ലങ്കയിൽ കളിച്ച് പരിചയമുള്ള ആരുമില്ല, പക്ഷേ ആ 4 പേർ കളിതിരിക്കുമോ? ഇന്ത്യയ്ക്ക് ശരിക്കും ടെസ്റ്റ്

1 month ago 5

മനോരമ ലേഖകൻ

Published: August 14, 2026 09:58 AM IST Updated: August 14, 2026 10:10 AM IST

2 minute Read

  • ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് പോയിന്റ് നിലയിൽ ഇന്ത്യ അഞ്ചാമത്

  • ഫൈനൽ ഉറപ്പിക്കാൻ ഇനിയുള്ള 3 ടെസ്റ്റ് പരമ്പരകളും നിർണായകം

  • ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നാളെ മുതൽ

ശുഭ്‌മൻ ഗിൽ  (PTI Photo/Shailendra Bhojak)
ശുഭ്‌മൻ ഗിൽ (PTI Photo/Shailendra Bhojak)

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പരീക്ഷണവേദിയിൽ വിയർത്തുകുളിച്ച് ക്ഷീണിച്ചു നിൽക്കുകയാണ് ടീം ഇന്ത്യ. ചാംപ്യൻഷിപ്പിന്റെ 2025-27 സീസൺ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കളിച്ച 9 ടെസ്റ്റ് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു. ഇനി ശേഷിക്കുന്നത് 3 പരമ്പരകളിലായി 9 മത്സരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതിനു ശേഷം രണ്ടുതവണ ഫൈനൽ കളിച്ചെങ്കിലും കിരീടമുയർത്താൻ സാധിക്കാത്ത ഇന്ത്യൻ ടീമിന് ഇത്തവണ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം. ഫൈനൽ സാധ്യത മങ്ങിയ അവസ്ഥയിലാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുന്നത്. നാളെ മുതൽ ഗോളിലാണ് ആദ്യ ടെസ്റ്റ്. അതിനുശേഷം ന്യൂസീലൻഡിനെതിരെ രണ്ടു മത്സരങ്ങളുടെ പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെ 5 മത്സരങ്ങളുടെ പരമ്പരയുമുണ്ട്.

What you should work next

∙ എല്ലാ മത്സരങ്ങളും നിർണായകംശേഷിക്കുന്ന എല്ലാ മത്സരങ്ങളും ഇന്ത്യൻ ടീമിനു നിർണായകമാണ്. മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഫൈനൽ ഉറപ്പിക്കാൻ ഒൻപതിൽ എട്ടിലെങ്കിലും ജയിക്കണം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ശ്രീലങ്കയ്ക്കെതിരെ നാളെ തുടങ്ങുന്ന പരമ്പരയാണ് കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷയുള്ളത്. ന്യൂസീലൻഡും ഓസ്ട്രേലിയയും ശക്തരായതിനാൽ ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യം. ബാറ്റിങ് ലൈനപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ആദ്യ വെല്ലുവിളി. ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ അമിതമായി ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ 4 സെഞ്ചറികളടക്കം 754 റൺസാണ് ഗിൽ നേടിയത്.

ലങ്കയിൽ മത്സര പരിചയമുള്ള താരങ്ങൾ സ്ക്വാഡിലില്ല. ഗിൽ അടക്കമുള്ള യുവതാരങ്ങൾ ലങ്കയിൽ ടെസ്റ്റ് കളിച്ചിട്ടില്ല. 15 അംഗ ടീമിൽ കെ.എൽ.രാഹുലിനും (4 ടെസ്റ്റ്) രവീന്ദ്ര ജഡ‍േജയ്ക്കും (2) മാത്രമാണ് ലങ്കൻ പിച്ചുകളിൽ ടെസ്റ്റ് കളിച്ചു പരിചയമുള്ളത്. ഇതോടെ, ഇന്ത്യൻ യുവനിരയുടെ ബാറ്റിങ് കരുത്ത് ലങ്കയിൽ പരീക്ഷിക്കപ്പെടും. പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്കും ഇന്ത്യയ്ക്കു തലവേദനയാണ്. ലങ്കൻ പര്യടനത്തിൽ ബുമ്രയുടെ അഭാവം തിരിച്ചടിയാണ്. ബോളിങ്ങിൽ സ്ഥിരതയുള്ള താരങ്ങളെ ഭാവിയിലേക്കു കണ്ടത്തേണ്ടതുണ്ട്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, സാരാംശ് ജെയിൻ എന്നീ സ്പിന്നർമാർ ലങ്കൻ പിച്ചുകളിൽ കളിതിരിക്കുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.

2024ലെ ടെസ്റ്റ് പരമ്പരയിൽ 3-0ന് ഇന്ത്യയെ തോൽപിച്ച ന്യൂസീലൻഡിനെ അവരുടെ തട്ടകത്തിൽ നേരിടുന്നത് ഇന്ത്യയ്ക്ക് കടുപ്പമാകുമെന്നുറപ്പ്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളിലും കഥ മറ്റൊന്നല്ല. ഇതുവരെ കളിച്ച എട്ടു മത്സരങ്ങളിൽ ഏഴിലും വിജയിച്ച ഓസ്ട്രേലിയ മികച്ച ഫോമിലാണ്. ന്യൂസീലൻഡിന്റെ സ്പിൻ ആക്രമണത്തെയും ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തെയും ഇന്ത്യ എങ്ങനെ നേരിടുമെന്നത് നിർണായകമാകും.

∙ വെല്ലുവിളികൾ

തലമുറമാറ്റം:

രോഹിത് ശർമയുടെയും വിരാട് കോലി യുടെയും വിരമിക്കലിനു ശേഷം ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പ്രകടനം ടീമിന് തലവേദനയാണ്. സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്നം.

സ്പിൻ പേടി: ശ്രീലങ്കയിലെ സ്പിന്നിന് അനുകൂലമായ പിച്ചുകളിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കുമോയെന്നത് ആശങ്കയാണ്.

പരിചയക്കുറവ്: ശുഭ്‌മൻ ഗില്ലിന്റെ കീഴിൽ യുവതാരങ്ങളുടെ സ്ക്വാഡാണ് ഇന്ത്യയ്ക്കുള്ളത്. ശ്രീലങ്കയെയും ന്യൂസീലൻഡിനെയും തോൽപിച്ചാലും ഓസ്ട്രേലിയയ്ക്കെതിരെ മനസ്സാന്നിധ്യം കൈവിടാതെ കളിക്കാൻ യുവനിരയ്ക്കു സാധിക്കുമോ എന്നതു കണ്ട റിയണം. പ്രത്യേകിച്ചും ചാംപ്യൻഷിപ് നിർണയിക്കാൻ പോകുന്ന അവസാന പരമ്പരയിൽ.

∙ സമയം ശരിയല്ല !2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിൽ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം 5 വിക്കറ്റിന് തോറ്റുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. 5 മത്സരങ്ങളുടെ പരമ്പര 2-2 സമനിലയായി. 2 മത്സരങ്ങൾ ജയിക്കുകയും 2 മത്സരങ്ങൾ തോൽക്കുകയും ഒരു മത്സരം സമനിലയാവുകയും ചെയ്തു. തുടർന്ന് വെസ്റ്റിൻഡീസിനെതിരായ പരമ്പര 2-0ന് ജയിച്ചു. എന്നാൽ ഇന്ത്യയിൽ അടുത്ത പരമ്പരയിൽ 2-0നു ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ടു. ഗുവാഹത്തിയിൽ 408 റൺസിന് നാണംകെട്ട തോൽവിയും വഴങ്ങി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്.

English Summary:

India Cricket is presently facing important challenges successful the World Test Championship 2025-27 season, sitting successful 5th spot connected the points array aft a bid of losses. With upcoming important bid against Sri Lanka, New Zealand, and Australia, the squad needs to triumph a bulk of its remaining 9 matches to unafraid a spot successful the finals, a feat they person narrowly missed successful erstwhile championships.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article