‘ലൂണയ്ക്കു പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല; എനിക്കൊരു ‌ശൈലിയുണ്ട്, ആരാധകരെ തൃപ്തിപ്പെടുത്തും ’

1 month ago 5

മനോജ് മാത്യു

മനോജ് മാത്യു

Published: February 10, 2026 11:47 AM IST

1 minute Read

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ദവീദ് കറ്റാല പരിശീലനത്തിനിടെ
കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ദവീദ് കറ്റാല പരിശീലനത്തിനിടെ

Follow Us

Facebook

WhatsApp

കൊച്ചി ∙ തൃപ്പൂണിത്തുറയിലെ പുതിയ പരിശീലന ഗ്രൗണ്ടിന്റെ മനോഹാരിതയിൽ ഉല്ലസിച്ചിരിക്കുകയല്ല, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് പരിശീലകൻ ദവീദ് കറ്റാല. അദ്ദേഹം തല പുകയ്ക്കുകയാണ്! കഴിഞ്ഞ ഐഎസ്എൽ സീസണു ശേഷം ടീമിന്റെ മുഖ്യ പരിശീലകനായെത്തിയ കറ്റാലയുടെ ആദ്യ ദൗത്യം സൂപ്പർ കപ്പായിരുന്നു. ട്രോഫി നേടാനായില്ലെങ്കിലും ടീം കളിച്ചതു ഭംഗിയുള്ള ഫുട്ബോൾ.

ഏറെ വൈകി ഇത്തവണ ഐഎസ്എൽ തുടങ്ങുമ്പോഴാകട്ടെ, അടിമുടി മാറിയ ടീമിനെ ചിട്ടപ്പെടുത്തുകയെന്ന ഭാരിച്ച ദൗത്യം. ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം 14നു കൊൽക്കത്തയിൽ. 12നു ടീം പുറപ്പെടാനിരിക്കെ, അദ്ദേഹം ‘മനോരമ സ്പോർട്സി’നോടു സംസാരിക്കുന്നു.

Qഅഡ്രിയൻ ലൂണ ഉൾപ്പെടെ വലിയ താരങ്ങൾ ടീം വിട്ടു. കളിയുടെ ശൈലി മാറുമോ?A പ്രധാന താരങ്ങളെ നഷ്ടമായെന്നതു ശരിയാണ്. എന്റെ ചിന്ത പക്ഷേ, നിലവിലുള്ള കളിക്കാരെ ഉപയോഗിച്ചു ടീം എങ്ങനെ മികച്ചതാക്കാമെന്നാണ്. അവരെല്ലാം ഉത്സാഹത്തോടെ കാത്തിരിക്കുകയാണ്. അവരുമായി ഒത്തിണങ്ങി മികച്ച പ്രകടനത്തിന് ഒരുക്കുകയാണ് എന്റെ ദൗത്യം. എനിക്കൊരു കേളീ ശൈലിയുണ്ട്. പക്ഷേ, ടീമിന്റെ മികച്ച പ്ര‌കടനത്തിന് ആവശ്യമാണെങ്കിൽ ശൈലി മാറ്റാനും തയാർ.

‌Qതാങ്കളുടെ ആദ്യ ഐഎസ്എൽ. ആരാധകർ വലിയ പ്രതീക്ഷകളിലാണ്?

Aഇത്തവണ ഐഎസ്എൽ പതിവിലും വ്യത്യസ്തമാണല്ലോ? വലിയ താരങ്ങളില്ല. ചെലവു ചുരുക്കിയാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ ടീമിന്റെ പോരാട്ടം ആരാധകരെ തൃപ്തിപ്പെടുത്തും എന്നാണു ഞാൻ വിശ്വസിക്കുന്നത്.

Qലൂണയ്ക്കു പകരം ആരുണ്ട്?

Aലൂണയ്ക്കു പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. പുതിയ വിദേശ കളിക്കാർ ടീമിനൊപ്പമുണ്ട്. ടീമുമായി അവരും ഒത്തിണങ്ങി വരുന്നു. ലൂണയെപ്പോലുള്ള താരങ്ങൾ ടീം വിട്ടതു യുവ ഇന്ത്യൻ കളിക്കാർ അവസരമായി കണ്ട് അവരുടെ പ്രതിഭ പുറത്തെടുക്കുമെന്നാണു കരുതുന്നത്. വിബിൻ മോഹനൻ, കോറോ സിങ്ങ്, ബികാഷ് .... വരട്ടെ, ഗംഭീര പ്രകടനം!

English Summary:

Kerala Blasters manager David Catala is focused connected gathering a beardown squad for the upcoming ISL play contempt losing cardinal players similar Adrian Luna. He aims to accommodate his playing benignant to maximize the team's imaginable and guarantee a satisfying show for the fans.

Read Entire Article