Published: September 09, 2026 09:53 AM IST
1 minute Read
ലണ്ടൻ∙ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള 30 അംഗ സാധ്യതാ പട്ടികയിൽ ഇടം പിടിച്ച് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സി. 2026 ഫിഫ ലോകകപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ ആറു താരങ്ങൾ പട്ടികയിലുണ്ട്. അതേസമയം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പട്ടികയിൽ ഇടമില്ല. എട്ടു ബലോൻ ദ് ഓർ പുരസ്കാരങ്ങൾ വിജയിച്ചിട്ടുള്ള മെസ്സിക്ക്, ഇത് 17–ാം തവണയാണു നോമിനേഷൻ ലഭിക്കുന്നത്. മികച്ച ഗോൾ കീപ്പർമാരുടെ പട്ടികയിൽ കാബോ വെർദെയുടെ ലോകകപ്പ് ഹീറോ വൊസിഞ്ഞയുടെ പേരുമുണ്ട്.
What you should work next
ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ വിജയ ഗോൾ നേടിയ സ്പാനിഷ് താരം ഫെറാൻ ടോറസിനൊപ്പം 2024 ലെ പുരസ്കാര ജേതാവ് റോഡ്രി, കഴിഞ്ഞ തവണത്തെ റണ്ണർ അപ് ലമീൻ യമാൽ, പൗ കുബാർസി, മാർക് കുക്കുറെയ്യ, ഫാബിയൻ റൂയിസ് എന്നീ സ്പെയിൻ താരങ്ങളും 30 അംഗ പട്ടികയിലുണ്ട്. റൊണാൾഡോ ഇല്ലെങ്കിലും പോർച്ചുഗലിന്റെ നാലു താരങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചു. വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നുനോ മെന്‍ഡസ്, ജോവ നെവസ് എന്നിവരാണ് പോർച്ചുഗൽ താരങ്ങൾ. ഒക്ടോബർ 26ന് ലണ്ടനിൽ വച്ചാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക.
What you should work next
ബലോന്‍ ദ് ഓർ 30 അംഗ സാധ്യതാ പട്ടിക– ഹാരി കെയ്ൻ, വിനീസ്യൂസ് ജൂനിയർ, ഫാബിയൻ റൂയിസ്, വിറ്റിഞ്ഞ, ഫെറാൻ ടോറസ്, വില്യം സലിബ, ഡയോട്ട് ഉപമെകാനോ, ബ്രൂണോ ഫെർണാണ്ടസ്, പൗ കുബാർസി, മാർക് കുക്കുറെയ്യ, ജൂഡ് ബെലിങ്ങാം, ഒസ്മാൻ ഡെംബലെ, ലൂയിസ് ഡയസ്, ലമിൻ യമാൽ, എർലിങ് ഹാളണ്ട്, ഗബ്രിയേൽ മഗലസ്, അച്റഫ് ഹക്കിമി, ക്വിച്ച ക്വരറ്റ്ഗെല, ലയണൽ മെസ്സി, സാദിയോ മാനെ, മാർക്വിഞ്ഞോസ്, ലൊതാരോ മാർട്ടിനസ്, കിലിയൻ എംബപെ, നുനോ മെൻഡസ്, ജാവോ നെവസ്, മിച്ചൽ ഒലിസെ, വില്യം പാച്ചോ, ജൂലിയൻ ക്വിനോനസ്, റോഡ്രി, ഡെക്‌ലാൻ റൈസ്.
🚨🌕 OFFICIAL: BALLON D’OR 2026 — THE 30 NOMINEES.
🏴 Harry Kane
🇧🇷 Vinicius Jr
🇪🇸 Fabián Ruiz
🇵🇹 Vitinha
🇪🇸 Ferran Torres
🇫🇷 William Saliba
🇫🇷 Dayot Upamecano
🇵🇹 Bruno Fernandes
🇪🇸 Pau Cubarsí
🇪🇸 Marc Cucurella
🏴 Jude Bellingham
🇫🇷 Ousmane Dembélé
🇨🇴 Luis Diaz
🇪🇸 Lamine Yamal… pic.twitter.com/1fH0OQFaxz
English Summary:






English (US) ·