ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ‘സമനില’ തെറ്റും! ഫൈനൽ കളിക്കാമെന്ന മോഹം തുലാസിൽ, പക്ഷേ സാധ്യത ബാക്കി

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: August 27, 2026 05:36 PM IST

1 minute Read

 X@BCCI
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സമനില വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ‍ കളിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്കും തിരിച്ചടി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു ശേഷവും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തു തുടരുകയാണ് ഇന്ത്യ. രണ്ടാം ടെസ്റ്റ് വിജയിച്ചിരുന്നെങ്കിൽ ബംഗ്ലദേശിനെ പിന്നിലാക്കി നാലാം സ്ഥാനത്തേക്ക് ഉയരാൻ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതോടെ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമായി.

What you should work next

നിലവിൽ 51.52 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം. 11 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അഞ്ച് വിജയങ്ങളും നാല് തോൽവികളും രണ്ട് സമനിലകളുമാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം ആറു മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച ബംഗ്ലദേശിന് 55.56 പോയിന്റ് പെർസന്റേജുണ്ട്. കരുത്തരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ന്യൂസീലൻഡ് മൂന്നാം സ്ഥാനത്തും തുടരുന്നു. നിലവിലെ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഏഴു മത്സരങ്ങളാണു ബാക്കിയുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് ‘നോക്ക് ഔട്ടിനു’ തുല്യമാകും.

What you should work next

ഈ വർഷം നവംബറിൽ ന്യൂസീലൻഡിനെതിരെ രണ്ടു മത്സരങ്ങളുള്ള പരമ്പരയാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. പിന്നീട് ഐപിഎലിനു മുൻപ്, ഓസ്ട്രേലിയയോട് അഞ്ച് മത്സരങ്ങളുടെ പരമ്പരയും കളിക്കും. ഡാർവിൻ ടെസ്റ്റിൽ ഓസ്ട്രേലിയയെ ബംഗ്ലദേശ് തോൽപിച്ച സാഹചര്യത്തിൽ, പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ കളികളും ജയിക്കണം. 

എല്ലാ മത്സരങ്ങളും ജയിച്ചാൽ ഇന്ത്യയുടെ പോയിന്റ് ശതമാനം, 68.52 ആകും. ഇനി ഈ മത്സരങ്ങളിൽ ഇന്ത്യ പെനാൽറ്റി പോയിന്റുകൾ വഴങ്ങിയാലും ഫൈനൽ സാധ്യതകൾ തുലാസിലാകും.

English Summary:

India's World Test Championship last aspirations person been dealt a stroke aft a gully against Sri Lanka successful the 2nd Test. India remains successful 5th spot successful the standings, with each remaining matches present important for their qualification hopes.

Read Entire Article