ലോകകപ്പിൽനിന്നു പുറത്തായതിന് പാക്ക് ടീമംഗങ്ങൾക്ക് 50 ലക്ഷം പിഴ; അതുപോരെന്ന് അഫ്രീദി, ശിക്ഷ കടുപ്പിക്കണം

2 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 03, 2026 11:11 AM IST Updated: March 03, 2026 12:31 PM IST

1 minute Read

ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സൂപ്പർ 8 മത്സരം തോറ്റതിനു ശേഷം പാക്കിസ്ഥാൻ താരങ്ങൾ.  (Photo by Ishara S. KODIKARA / AFP)
ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സൂപ്പർ 8 മത്സരം തോറ്റതിനു ശേഷം പാക്കിസ്ഥാൻ താരങ്ങൾ. (Photo by Ishara S. KODIKARA / AFP)

കറാച്ചി ∙ ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിൽ എത്താതെ പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ടീമിനെതിരെ പിഴ ശിക്ഷയുമായി പാക്ക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (പിസിബി). മോശം പ്രകടനത്തിന്റെ പേരിൽ ടീമംഗങ്ങളിൽനിന്ന് ക്രിക്കറ്റ് ബോർഡ് 50 ലക്ഷം പാക്കിസ്ഥാൻ രൂപ വീതം പിഴയീടാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം കളിക്കാരുടെ വേതനം വെട്ടിച്ചുരുക്കുമെന്നും വാർത്തകളുണ്ടായിരുന്നെങ്കിലും പിസിബി അധികൃതർ ഇതു നിഷേധിച്ചു. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം തോറ്റതോടെ പാക്കിസ്ഥാൻ ടീമിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

എന്നാല്‍ ഈ ശിക്ഷ പോരെന്നും ഇതുകൊണ്ട് ഒന്നും താരങ്ങൾ പഠിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു മുന്‍ താരമായ ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. സമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശിക്ഷയ്ക്ക് കാഠിന്യമില്ലെന്ന് പാക്കിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടത്. ‘‘ഇതെന്ത് ശിക്ഷയാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് ഈ നടപടിയെടുത്തത്. 50 ലക്ഷം രൂപകൊണ്ട് എന്താകാന്‍ ആണ്? ശിക്ഷയായി കാണുന്നത് എങ്ങനെയാണ്?’’– അഫ്രീദി ചോദിച്ചു.

കടുത്ത ശിക്ഷയാണ് താരങ്ങള്‍ക്ക് നല്‍കേണ്ടതെന്നും ടൂര്‍ണമെന്‍റില്‍ തിളങ്ങാന്‍ കഴിയാതിരുന്നവരെ ആഭ്യന്തര ക്രിക്കറ്റിലേക്ക് പറഞ്ഞുവിടണമെന്നും അഫ്രീദി നിര്‍ദേശിച്ചു. തീര്‍ത്തും മോശമായവരെ രണ്ട് വര്‍ഷത്തേക്ക് ദേശീയ ടീമില്‍ പോലും എടുക്കരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘‘കളിക്കാത്തവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് പറ‍‌ഞ്ഞു വിടുകയാണ് വേണ്ടത്. രണ്ടു വര്‍ഷത്തേക്ക് ദേശീയ ടീമിന്റെ പരിസരത്ത് അടുപ്പിക്കുകയും ചെയ്യരുത്. അതാണ് വേണ്ടത്.’’– അഫ്രീദി പറഞ്ഞു.

English Summary:

Pakistan cricket squad faces penalties pursuing their T20 World Cup exit. The Pakistan Cricket Board (PCB) is reportedly imposing a good of 5 cardinal Pakistani rupees connected each subordinate owed to mediocre performance. Former subordinate Shahid Afridi criticized the punishment arsenic insufficient and advocated for harsher measures.

Read Entire Article