ലോകകപ്പിനു തൊട്ടുമുൻപ് ഇന്ത്യയ്ക്കു വൻ തിരിച്ചടി, ഓൾറൗണ്ടർ പരുക്കിന്റെ പിടിയിൽ, പകരക്കാരൻ വരും

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: February 06, 2026 07:10 PM IST Updated: February 07, 2026 09:15 AM IST

1 minute Read

ന്യൂഡീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചറി നേടിയ ഹർഷിത് റാണ (വലത്). വിരാട് കോലി സമീപം.(X/BCCI)
ന്യൂഡീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചറി നേടിയ ഹർഷിത് റാണ (വലത്). വിരാട് കോലി സമീപം.(X/BCCI)

Follow Us

Facebook

WhatsApp

മുംബൈ∙ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപ് ഇന്ത്യന്‍ ടീമിനു തിരിച്ചടിയായി ഓൾറൗണ്ടർ ഹർഷിത് റാണയുടെ പരുക്ക്. പരുക്കേറ്റ റാണയ്ക്ക് ലോകകപ്പ് നഷ്ടമാകും. പകരക്കാരനായി പേസർ മുഹമ്മദ് സിറാജ് ടീമിനൊപ്പം ചേരും. ശനിയാഴ്ച യുഎസിനെതിരെയാണ് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹർഷിത് റാണയ്ക്കു പരുക്കേൽക്കുന്നത്. ഹർഷിത്തിനു പരുക്കേറ്റ കാര്യം ക്യാപ്റ്റൻ സൂര്യകുമാർ യാദവും സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ ഹർഷിത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു. സന്നാഹ മത്സരത്തിൽ ഹർഷിത് ഒരോവർ മാത്രമാണു പന്തെറിഞ്ഞത്. 16 റൺസ് വഴങ്ങിയ താരം ബാറ്ററായും തിളങ്ങിയിരുന്നില്ല. 

സ്പിൻ ബോളിങ് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന് പരുക്കുകാരണം ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കാൻ സാധിക്കുമോയെന്ന് ഉറപ്പില്ല. അതിനിടെയാണ് ഹർഷിതിനും പരുക്കേൽക്കുന്നത്. ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഒൻപതു മത്സരങ്ങൾ കളിച്ച റാണ, 57 റൺസും ഒൻപതു വിക്കറ്റുമാണ് ഇതുവരെ സ്വന്തമാക്കിയത്. 2024ലാണ് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി അവസാനം ട്വന്റി20 മത്സരം കളിക്കാനിറങ്ങിയത്. 16 ട്വന്റി20യില്‍നിന്ന് 14 വിക്കറ്റുകൾ താരം നേടി.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സഞ്ജു സാംസണ്‍, തിലക് വർമ, റിങ്കു സിങ്, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദർ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

English Summary:

Harshit Rana's wounded is simply a setback for the Indian T20 World Cup team, perchance ruling him retired of the tournament. Pace bowler Mohammed Siraj is expected to articulation the squad arsenic his replacement.

Read Entire Article