Published: July 08, 2026 10:07 AM IST Updated: July 08, 2026 10:25 AM IST
2 minute Read
അറ്റ്‍ലാന്റ∙ ഫിഫ ലോകകപ്പ് പ്രീക്വാർട്ടറില്‍ അർജന്റീനയോടു തോറ്റു പുറത്തായതിനു പിന്നാലെ ഫിഫയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരങ്ങളും പരിശീലകനും. ലോകകപ്പ് ഒത്തുകളിയാണെന്നും കപ്പ് അര്‍ജന്റീനയ്ക്കു കൈമാറിക്കഴിഞ്ഞതായും ഈജിപ്ത് ഫോർവേഡ് മുസ്തഫ സിക്കോ പ്രതികരിച്ചു. മത്സരത്തില്‍ ഈജിപ്തിനായി സിക്കോ നേടിയ ഗോൾ വാർ പരിശോധനകൾക്കു ശേഷം റഫറി പിൻവലിച്ചിരുന്നു. ഈജിപ്ത് താരം ഹെയ്സം ഹസൻ അർജന്റീന പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി.
What you should work next
റഫറി ഫ്രാൻകോയിസ് ലെറ്റക്സിയറിന്റെ നടപടി ഏകപക്ഷീയമാണെന്നും സിക്കോ ആരോപിച്ചു. ‘‘കപ്പ് അർജന്റീനയ്ക്കു നൽകിക്കഴിഞ്ഞു. അവർ ലോകകപ്പ് വിജയിച്ചു. ഇതു വ്യക്തമായ അനീതിയാണ്. മത്സരത്തിന്റെ തുടക്കം മുതൽ റഫറി ഈജിപ്തിന് എതിരാണ്. അർജന്റീനയ്ക്കെതിരെ 2–0ന് മുന്നിലെത്താൻ ഞങ്ങളെ അനുവദിച്ചില്ല. ഈ ടൂർണമെന്റ് ഒത്തുകളിയാണ്.’’– ഈജിപ്ത് താരം ആരോപിച്ചു. മത്സരത്തിൽ ഈജിപ്ത് ചതിക്കപ്പെട്ടതായി പരിശീലകൻ ഹൊസ്സാം ഹസ്സനും ആരോപിച്ചു. ‘‘ദൗർഭാഗ്യത്തെക്കുറിച്ചു സംസാരിക്കാൻ ഞാനില്ല. ഈജിപ്തിനെ ഇന്ന് അവർ ചതിച്ചു. അനീതിയാണു ഞങ്ങൾ നേരിട്ടത്.’’– ഈജിപ്ത് പരിശീലകൻ പ്രതികരിച്ചു.
What you should work next
ഈജിപ്തിന്റെ ഹംദി ഫാത്തിയെ അർജന്റീന താരം അലക്സിസ് മാക് അലിസ്റ്റർ വീഴ്ത്തിയതിന് പെനാൽറ്റി അനുവദിക്കാത്തത് വലിയ പിഴവാണെന്നും ഈജിപ്ത് പരിശീലകൻ അവകാശപ്പെട്ടു. ‘‘ഒരു ബഹുമാനമോ, ഫെയർ പ്ലേയോ ഇല്ലാത്ത രീതിയിലായിരുന്നു മത്സരത്തിലെ നീക്കങ്ങൾ. ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിക്കളഞ്ഞു. വിഎആർ പരിശോധന പോലും നടത്തിയിട്ടില്ല. രണ്ടാം ഗോൾ അനുവദിച്ചില്ല. ഇനി ലോകകപ്പിലെ ഒരു മത്സരവും ഞാന്‍ കാണില്ല. കാരണം അത്രയേറെ അനീതിയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ലോക ചാംപ്യൻമാർ ടൂർണമെന്റിൽ നിലനിൽക്കണമെന്നാണ് അവർക്ക് താൽപര്യം. മെസ്സി ഇവിടെ ഉണ്ടായിരിക്കണം. ലോക ചാംപ്യൻമാർക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ഇവിടെ ലഭിക്കുന്നുണ്ട്.’’– ഈജിപ്ത് പരിശീലകൻ ആരോപിച്ചു.
രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പ്രീക്വാർട്ടറിൽ അർജന്റീന ഈജിപ്തിനെ മറികടന്നത്. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവു സംഭവിച്ചത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പതിനാല് മിനിറ്റിനിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്. ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്‌തത്. ഈജിപ്തിനായി യാസർ ഇബ്രാഹിമും (15) മൊസ്തഫ സിക്കോയും (67) ഗോൾ നേടി.
ഗോൾ മടക്കാൻ പലകുറി ശ്രമിച്ച അർജന്റീന, 79–ാം മിനിറ്റിലാണ് ആദ്യ മറുപടി നൽകിയത്. ബോക്സിന് പുറത്തുനിന്നു മെസ്സി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്‌ത് വലയിലെത്തിക്കുകയായിരുന്നു. നാല് മിനിറ്റിനുള്ളിൽ എത്തി മെസ്സിയുടെ വക കലക്കനൊരു ഗോൾ. ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്റീന താരങ്ങൾ പന്ത് കൈമാറുന്നതിനിടെ പന്ത് കാലിൽ ലഭിച്ച മെസ്സി ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു. അർജന്റീന–2 ഈജിപ്ത്– 2. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോൾ. ലോകകപ്പിലെ ആകെ ഗോളെണ്ണം 21 ആയി.
ഏഴ് മിനിറ്റാണ് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ അർജന്റീനയുടെ വിജയ ഗോൾ പിറന്നു. 93-ാം മിനിറ്റിൽ അർജന്റീനയുടെ പോസ്റ്റിൽ നിന്ന് തട്ടിമാറ്റിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ലൗട്ടാരോ മാർട്ടിനെസ്, ഈജിപ്തിന്റെ ബോക്സിന് പുറത്തുനിന്ന് ഉയർത്തി നൽകിയ പാസ് പോസ്റ്റിന് മുന്നിൽ നിന്നും എൻസോ ഫെർണാണ്ടസ് ഹെഡ് ചെയ്യുകയായിരുന്നു. തോൽവിയുടെ വക്കിൽ നിൽക്കെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയ ഈജിപ്ത് പരിശീലക സംഘത്തിനെതിരെ റെഡ് കാർഡും യെല്ലോ കാർഡും റഫറി പ്രയോഗിച്ചിരുന്നു. ഗ്രൗണ്ടിൽ അതിരുവിട്ട ഈജിപ്ത് താരങ്ങളെയും പാടുപെട്ടാണ് റഫറിമാർ നിയന്ത്രിച്ചത്.
English Summary:





English (US) ·