ലോകകപ്പിന് ഫുട്ബോൾ ‘ലഹരി’ മാത്രമല്ല; ഇംഗ്ലണ്ടിന്റെ പ്രീക്വാർട്ടർ മത്സരദിവസം പബ്ബുകളും ബാറുകളും പുലർച്ചെ വരെ തുറക്കാൻ ഉത്തരവ്

2 weeks ago 2

ഓൺലൈൻ ഡെസ്‌ക്

Published: July 03, 2026 04:04 PM IST

1 minute Read

പാനമയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ. (Photo by Richard Pelham / GETTY IMAGES NORTH AMERICA / Getty Images via AFP)
പാനമയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ. (Photo by Richard Pelham / GETTY IMAGES NORTH AMERICA / Getty Images via AFP)

മയാമി∙ 2026 ഫിഫ ലോകകപ്പ് മെക്സിക്കോ – ഇംഗ്ലണ്ട് പ്രീക്വാർട്ടർ മത്സരം കാണാനായി ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള പബ്ബുകളും ബാറുകളും തിങ്കളാഴ്ച രാവിലെ 5 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി കിയ സ്റ്റാമർ അറിയിച്ചു. തിങ്കളാഴ്ച, ഇംഗ്ലണ്ട് സമയം പുലർച്ചെ 1 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

What you should work next

‘ഫുട്ബോൾ നമ്മുടെ വീടുകളിലേക്ക് വരാൻ സാധ്യതയുണ്ട്, പക്ഷേ ആരാധകർ അവരുടെ വീടുകളിൽ പോകണമെന്നില്ല. അത് ഞങ്ങൾ ഉറപ്പാക്കുന്നു. ഫൈനൽ വിസിൽ വരെ പബ്ബുകൾ തുറന്നിരിക്കുന്നത് ആരാധകർക്കും പബ്ബുകൾക്കും സന്തോഷ വാർത്തയാണ്. രാജ്യം മുഴുവൻ ടീമിനെ പിന്തുണയ്ക്കുന്നു. കമോൺ ഇംഗ്ലണ്ട്.’ എന്നാണ് സ്റ്റാമർ പുതിയ ഉത്തരവിൽ പ്രതികരിച്ചത്.

ലോകകപ്പിൽ ഇംഗ്ലണ്ട് മത്സരിച്ച മറ്റു മത്സരങ്ങളിലും സമാനമായ ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് ആഭ്യന്തര സെക്രട്ടറിയാണ് പബ്ബുകൾക്ക് സമയം നീട്ടാനുള്ള അനുമതി നൽകിയത്. സമയം നീട്ടി നൽകുന്നത് വ്യവസായത്തിനും ഉത്തേജകമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

‘ഈ തീരുമാനത്തിൽ പബ്ബ് ഉടമകളും ആരാധകരും ഒരുപോലെ സന്തോഷിക്കുന്നുണ്ടാകും. മത്സരം കാണാൻ ഏറ്റവും നല്ല സ്ഥലം സ്വന്തം നാടാണെന്നത് നമുക്കെല്ലാവർക്കും അറിയാമല്ലോ’– ബ്രിട്ടിഷ് ബിയർ ആൻഡ് പബ് അസോസിയേഷന്റെ സിഇഒ എമ്മ മക്ലാർക്കിൻ പറഞ്ഞു.

തിങ്കളാഴ്ച ഇന്ത്യൻ സമയം, പുലർച്ചെ 5.30ന് ആണ് മെക്സിക്കോ – ഇംഗ്ലണ്ട് പ്രീക്വാർട്ടർ മത്സരം. നടക്കുന്നത്. ഡിആർ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്. ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തുകൊണ്ടാണ് സഹആതിഥേയരായ മെക്സിക്കോയുടെ വരവ്.

English Summary:

Extended pub hours successful the UK volition let fans to ticker the Mexico vs. England 2026 FIFA World Cup quarter-final lucifer until 5 AM. This determination by Prime Minister Keir Starmer aims to enactment some shot fans and the hospitality industry.

Read Entire Article