Published: February 14, 2026 07:21 AM IST Updated: February 14, 2026 10:22 AM IST
1 minute Read
ചെന്നൈ ∙ നെതർലൻഡ്സ് – യുഎസ്എ ട്വന്റി20 മത്സരത്തിലൂടെ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച് മലയാളി അംപയർ കെ.എൻ.അനന്തപത്മനാഭൻ. കേരളത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ തിരുവനന്തപുരം സ്വദേശി അനന്തപത്മനാഭനൊപ്പം മറുനാടൻ മലയാളി നിതിൻ മേനോനും ഫീൽഡ് അംപയറായുണ്ടായിരുന്നു.
ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ നിതിൻ മേനോൻ തൃശൂർ സ്വദേശിയായ മുൻ രാജ്യാന്തര അംപയർ നരേന്ദ്ര മേനോന്റെയും ആലുവ സ്വദേശി ഗീതയുടെയും മകനാണ്.
ഐസിസി അംപയർ എലീറ്റ് പാനലിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ നിതിൻ നിലവിൽ ഈ പാനലിലുള്ള ഏക ഇന്ത്യൻ അംപയറുമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ജയരാമൻ മദനഗോപാലായിരുന്നു ടിവി അംപയർ.
English Summary:







English (US) ·