ലഹോറിലെത്തി ഐസിസി അംഗങ്ങൾ, പിന്നാലെ പറന്നെത്തി ബംഗ്ലദേശ് ക്രിക്കറ്റ് തലവൻ; ബഹിഷ്കരണ ഭീഷണിയിൽ ട്വിസ്റ്റ്

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 08, 2026 06:01 PM IST

1 minute Read

ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലദേശിന്റെ വിക്കറ്റ് വീഴ്ത്തിയ പാക്കിസ്ഥാൻ താരം ഹാരിസ് റൗഫിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.  (Photo by Sajjad HUSSAIN / AFP)
പാക്കിസ്ഥാൻ–ബംഗ്ലദേശ് മത്സരത്തിൽനിന്ന്. Photo: SajjadHussain/AFP

Follow Us

Facebook

WhatsApp

ലഹോർ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ഐസിസി പ്രതിനിധികളുടെ ചർച്ച. പിസിബിയുമായി ചർച്ച നടത്താൻ രണ്ട് ഐസിസി അംഗങ്ങളാണ് ലഹോറിലെത്തിയത്. അതേസമയം പിസിബി അംഗങ്ങളെ കാണാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‍ലാമും ലഹോറിലെത്തിയിട്ടുണ്ട്. ബംഗ്ലദേശിനു പിന്തുണ പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ കളി ബഹിഷ്കരിക്കുന്നത്.

സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബംഗ്ലദേശിന്റെ ആവശ്യം ഐസിസി തള്ളി. ബംഗ്ലദേശ് കടുംപിടിത്തം തുടർന്നതോടെയാണ് അവരെ ലോകകപ്പിൽനിന്നു പുറത്താക്കിയത്. പകരക്കാരായി സ്കോട്‌ലൻഡ് ലോകകപ്പ് കളിക്കുകയും ചെയ്യുന്നുണ്ട്. പ്രശ്നപരിഹാരത്തിനായാണ് ബംഗ്ലദേശ് ബോർഡ് തലവനും ലഹോറിലെത്തിയതെന്നു വിവരമുണ്ട്. ബിസിബി– പിസിബി കൂടിക്കാഴ്ചയ്ക്കു ശേഷമാകും ഐസിസിയുമായുള്ള ചർച്ചകൾ.

ഫെബ്രുവരി 15ന് കൊളംബോയിലാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം. ഐസിസിക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുന്ന മത്സരം കൂടിയാണിത്. മത്സരം മുടങ്ങിയാൽ സംഘാടകർക്കു കോടികളുടെ നഷ്ടമുണ്ടാകും. ബഹിഷ്കരണത്തിൽനിന്ന് പിന്തിരിയണമെന്ന്  ആവശ്യപ്പെട്ട് മത്സരത്തിന്റെ ആതിഥേയരായ ശ്രീലങ്ക പാക്കിസ്ഥാന് കത്തെഴുതിയിരുന്നു. ടിക്കറ്റ് വിൽപനയിലൂടെ വലിയ ലാഭം പ്രതീക്ഷിച്ചിരിക്കെ പാക്കിസ്ഥാൻ മത്സരത്തിൽനിന്ന് പിൻമാറിയത് ശ്രീലങ്കയ്ക്കും ഞെട്ടലായിരുന്നു.

English Summary:

India vs Pakistan T20 World Cup lucifer boycott by Pakistan is presently nether treatment with the ICC. ICC representatives are successful Lahore to prosecute successful talks with the Pakistan Cricket Board regarding their determination to boycott the match.

Read Entire Article