Published: August 17, 2026 08:57 PM IST
1 minute Read
ആംസ്റ്റൽവീൻ ( നെതർലൻഡ്സ്)∙ പുരുഷ ഹോക്കി ലോകകപ്പിലെ രണ്ടാം പൂൾ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം പകുതിയിൽ വഴങ്ങിയ മൂന്ന് ഗോളുകളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. 1994നു ശേഷം ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപിക്കാൻ സാധിച്ചിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോർഡ് തകർക്കാൻ ഇത്തവണയും ഇന്ത്യയ്ക്കായില്ല.
What you should work next
മത്സരത്തിന്റെ 13-ാം മിനിറ്റിൽ നിക്കോളാസ് ബന്ദുരാക്കിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (16-ാം മിനിറ്റ്), ദിൽപ്രീത് സിങ് (24-ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളിലൂടെ 2-1 ന്റെ ലീഡ് സ്വന്തമാക്കി. എന്നാൽ രണ്ടാം പകുതിയിൽ പൂർണ മേധാവിത്വം പുലർത്തിയ ഇംഗ്ലണ്ട്, മൂന്നാം ക്വാർട്ടറിൽ സ്റ്റുവർട്ട് റഷ്മിയർ (38-ാം മിനിറ്റ്), ഹെൻറി ക്രോഫ്റ്റ് (42-ാം മിനിറ്റ്) എന്നിവരിലൂടെ മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടർന്ന് 54-ാം മിനിറ്റിൽ നിക്കോളാസ് ബന്ദുരാക്ക് തന്റെ രണ്ടാമത്തെ ഗോളും നേടി ഇംഗ്ലണ്ടിന്റെ വിജയം 4-2 ആയി ഉറപ്പിച്ചു.
ആദ്യ മത്സരത്തിൽ 3–1ന് വെയ്ൽസിനെ ഇന്ത്യ തോൽപിച്ചിരുന്നു. രണ്ടു മത്സരങ്ങളിൽനിന്നു മൂന്നു പോയിന്റുള്ള ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടാൻ ബുധനാഴ്ച നടക്കുന്ന അവസാന പൂൾ മത്സരത്തിൽ പാക്കിസ്ഥാനെതിരെ വിജയമോ സമനിലയോ അനിവാര്യമാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാനോട് പരാജയപ്പെട്ടാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും.
English Summary:
India suffered a decision against England successful their 2nd excavation lucifer of the Men's Hockey World Cup. England secured a 4-2 victory, with India incapable to interruption their 1994 jinx against the English broadside successful the tournament.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·