അധികൃതർ തീരുമാനിച്ചത്. പുതിയ പരിശീലകനെയും പരമാവധി സൂപ്പർ താരങ്ങളെയും വാരിക്കൂട്ടി പുതിയ സീസണിനുള്ള ഒരുക്കത്തിലാണ് റയൽ മഡ്രിഡ്. ഈ മാസം 15നാണ് സ്പാനിഷ് ലാലിഗ സീസണിന് തുടക്കമാകുക.
What you should work next
ചാംപ്യൻ ക്ലബ്സ്പാനിഷ് ഫുട്ബോൾ ലീഗായ ലാലിഗയിലും യൂറോപ്പിലും റയൽ മഡ്രിഡിനോളം കിരീടങ്ങൾ വാരിക്കൂട്ടിയ ഫുട്ബോൾ ക്ലബ്ബുകൾ കുറവാണ്. 36 ലാലിഗ കിരീടങ്ങളും 15 യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങളും 5 ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളും റയലിന്റെ ട്രോഫി കാബിനിലുണ്ട്. എന്നാൽ കഴിഞ്ഞ 2 സീസണുകളിലും മേജർ കിരീടങ്ങൾ നേടാൻ റയലിനായില്ല.
ദ് സ്പെഷൽ വൺക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ടീമിന്റെ ഉടച്ചുവാർക്കൽ തുടങ്ങിയത് ഹോസെ മൗറീഞ്ഞോ എന്ന ഇതിഹാസ പരിശീലകനെ ടീമിൽ തിരിച്ചെത്തിച്ചാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ, ചില താരങ്ങൾക്ക് പരിശീലകരെക്കാൾ സ്വാധീനവും അധികാരവും ക്ലബ്ബിനുള്ളിൽ ലഭിച്ചതാണ് ടീമിന്റെ പ്രശ്നങ്ങൾക്ക് കാരണമെന്ന് വിമർശനമുയർന്നിരുന്നു. ഇതിന് പ്രതിവിധിയായാണ് അറുപത്തിമൂന്നുകാരൻ മൗറീഞ്ഞോയുടെ മടങ്ങിവരവ്.
പുതിയ പോരാളികൾപ്രതിരോധത്തിന് പ്രാധാന്യം നൽകി പ്രത്യാക്രമണത്തിലൂടെ ഗോൾ നേടുന്ന മൗറീഞ്ഞോയുടെ തന്ത്രങ്ങളെ മൈതാനത്ത് നടപ്പിലാക്കാൻ സാധിക്കുന്ന താരങ്ങളെയാണ് റയൽ ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത്.
മാർക് കുക്കുറേയ: ലോകകപ്പിൽ സ്പെയിനിനായി മിന്നും പ്രകടനം നടത്തിയ മാർക് കുക്കുറേയയെ ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽനിന്നാണ് റയൽ ടീമിലെത്തിച്ചത്. ഇടത് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇരുപത്തിയെട്ടുകാരനായ കുക്കുറേയയുടെ വേഗം റയലിന്റെ പ്രത്യാക്രമണങ്ങളിൽ നിർണായകമാകും.
ബെർണാഡോ സിൽവ: ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് ബെർണാഡോ സിൽവ റയലിലെത്തിയത്. മധ്യനിരയിലും വലത് വിങ്ങിലും പോർച്ചുഗൽ താരത്തെ ഉപയോഗിക്കാം.
ഇബ്രാഹിമ കൊനാറ്റെ: ഇംഗ്ലിഷ് ക്ലബ് ലിവർപൂളിൽ നിന്നാണ് പ്രതിരോധതാരം കൊനാറ്റെ റയലിലെത്തിയത്. ഇരുപത്തിയേഴുകാരൻ ഫ്രഞ്ച് താരം, മൗറീഞ്ഞോ മൈതാനത്ത് പണിതുയർത്തുന്ന പ്രതിരോധ മതിലിന്റെ അവിഭാജ്യ ഘടകമാകും.
ഡെൻസൽ ഡംഫ്രീസ്: ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനിൽനിന്നാണ് ഡംഫ്രീസ് റയലിലേക്ക് എത്തുന്നത്. വലത് വിങ്ങിൽ, മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ കളിക്കാൻ കഴിയുന്ന താരമാണ്. ഗോൾ നേടാനും ഗോളവസരങ്ങൾ സൃഷ്ടിക്കാനും മുപ്പതുകാരനായ ഡച്ച് താരത്തിന് കഴിയും.
കാർലോസ് എസ്പി: കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ് ലെവാന്തെയ്ക്കായി 11 ഗോളുകൾ നേടി, മിന്നും പ്രകടനം നടത്തിയ യുവതാരമാണ് കാർലോസ്. മൗറീഞ്ഞയുടെ പ്രത്യേക താൽപര്യത്തിലാണ് ഇരുപത്തൊന്നുകാരൻ സ്പാനിഷ് സ്ട്രൈക്കർ റയലിലെത്തുന്നത്.
ഇവരെക്കൂടാതെ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഐവറി കോസ്റ്റ് താരം യാൻ ഡിയോമാൻഡെയെയും സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയെയും ടീമിലെത്തിക്കാൻ റയൽ വലവീശിയതായി റിപ്പോർട്ടുകളുണ്ട്. അർജന്റീനയുടെ യുവതാരം നിക്കോ പാസ് റയലിലേക്ക് മടങ്ങിയെത്തുമെന്നും അഭ്യൂഹമുണ്ട്.
English Summary:






English (US) ·