‘ലോകം മുഴുവൻ ഫ്രാൻസിനെ ഭയപ്പെട്ടു, പക്ഷേ ഇപ്പോൾ തോറ്റത് സ്പെയിനോടല്ല’: അവർ തിരിച്ചറിഞ്ഞു, കാൽപന്തുകളിയിലെ ആ ക്രൂര സത്യം

6 days ago 3

ആരും പ്രവചിക്കാത്ത, ആരും ആഗ്രഹിക്കാത്ത ഒരു നിശബ്ദത ഡാലസിലെ ആ പുൽമൈതാനത്തിനുമേൽ പെയ്തിറങ്ങിയിരുന്നു. കാൽപന്തിന്റെ ലോകരാജാക്കന്മാരാകാൻ, ന്യൂയോർക്കിലെ ഫൈനൽ വേദിയിൽ കിരീടം ചൂടിനിൽക്കാൻ സർവ സജ്ജരായി വന്ന ഫ്രഞ്ച് പടയ്ക്ക് ഡാലസിലെ ആ ചൊവ്വാഴ്ചത്തെ സായാഹ്നം കാത്തുവച്ചിരുന്നത് ഒരു ദുരന്തമായിരുന്നു. സ്പെയിനിന്റെ ചുവപ്പൻ കൊടുങ്കാറ്റിനു മുന്നിൽ രണ്ടു ഗോളുകൾക്ക് ഫ്രാൻസ് വീഴുമ്പോൾ, അത് വെറുമൊരു തോൽവിയായിരുന്നില്ല, ഒരു സുവർണ തലമുറയുടെ ആകാശത്തോളം ഉയർന്ന പ്രതീക്ഷകളുടെ തകർന്നടിയിലായിരുന്നു.

What you should work next

മത്സരശേഷം ഫ്രഞ്ച് താരം റയാൻ ചെർക്കി പറഞ്ഞ വാക്കുകളിൽ ആ വസന്തം കൊഴിഞ്ഞതിന്റെ തീവ്രത മുഴുവൻ ഉണ്ടായിരുന്നു, ‘‘ഇതൊരു ഭീമമായ നിരാശയാണ്. ഇന്ന് ഞങ്ങൾ ഞങ്ങളോട് തന്നെയാണ് തോറ്റത്. റഫറിയോടോ സ്പെയിനിനോടോ അല്ല, ഞങ്ങൾ ഞങ്ങളോട് തന്നെ തോറ്റുപോയി. ലോകം മുഴുവൻ ഞങ്ങളെ ഭയപ്പെട്ടിരുന്നു, പക്ഷേ ഞങ്ങളെ പുറത്താക്കാൻ കെൽപുള്ള ഒരേയൊരു ടീം ഞങ്ങൾ മാത്രമായിരുന്നു."

∙ തകർന്നടിഞ്ഞ ആക്രമണത്തിന്റെ സിംഫണിഫ്രാൻസ് എന്നാൽ ആക്രമണത്തിന്റെ പര്യായമായിരുന്നു. കിലിയൻ എംബപെയും ഉസ്മാൻ ഡെംബലെയും മൈക്കൽ ഒലീസെയും അടങ്ങുന്ന ആ മുന്നേറ്റ നിര ഏത് പ്രതിരോധ കോട്ടയെയും തകർക്കാൻ പോന്നതായിരുന്നു. എന്നാൽ സ്പാനിഷ് കോട്ടയ്ക്ക് മുന്നിൽ ആ സിംഫണിക്ക് താളം പിഴച്ചു. തന്ത്രപരമായും സാങ്കേതികമായും ഫ്രഞ്ച് വീര്യം സ്പെയിൻ നിഷ്പ്രഭമാക്കി.

മത്സരം പരാജയപ്പെട്ട നിരാശയിൽ കിലിയൻ എംബപെ (Photo by FRANCK FIFE  AFP)

മത്സരം പരാജയപ്പെട്ട നിരാശയിൽ കിലിയൻ എംബപെ (Photo by FRANCK FIFE AFP)

മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോലും ഫ്രാൻസിന് കഴിഞ്ഞില്ല എന്നത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്ത ദൃശ്യങ്ങളിലൊന്നാണ്. ലോകത്തെ ഏറ്റവും മികച്ച ക്രിയേറ്റീവ് താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈക്കൽ ഒലീസെ സ്പാനിഷ് മധ്യനിരയുടെ കെണിയിൽ വെറുമൊരു കാഴ്ചക്കാരനായി മാറി.

മത്സരത്തിന്റെ തുടക്കത്തിൽ ബ്രാഡ്‌ലി ബാർക്കോള നൽകിയ ആ ഒറ്റപ്പെട്ട മുന്നേറ്റമൊഴിച്ചാൽ, ഫ്രഞ്ച് ആക്രമണങ്ങളുടെ വേരറുക്കാൻ സ്പെയിനിന്റെ പ്രതിരോധത്തിന് അധികം അധ്വാനിക്കേണ്ടി വന്നില്ല. ലോക ഫുട്ബോളിലെ സുൽത്താനായ എംബപെയുടെ മുഖത്ത് അലയടിച്ച നിരാശയും നിസ്സഹായതയും ഫ്രഞ്ച് ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു. നാല് വർഷം മുൻപ് ഖത്തറിലെ ഫൈനലിൽ അർജന്റീനയ്ക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന ഫ്രാൻസിന്റെ ആ നിശ്ചയദാർഢ്യം ഇത്തവണ ഡാലസിൽ എവിടെയോ വഴിമാറിപ്പോയിരുന്നു.

∙ കണ്ടത് സ്പാനിഷ് കാൽപന്തിന്റെ മനോഹാരിതസ്പെയിൻ കളിച്ചത് കാവ്യത്മകമായ ഫുട്ബോളായിരുന്നു. ക്ഷമയും കൃത്യതയും വേഗവും ഒത്തുചേർന്ന ആ കളിശൈലിക്ക് മുന്നിൽ ഫ്രാൻസിന് മറുപടിയുണ്ടായിരുന്നില്ല. ലൂക്കാസ് ഡിഗ്നെയുടെ അശ്രദ്ധമായ ഫൗളിൽ നിന്ന് ലമീൻ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി മകീൽ ഒയാർസബാൽ വലയിലെത്തിച്ചപ്പോൾ തന്നെ ഫ്രാൻസിന്റെ തകർച്ചയ്ക്ക് തുടക്കമായിരുന്നു.

തുടർന്ന് പരുക്കിന്റെ പിടിയിലായിരുന്ന പ്രതിരോധക്കോട്ട വില്യം സലിബയ്ക്ക് കളം വിടേണ്ടി വന്നത് ഫ്രാൻസിന്റെ മുറിവുകളിൽ ഉപ്പുപുരട്ടുന്നതായി. രണ്ടാം പകുതിയിൽ പെഡ്രോ പോറോ സ്പെയിനിന്റെ രണ്ടാം ഗോളും നേടിയതോടെ ഫ്രഞ്ച് നിരയുടെ പതനം പൂർത്തിയായി.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സ്പാനിഷ് ആരാധകരുടെ 'ഓലെ' വിളികൾ സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടപ്പോൾ, അത് ഫ്രഞ്ച് ഫുട്ബോളിന്റെ ആത്മാഭിമാനത്തിന് മേലേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. മധ്യനിരയിൽ റോഡ്രിയുടെ അപ്രമാദിത്യം ഫ്രാൻസിനെ അക്ഷരാർഥത്തിൽ നിഴലുകളാക്കി മാറ്റി.

മത്സരം വിജയിച്ച സ്പെയിനിന്റെ ആഘോഷം (Photo by CHARLY TRIBALLEAU / AFP)

മത്സരം വിജയിച്ച സ്പെയിനിന്റെ ആഘോഷം (Photo by CHARLY TRIBALLEAU / AFP)

∙ ഒരു യുഗത്തിന്റെ അന്ത്യം, ദെഷാമിന്റെ വിടവാങ്ങൽ

12 വർഷക്കാലം ഫ്രഞ്ച് ഫുട്ബോളിനെ വിജയങ്ങളുടെ കൊടുമുടിയിൽ എത്തിച്ച ദിദിയർ ദെഷാം എന്ന പരിശീലകന്റെ വിടവാങ്ങൽ വേദി കൂടിയായിരുന്നു ഈ ലോകകപ്പ്. ഈ ടൂർണമെന്റോടെ അദ്ദേഹം പടിയിറങ്ങുമെന്നും സിനദിൻ സിദാൻ ചുമതലയേൽക്കുമെന്നും ഫുട്ബോൾ ലോകം അറിഞ്ഞിരുന്നതാണ്. എന്നാൽ തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർ തനിക്കായി ഒരു ലോകകപ്പ് ഫൈനൽ സമ്മാനിക്കുമെന്ന് ദെഷാം ഉറച്ചു വിശ്വസിച്ചിരുന്നു.

‘‘ഞങ്ങൾ മൈതാനത്ത് കൂടുതൽ അപകടകാരികൾ ആകണമായിരുന്നു, സ്പെയിനിന് കളി കൂടുതൽ പ്രയാസകരമാക്കണമായിരുന്നു’’ എന്ന് മത്സരശേഷം ദെഷാം പറഞ്ഞപ്പോൾ അതിൽ തോൽവിയുടെ ഭാരത്തേക്കാൾ തന്റെ സ്വപ്നങ്ങൾ തകർന്നതിന്റെ വേദനയായിരുന്നു പ്രകടമായത്.

ഫ്രഞ്ച് ടീം കോച്ച് ദിദിയർ ദെഷാം (Photo by CHARLY TRIBALLEAU / AFP)

ഫ്രഞ്ച് ടീം കോച്ച് ദിദിയർ ദെഷാം (Photo by CHARLY TRIBALLEAU / AFP)

ന്യൂയോർക്കിലെ ഫൈനൽ വേദിക്ക് പകരം മയാമിയിലെ ലൂസേഴ്സ് ഫൈനലിലേക്ക് (മൂന്നാം സ്ഥാനത്തിനായുള്ള മത്സരം) ഫ്രാൻസിന് വണ്ടി കയറേണ്ടി വരുന്നത് കാലത്തിന്റെ ക്രൂരമായ തമാശയാകാം. എംബപെയ്ക്ക് ഒരുപക്ഷേ ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ലഭിച്ചേക്കാം, എന്നാൽ ആ വ്യക്തിഗത നേട്ടങ്ങൾക്കൊന്നും അവരുടെ ഹൃദയത്തിലെ മുറിവുണക്കാൻ കഴിയില്ല.

∙ നാല് വർഷം നീണ്ട കാത്തിരിപ്പ്ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നായി ഈ ചൊവ്വാഴ്ച അടയാളപ്പെടുത്തപ്പെടും. ഈ ടീമിലെ ഭൂരിഭാഗം താരങ്ങളും ചെറുപ്പമാണ്, അവർക്ക് ഇനിയും അവസരങ്ങളുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം. എങ്കിലും, നഷ്ടപ്പെട്ടുപോയ ഈ സുവർണാവസരത്തിന്റെ വേദന മാറ്റാൻ അടുത്ത നാല് വർഷം അവർക്ക് കാത്തിരുന്നേ മതിയാകൂ.

ഡാലസിലെ ആകാശത്ത് സ്പാനിഷ് സൂര്യൻ തിളങ്ങി നിക്കുമ്പോൾ, ഫ്രഞ്ച് ഫുട്ബോളിന്റെ വാനമ്പാടികൾ നിശബ്ദരായി കണ്ണീരോടെ മടങ്ങുകയായിരുന്നു. കാൽപന്ത് കളിയിലെ ഏറ്റവും മനോഹരവും എന്നാൽ അത്രമേൽ ക്രൂരവുമായ ഒരു സത്യം ഡാലസ് ഒരിക്കൽ കൂടി ലോകത്തിന് കാണിച്ചുതന്നു – ‘പ്രതീക്ഷകളുടെ ആകാശം എത്ര വലുതാണോ, തകർച്ചയുടെ ആഘാതവും അത്രമേൽ തീവ്രമായിരിക്കും.’

English Summary:

France's World Cup hopes: France's "golden generation" suffered a crushing 2-0 decision against Spain successful Dallas, ending their World Cup dreams prematurely. This unexpected nonaccomplishment connected Tuesday not lone shattered precocious expectations but besides marked a disappointing farewell for long-serving manager Didier Deschamps, leaving the squad to look a four-year hold for different chance.

Read Entire Article